Category: വടകര

Total 935 Posts

വയനാടിന് കൈത്താങ്ങായി സഫ്ദർ ഹാശ്മി പണിക്കോട്ടിയും; ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: വയനാടിന് കൈത്താങ്ങായി സഫ്ദർ ഹാശ്മി ആർട്സ് & സ്പോർട്സ് ക്ലബ്ബ് പണിക്കോട്ടി. ബിരിയാണി ചലഞ്ചിലൂടെ സഫ്ദർ ഹാശ്മി പണിക്കോട്ടിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബിരിയാണി ചാലഞ്ചിലൂടെ 45000 രൂപയാണ് ക്ലബ്ബ് പ്രവർത്തകർ സ്വരൂപിച്ചത്. തുക വടകര മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദുവിന് ക്ലബ്ബ് സെക്രട്ടറി പി.കെ. സുനിൽ കൈമാറി.

ഓണത്തിനായി ഒരുങ്ങി കേരള ദിനേശ് ബീഡി സഹകരണ സംഘം; വടകരയില്‍ വിപണന മേളയ്ക്ക് തുടക്കം

വടകര: ഓണത്തോടനുബന്ധിച്ച് കേരള ദിനേശ് ബീഡി സഹകരണ സംഘം വടകരയുടെ നേതൃത്വത്തില്‍ ഓണം വിപണന മേള ആരംഭിച്ചു. സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ആരംഭിച്ച മേള മുന്‍ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ രഞ്ജിത്ത് ആദ്യ വില്‍പ്പന ഏറ്റുവാങ്ങി. കറി പൗഡറുകള്‍, പായസ കിറ്റ്‌, തേങ്ങാപാല്‍ തുടങ്ങിയ ഉല്‍പനങ്ങളാണ് മേളയുടെ പ്രധാന ആകര്‍ഷണം. സംഘം

കടമേരി കൈരളി കൃഷി കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി കൂടുതല്‍ മികവോടെ; കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു

വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി കൈരളി കൃഷി കൂട്ടത്തിന് വെൻജ്വർ ക്യാപ്പിറ്റൽ ഫണ്ടിൽ ഉൾപ്പെടുത്തി അമ്പതിനായിരം രൂപയുടെ കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു. ചെറുവാച്ചേരി വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ വിതരണോൽഘാടനം ചെയ്തു. ആയഞ്ചേരി കൃഷി ഭവനിൽ മൂല്യ വർദ്ധിത കൃഷി

പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ആറുവരിപ്പാത തുറന്നു; ഇരുവശത്തേക്കും കടക്കാനാവാതെ പ്രദേശവാസികള്‍, ബദൽസംവിധാനം ഒരുക്കാതെ റോഡ് തുറന്നുകൊടുത്തതില്‍ പ്രതിഷേധം ശക്തം

വടകര: പാലോളിപ്പാലം മുതല്‍ മൂരാട് വരെയുള്ള 2.1 കിലോമീറ്റര്‍ ആറുവരിപ്പാത ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഇരുവശത്തേക്കും കടക്കാന്‍ സാധിക്കാതെ പ്രദേശവാസികള്‍. റോഡ് മുറിച്ചു കടക്കാനും വഴിയില്ലാതായോടെ പ്രദേശത്ത് മേല്‍നടപ്പാലം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. നിര്‍മാണം പൂര്‍ത്തായിയ 2.1 കിലോമീറ്റര്‍ ദൂരത്തില്‍ എവിടെയും റോഡ് മുറിച്ചു കടക്കാന്‍ സാധിക്കില്ല. ഇതോടെ പാലോളിപ്പാലം, അരവിന്ദ്‌ഘോഷ് റോഡ്, പാലയാട് നട പ്രദേശങ്ങളിലെ

നാദാപുരത്ത് ഫാന്‍സി കളര്‍ പുക പടര്‍ത്തി റോഡില്‍ ‘ആഘോഷയാത്ര’ നടത്തിയ സംഭവം; നടപടിയെടുത്ത് നാദാപുരം പൊലീസ്, ഒരു കാര്‍ കസ്റ്റഡിയില്‍

വടകര: നാദാപുരത്ത് ഫാന്‍സി കളര്‍ പുക പടര്‍ത്തി മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ റോഡില്‍ ‘ആഘോഷയാത്ര’ നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസ്. കാറിന്റെ ഡ്രൈവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തിരിക്കുകയാണ്. വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വര്‍ണ പുക പടര്‍ത്തി അപകട യാത്ര നടത്തിയത്. ഒരു കാര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വേഗതയിലും അശ്രദ്ധമായും

വടകര ബൈപ്പാസിലെ സർവീസ് റോഡിനോട് ചേർന്നുള്ള ഓവുചാൽ സ്ലാബുകള്‍ പൊട്ടിയിട്ട് ദിവസങ്ങള്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍

വടകര: നവീകരണം നടക്കുന്ന വടകര ദേശീയപാതയിലെ സര്‍വ്വീസ് റോഡിനോട് ചേര്‍ന്നുള്ള ഓവുചാല്‍ സ്ലാബ് നിരന്തരമായി പൊട്ടുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നു. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ ബൈപ്പാസിലെ പൊട്ടിയ സ്ലാബുകള്‍ മാറ്റിയിരുന്നു. എന്നാല്‍ പുതിയ സ്ലാബുകളും പൊട്ടാന്‍ തുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. അടയ്ക്കാത്തെരുവിൽനിന്നും ഇറങ്ങി ബൈപ്പാസിന്റെ ഇടതുവശത്തേക്ക് പോകുന്ന വഴിയിൽ രണ്ടിടത്താണ് സ്ലാബ് പൊട്ടിക്കിടക്കുന്നത്. ഓവുചാല്‍ സ്ലാബ് വഴി

മുക്കാളിയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു

വടകര: മുക്കാളി ദേശീയപാതയില്‍ കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബിൻ (38), കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. ജൂബിനെ വടകര അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനം

ഇടിയുടെ ആഘാതത്തില്‍ റോഡിന് പുറത്തേക്ക് തെറിച്ച് കാര്‍; ദേശീയപാതയില്‍ മുക്കാളിയിലുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

വടകര: ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുലര്‍ച്ചെ 6.30ഓടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയില്‍ പഴയ എഇഒ ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍

ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

വടകര: ദേശീയപാതയില്‍ മുക്കാളിയില്‍ വാഹനാപകടം. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 6.30ഓടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയില്‍ പഴയ എഇഒ ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.

അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; വടകര മത്സ്യമാര്‍ക്കറ്റ് തൊഴിലാളികള്‍ ധര്‍ണ നടത്തി

വടകര: ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ വടകര ടൗണ്‍ മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മത്സ്യ മാര്‍ക്കറ്റ് ഹര്‍ത്താല്‍ ആചരിച്ചു. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അനധികൃത മത്സ്യവില്‍പ്പനയ്‌ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും നഗരസഭ യാതൊരു നടപടിയും ഇതുവരെ എടുത്തില്ലെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മാത്രമല്ല ബൂത്തുകള്‍ക്ക് ലൈന്‍സ് നല്‍കുന്നതായും

error: Content is protected !!