Category: വടകര

Total 935 Posts

സന്നദ്ധരായി മുന്നോട്ട് വന്നത് അഞ്ഞൂറോളം പേര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നാദാപുരം പുളിയാവ് നാഷണൽ കോളേജിലെ ‘ഹൃദ്യം’ രക്തദാന ക്യാമ്പ്‌

നാദാപുരം: പുളിയാവ് നാഷണൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ഹൃദ്യം’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് യൂണിറ്റും എം.വി.ആർ ക്യാൻസർ സെന്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്‌. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എം.പി യൂസുഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വളന്റിയേഴ്‌സും വിദ്യാർത്ഥികളും ഉൾപ്പെടെ 66 വിദ്യാർത്ഥികള്‍ രക്തം ദാനം ചെയ്തു. അഞ്ഞൂറോളം വിദ്യാർത്ഥികളാണ് രക്തദാനത്തിന് സന്നദ്ധരായി പേര് രജിസ്റ്റർ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര യൂണിറ്റ് ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു

വടകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര യൂണിറ്റ് ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ജനറൽ ബോഡി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വ്യാപാരി മിത്ര ചികിത്സാ ധനസഹായവും കൈമാറി. വ്യാപാരി മിത്ര അംഗങ്ങളായ രണ്ടു പേര്‍ക്കുള്ള ചികിത്സാ സഹായധനം ഗീതാ രാജേന്ദ്രൻ (ഗിഫ്റ്റ് ഹൗസ്) കൈമാറി.

പച്ച, റോസ്, മഞ്ഞ… വാഹനത്തിന് ചുറ്റും പുകയോട് പുക; നാദാപുരത്ത് യാത്രക്കാര്‍ക്ക് ശല്യം സൃഷ്ടിച്ച് റോഡില്‍ കാറുമായി യുവാക്കളുടെ ‘ആഘോഷയാത്ര’

വടകര: നാദാപുരത്ത് കാല്‍നടയാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഫാന്‍സി കളര്‍ പുക പടര്‍ത്തിയാണ് ഇവര്‍ വാഹനവുമായി പോയത്. പിറകെ വരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും മറ്റും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു. പിന്നിലെ വാഹനങ്ങള്‍ക്ക്

കച്ചകെട്ടിയൊരുങ്ങി കുട്ടികള്‍; കുട്ടോത്ത് സഹസ്രാര കളരി വിളക്ക് തെളിഞ്ഞു

വടകര: കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിന് സമീപത്ത് പുതുതായി ആരംഭിച്ച സഹസ്രാര കളരിക്ക് തിരി തെളിഞ്ഞു. കെന്യൂറിയോ കരാട്ടേ ഏഷ്യൻ ചീഫ്‌ ഹാന്‍ഷി ഗിരീഷ് പെരുന്തട്ട ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം.പി രഞ്ജിത്ത് ലാല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സഹസ്രാര കളരി സെക്രട്ടറി കെ.പി ബബീഷ് ഗുരുക്കള്‍ സ്വാഗതം പറഞ്ഞു. കളരിപ്പയറ്റിന്റെ സമകാലീന പ്രാധാന്യം,

‘ഹരിതഭവനം പദ്ധതി’; കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി ശില്പശാല

കുറ്റ്യാടി: ജില്ലാ വിദ്യാഭ്യാസവകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെൻറിന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘ഹരിതഭവനം’ പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി ശില്പശാല നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ചന്ദ്രി ശില്പശാല ഉദ്ഘാടനം ചെയ്‌തു. വട്ടോളി ബിആർസി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം.

അഴിയൂരിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ആറുമാസമായി അബോധാവസ്ഥയിൽ കഴിയുന്ന ദൃഷാനയ്ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും; ആരോഗ്യമന്ത്രി വീണാ ജോർജ്

വടകര: അഴിയൂരിൽ വെച്ച് വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ആറ് മാസത്തോളമായി അബോധാവസ്ഥയിൽ കഴിയുന്ന ഒമ്പതുവയസുകാരിക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടിയുടെ ചികിത്സക്ക് അധിക സാമ്പത്തിക ബാധ്യത വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. ഫെബ്രുവരി 17 നാണ് വടകര ചോറോട്

‘കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കണം’; വടകരയിൽ കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള പ്രദർശനം ആരംഭിച്ചു

വടകര: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ചുള്ള പ്രദർശന ബോധവൽക്കരണ പരിപാടി കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അവബോധം എല്ലാവരിലും എത്തിക്കാനുള്ള ശ്രമം വേണമെന്ന് കെ.കെ.രമ പറഞ്ഞു. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് കടന്നുവരുന്ന ഈ കാലത്ത്

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട; ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന മെത്താഫിറ്റാമിനുമായി ഒഞ്ചിയം, കുഞ്ഞിപ്പള്ളി സ്വദേശികൾ പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട. മെത്താഫിറ്റാമിൻ, കഞ്ചാവ് എന്നിവയുമായി ഒഞ്ചിയം, കുഞ്ഞിപ്പള്ളി സ്വദേശികൾ പിടിയിൽ. ഒഞ്ചിയം പുതിയോട്ടിലെ അമൽ നിവാസിൽ പി അമൽ രാജ്, അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ചുംബങ്ങാടി പറമ്പിലെ പി അജാസ് എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന

പ്ലാസ്റ്റിക്ക് മാലിന്യം പരിശോധിക്കുന്നതിനിടെ ലഭിച്ചത് സ്വർണ്ണാഭരണം; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി അഴിയൂരിലെ ഹരിതകർമ്മ സേന

അഴിയൂർ: ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും കിട്ടിയ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിക്കെയേൽപ്പിച്ച് മാതൃകയായി. അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗങ്ങൾ വിവിധ വാർഡുകളിൽ നിന്നായി ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾക്കിടയിൽ നിന്നാണ് സ്വർണാഭരണം ലഭിച്ചത്. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ സ്വർണ്ണാഭരണം ഉടമസ്ഥക്ക് കൈമാറി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ഹരിത കർമ്മ

കുറ്റ്യാടിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; തളീക്കര പുത്തൻവീട്ടിൽ നൗഷാദ് ആണ് മരിച്ചത്

കുറ്റ്യാടി: കുറ്റ്യാടി മാർക്കറ്റ് റോഡിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തളീക്കര കാഞ്ഞിരോളിയിലെ പുത്തൻവീട്ടിൽ നൗഷാദ് (40 വയസ്സ്) ആണ് മരിച്ചത്. ഭാര്യ എടച്ചേരി സ്വദേശി ഹൈറുന്നിസ. മക്കൾ: മുഹമ്മദ് നിഹാൽ (വിദ്യാർത്ഥി കടമേരി), മുഹമ്മദ് ഹനാൻ (വിദ്യാർത്ഥി നരിക്കുന്ന് യു.പി.സ്കൂൾ). സഹോദരങ്ങൾ; ഫൈസൽ, സത്താർ, ആയിഷ, വഹീദ, സഫീറ, ഷംസീറ. Summary: The young

error: Content is protected !!