Category: വടകര
വടകരയിലെ കായിക പ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്; നാരായണനഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കോർട്ടുകൾ ഒരുക്കുന്നതിന് 4.39 കോടി
വടകര: വടകരയിലെ കായിക പ്രേമികളുടെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. നാരായണ നഗരത്തിലെ ഇൻഡോർ സ്റ്റേഡിയത്തിൽ കോർട്ടുകൾ ഒരുക്കുന്നതിനും മറ്റു പ്രവൃത്തികൾക്കുമായി കിഫ്‌ബി 4.39 കോടി രൂപ അനുവദിച്ചു. നേരത്തെ സാധാരണ കോർട്ടുകൾ സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്നു. എന്നാൽ ആധുനികരീതിയിലുള്ള കോർട്ടുകൾ വേണമെന്ന ആവശ്യം ഉയർന്നതോടെ ആറുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. രണ്ടു
സര്‍വ്വീസ് റോഡുകളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു; ദേശീയപാതയില്‍ മൂരാട് വന്‍ഗതാഗതക്കുരുക്ക്
പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് വന്‍ ഗതാഗതക്കുരുക്ക്. കണ്ണൂര്‍ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും പോകുന്ന സര്‍വ്വീസ് റോഡുകളില്‍ വാഹനങ്ങള്‍ ഏറെ നേരമായി കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട സര്‍വ്വീസ് റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലായതിനെ തുടര്‍ന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായി കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ നിരതെറ്റിച്ച് കണ്ണൂര്‍ ഭാഗത്തേക്കുള്ള
നാടന്‍പാട്ടും നൃത്തവും തുടങ്ങി മൂന്ന് നാള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍; മണിയൂർ ഫെസ്റ്റ് ഡിസംബർ 27 മുതൽ
വടകര: മണിയൂര്‍ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മണിയൂര്‍ ഫെസ്റ്റ് ഡിസംബര്‍ 27,28,29 തീയതികളിലായി നടക്കും. സിനിമാ-നാടക രംഗത്തെ അറിയപ്പെടുന്ന കലാകാരന്മാരുടെ വിവിധ പരിപാടികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നൃത്ത വിരുന്ന്, നിഷാദും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍പാട്ട് മേള, മണിയൂരിലെ അങ്കണവാടി, കുടുംബശ്രീ, വയോജനം,
രുചിച്ചു നോക്കി ഐസ് പാക്കിങ്ങ്; കോഴിക്കോട് ജീവനക്കാരന്‍ ഐസ് പാക്ക് ചെയ്യുന്നതിനിടെ രുചിച്ചുനോക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, കട പൂട്ടി സീൽ ചെയ്ത് പൊലീസ്
കോഴിക്കോട്: ഐസ് പാക്ക് ചെയ്യുന്നതിനിടെ സ്ഥാപനത്തിലെ ജീവനക്കാരന്‍ രുചിച്ചുനോക്കുന്ന ദൃശ്യം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിനെതിരെ നടപടി. കോഴിക്കോട് എളേറ്റില്‍ വട്ടോളി ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐസ് മി എന്ന സ്ഥാപനം പൂട്ടിച്ച് സീല്‍ ചെയ്തു. ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ ഉപകരണങ്ങളുമായി സ്ഥാപനത്തിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടയുകയായിരുന്നു. ഇവരുടെ കാര്‍ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍
പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവം; പ്രതികളുമായി പോലീസ് തെളിവെടുത്തു, അക്രമിക്കാനുപയോഗിച്ച ആയുധം കണ്ടെടുത്തു
