Category: വടകര

Total 934 Posts

ഇത് പുറമേരിയുടെ മാതൃക; പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് ഹരിത കർമ്മസേന

പുറമേരി: പുറമേരിയിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനം മാതൃകയാവുന്നു. പുറമേരി ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്തു കൊണ്ടാണ് ഹരിതകർമ്മ സേന പുതിയ മാതൃക തീർത്തത്. വാർഡ് തലങ്ങളിൽ കൃത്യമായി സഹകരിക്കുന്ന മുഴുവൻ വീടുകളിലും പ്ലാസ്റ്റിക്കിന് ബദൽ സംവിധാനം എന്ന രീതിയിലാണ് തുണി സഞ്ചി വിതരണം ചെയ്യുന്നത്. ഇത് കർമ്മസേന അംഗങ്ങൾ നേരിട്ട് വീട്ടിൽ

മണിയൂർ ഒല്ലാച്ചേരി കുഴിയിൽ നാരായണി അന്തരിച്ചു

വടകര: മണിയൂരിലെ ഒല്ലാച്ചേരി കുഴിയിൽ നാരായണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ: അശോകൻ, ലീല, ചന്ദ്രൻ, വിനോദൻ, വിനോദിനി, ശശി, രാജൻ, ഷീബ. മരുമക്കൾ: വത്സല, കേളപ്പൻ (മുയ്പോത്ത്), ബീന, ഷീബ, അശോകൻ, ഗീത, ഷൈനി, ഗോപി (കായണ്ണ). Sammary: Ollacheri khzhiyil Narayani Passed away at Maniyur

‘കേരളത്തിൽ മാഫിയ ഭരണം’; വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി യൂത്ത് ലീഗ്

വടകര: മുസ്ലിം യൂത്ത് ലിഗ് വടകര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു.യൂത്ത് ലീഗ് ജില്ല സിക്രട്ടറി ഷുഹൈബ് കുന്നത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സിക്രട്ടറി അൻസീർ പനോളി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയും ക്രമസമാധാന ചുമതലയുള്ള

മുളക് പൊടിയെറിഞ്ഞ് ആക്രമണം; തണ്ണീർപന്തലിൽ വ്യാപാരിയുടെ പണം കവർന്നതായി പരാതി

നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53) നെയാണ് അക്രമിച്ച് പണം കവർന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച്‌ അക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. കടയില്‍

ഇടിക്കൂട്ടിലും കരുത്തു തെളിയിച്ചു; ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായി മേമുണ്ട സ്കൂൾ

വടകര: കോഴിക്കോട് ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആറ് ഗോൾഡ് മെഡലും, ഒരു വെങ്കല മെഡലും നേടി 31 പോയിൻ്റ് നേടിയാണ് മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. 13 പോയിൻ്റ് നേടിയ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളും, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പയ്യോളിയും

വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പുനരുദ്ധാരണം; പൊതുമരാമത്ത് വകുപ്പിൻ്റെ ഭൂമിയുടെ അതിരുകൾ മാർക്ക് ചെയ്യുന്ന പ്രവർത്തി ഉടൻ പൂർത്തിയാക്കുമെന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ

വടകര: വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പുനരുദ്ധാരണ പ്രവർത്തി സുഖമമായി പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരിയുടെയും യോഗം വിളിച്ച് കെ.പി.കുഞ്ഞമദ്കുട്ടി എം.എൽ.എ. വടകര വില്ല്യാപ്പള്ളി ചേലക്കാട് റോഡ് പ്രവർത്തിയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനായുള്ളനടപടിക്രമങ്ങൾ എസ്.പി.വി ആയ കെ.ആർ.എഫ്.ബി യുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ചില ഭൂവുടമകൾ റോഡ് വികസനത്തിനായി ഭൂമി വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം നൽകാത്തതാണ് നിലവിൽ റോഡ് വികസനം

കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെ അറസ്റ്റ് ചെയ്യണം; ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്

വടകര: കാഫിർ സ്‌ക്രീൻ ഷോട്ട് നിർമിച്ചവരെയും പ്രചരിപ്പിച്ചവരയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോങ് മാർച്ചുമായി മുസ്ലിം യൂത്ത് ലീഗ്. സപ്തംബർ 8,9 തിയ്യതികളിൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ബാങ്ക് റോഡിൽ നിന്ന് റൂറൽ എസ്പി ഓഫീസിലേക്കാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ലോംങ് മാർച്ചിന്റെ ഉദ്ഘാടനം എട്ടിന് തിരുവള്ളൂരിൽ നടക്കും. ലോങ്ങ് മാർച്ചിൽ മുനിസിപ്പൽ

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം; മലയാളിയുടെ മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിയും

വടകര: ഇന്ന് അത്തം തുടങ്ങുകയാണ്. ഐശ്വര്യത്തിന്റെയും സമ്പദ്സ മൃദ്ധിയുടെയും ആഘോഷമായ ഓണത്തെ വരവേല്‍ക്കാൻ നാടും നഗരവും ഒരുങ്ങി. മുറ്റത്ത് പൂക്കളമൊരുക്കി പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ഇനി പൂവിളികളുടെ നാളുകള്‍. വയനാട്ടിലെയും വിലങ്ങാട്ടെയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഒണാഘോഷങ്ങൾക്ക് നിറം കുറയും. സർക്കാരിൻ്റെ പരിപാടികൾക്ക് നിയന്ത്രണമുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ

വടകരയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഓണം കളറാക്കാം; വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാൻ ജില്ലാ ലേബർ ഓഫീസറുടെ തീരുമാനം

വടകര: വടകരയിലെ വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ബോണസ് നൽകാൻ തീരുമാനമായി. 6200 രൂപയാണ് ബോണസായി അനുവദിച്ചത്. തിരുവോണത്തിന് മുമ്പായി ബോണസ് നൽകാനും തീരുമാനിച്ചു. മിനിമം ബോണസ് നൽകണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ ബബിതയുടെ സാന്നിധ്യത്തിൽ നടന്ന

വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു

വടകര: പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാണിക്കോത്ത് ജയചന്ദ്രന്‍ (റിട്ട.ഡെപ്യൂട്ടി കലക്ടര്‍). മക്കള്‍: സന്തോഷ് കുമാര്‍ (ഓസ്‌ട്രേലിയ), സുനില്‍ കുമാര്‍, അഡ്വ. ജയദീപ് ജയചന്ദ്രന്‍, അഡ്വ. വിമി ജയചന്ദ്രന്‍. മരുമക്കള്‍: ദേവകി, പരേതയായ ശ്രീലിന, റീജ, പരേതനായ സുശാന്ത് പി.കെ. Description: Vadakara Public

error: Content is protected !!