വടകര: പുത്തൂരില്‍ റിട്ട.പോസ്റ്റ്മാനെയും മകനെയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളെ വടകര പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളില്‍ വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ്(49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (442) എന്നിവരെ തെളിവെടുപ്പിന് എത്തിച്ചു. ഇവര്‍ രണ്ടുപേരുമാണ് അക്രമണത്തിന് ശേഷം ആയുധം ഒളിപ്പിച്ചത്. അക്രമണം നടത്തിയ പുത്തൂര്‍ 110കെവി സബ് സ്റ്റേഷന്
പുതുപ്പണം കറുകയില്‍ കുറ്റിയില്‍ രാജന്‍ അന്തരിച്ചു
പുതുപ്പണം: കറുകയില്‍ കുറ്റിയില്‍ രാജന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഇരിങ്ങല്‍ പൂഴിയില്‍ എല്‍.പി സ്‌കൂളിലെ റിട്ട.അധ്യാപകനായിരുന്നു. സി.പി.ഐ.എം കറുക ബ്രാഞ്ച് അംഗമാണ്. ഭാര്യ: ജയ. മക്കള്‍: ഷര്‍മിള, റിഞ്ചു. മരുമക്കള്‍: സോനു (ചോയ്‌സ് ഓട്ടോ പാര്‍ട്‌സ്), രാജേഷ് (യുഎല്‍സിസിഎസ്, മണിയൂര്‍). Description: puthuppanam karukayil kuttiyil Rajan passed away
വയനാട് – വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസഹായം ഉടന്‍ നൽകുക; വടകരയില്‍ അഖിലേന്ത്യ കിസാന്‍ സഭയുടെ കര്‍ഷക പ്രതിഷേധ കൂട്ടായ്മ
വടകര: വയനാട്-വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, കേന്ദ്ര സഹായം ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭ വടകരയില്‍ കര്‍ഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നവംബര്‍ 20ന് രാവിലെ 10മണിക്ക് പുതിയ ബസ് സ്റ്റാന്റില്‍ സംഘടപ്പിച്ച കൂട്ടായ്മ അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. ദുരന്ത മേഖലയിലുള്ളവ൪ക്കുള്ള സഹായം
വടകര പാലോളിപ്പാലത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു
വടകര: പുതുപ്പണം പാലോളിപ്പാലം ആക്കുപാലത്തിന് സമീപം ട്രെയിന്‍ തട്ടി യുവതി മരിച്ചു. ആക്കുന്റവിട ഷര്‍മിള (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ഷര്‍മിള ആദ്യം താമസിച്ചിരുന്നത് ആക്കുപാലത്തിന് സമീപത്തായിരുന്നു. പിന്നീട് എസ്പി ഓഫീസിനടുത്തേക്ക് വീട് മാറുകയായിരുന്നു. ഇന്നലെ കുടുംബശ്രീക്കായി എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. എന്‍ജിന്‍ ഡ്രൈവര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ വിവരം അറിയിച്ചതിനെ
വിശ്വസ്തതയുടെ 55 വർഷങ്ങൾ; ആയഞ്ചേരി കെ.എസ്സ്.എഫ്.ഇ യിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു
ആയഞ്ചേരി: കേരള സ്റ്റെയിറ്റ് ഫിനാഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ 55-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ് ആയഞ്ചേരി കെ.എസ്സ്.എഫ്.ഇ യിൽ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി ശാഖ മാനേജർ ഗോപീദാസ്.എൻ.വി അധ്യക്ഷത വഹിച്ചു. 1969 ൽ തൃശ്ശൂരിൽ 10 ശാഖകളും 45 ജീവനക്കാരുമായി തുടങ്ങിയ
പ്രതിഷേധ ചത്വരം; വടകരയിലെ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കുന്നതിനെതിരെ യുഡിഎഫ് – ആർഎംപിഐ സമരം
വടകര: വടകര സാംസ്കാരിക ചതുരത്തിന് ഫീസ് ഈടാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുന്നു. യു.ഡി.എഫ്- ആർ.എം.പി.ഐ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ചത്വരം സമരം മുൻ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. വടകരയിലെ പൊതു ഇടങ്ങള്‍ ഉപയോഗിക്കുന്നതിന് ജനങ്ങള്‍ പണം നല്‍കേണ്ട ഗതികേടാണ് ഉള്ളതെന്ന് പാറക്കൽ അബ്ദുള്ള പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം