Category: മേപ്പയ്യൂര്‍
തുറയൂരിലെ ബാബുവിന്റെ വീട്ടില്‍ വിരുന്നെത്തി ചൂളന്‍ എരണ്ടയും കുട്ട്യോളും; അറിയാം ചൂളന്‍ എരണ്ടയുടെ സവിശേഷതകള്‍
തുറയൂര്‍: തുറയൂരില്‍ വിരുന്നെത്തിയിരിക്കുകയാണ് ലെസര്‍ വിസ്റ്റിലിങ് ഡക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ചൂളന്‍ എരണ്ടയും മക്കളും. തിരിക്കോട്ട് താഴ ബാബുവിന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ചൂളന്‍ എരണ്ടയും ഏഴ് കുഞ്ഞുങ്ങളും വിരുന്നെത്തിയത്. വൈകീട്ടോടെ ഇവരെ തേടി മറ്റു മൂന്ന് വലിയ എരണ്ടകള്‍ കൂടി തെങ്ങിനുമുകളിലെത്തി. ഇവ വളരെ ഉയത്തില്‍ പറന്നാണ് എത്തിയതെന്ന് ബാബു പറഞ്ഞു. ശനിയാഴ്ച പുലരുംമുമ്പെ
മേപ്പയ്യൂരില്‍ നരക്കോട്-കുരുടിമുക്ക് റോഡരികിലെ നെല്‍പ്പാടത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളി (വീഡിയോ)
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നരക്കോട്-കുരുടിമുക്ക് റോഡരികിലെ നെല്‍പ്പാടത്ത് അജ്ഞാതര്‍ കക്കൂസ് മാലിന്യം തള്ളി. മൊയ്തീന് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വയലില്‍ മാലിന്യം തള്ളിയത് ശ്രദ്ധയില്‍ പെട്ടത് ഇന്ന് രാവിലെയാണ്. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് സമീപത്തെ വീടുകളിലുള്ളവര്‍ നോക്കിയപ്പോഴാണ് വയലില്‍ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടത്. ഈ മാലിന്യം ഒഴുകി സമീപത്തെ കിണറുകള്‍ ഉപയോഗശൂന്യമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
മേപ്പയ്യൂരില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ: ഇന്ന് സ്ഥിരീകരിച്ചത് 55 പേര്‍ക്ക്
മേപ്പയ്യൂര്‍: പഞ്ചായത്തില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നുതന്നെ. 55 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ടു ചെയ്ത പഞ്ചായത്തും മേപ്പയ്യൂരാണ്. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണിലാണ്. നരക്കോട്, വിളയാട്ടൂര്‍, കായലാട്, മേപ്പയ്യൂര്‍ ടൗണ്‍, ചങ്ങരംവെള്ളി എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണിലുള്ളത്. കോഴിക്കോട് ജില്ലയില്‍ 2057 കോവിഡ് കേസുകളാണ് ഇന്ന്
കോഴിക്കോട് കൂട്ടബലാത്സംഗം: ചേവരമ്പലത്തെ ഫ്ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത; ഒരുമാസത്തിനിടെ മുറിയെടുത്തത് വിദ്യാര്‍ഥികളടക്കം നൂറോളം പേര്
കോഴിക്കോട്: കൂട്ടബലാത്സംഗം നടന്ന കോഴിക്കോട് ചേവരമ്പലം രാരുക്കിട്ടി ഫ്ളാറ്റ് പൊലീസ് അടച്ചുപൂട്ടി. ഫ്ളാറ്റിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന് കണ്ടാണ് നടപടി. പ്രതികളുമായി തെളിവെടുപ്പിന് ഫ്ളാറ്റിലെത്തിയ പൊലീസ് അവിടുത്തെ രജിസ്റ്റര്‍ പരിശോധിച്ചിരുന്നു. ഒരുമാസത്തിനിടെ നൂറോളം പേര് ഫ്ളാറ്റില്‍ മുറിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ഇതില്‍ വിദ്യാര്‍ഥികളടക്കമുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് ഫ്ളാറ്റ് അടച്ചുപൂട്ടിയത്. കൊല്ലം സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍
കേരളത്തിന് മാതൃകയായി മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ സജ്ജം പദ്ധതി: പൂര്‍ത്തിയാക്കിയത് 62 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍
മേപ്പയ്യൂര്‍: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ‘സജ്ജം’ പദ്ധതി. പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഉറപ്പുവരുത്തുന്ന പൊതു വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതോടെ കേരളത്തിലെ ആദ്യ സമ്പൂര്‍ണ സൗജന്യ വൈഫൈ പഞ്ചായത്ത് എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി
മഴ വന്നാല്‍ റോഡ് തോടാകും; മേപ്പയ്യൂര്‍ അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍
മേപ്പയ്യൂര്‍: അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മഴ പെയ്താല്‍ റോഡും തോടും ഒന്നാകും. പിന്നെ റോഡിലൂടെ നടന്നുപോകാന്‍ പോലും ബുദ്ധിമുട്ടാണ്. മഴക്കാലത്ത് റോഡ് വെള്ളക്കെട്ട് നിറഞ്ഞ് ദുരിത വഴിയാകുന്നു. ജനകീയ ഇടപെടലുകളെ തുടര്‍ന്ന് അത്തിക്കോട്ട് പാലം മുതല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫണ്ട് പാസായെങ്കിലും പണി നടന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേപ്പയ്യൂര്‍
കാരയാട് സി.പി.ഐ.എം നിര്‍മ്മിച്ച സ്നേഹവീട് കൈമാറി
കാരയാട്: സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സ്നേഹവീട് കൈമാറി. ചാലില്‍ മീത്തല്‍ ചാത്തുവിനും കുടുംബത്തിനും വേണ്ടിയാണ് വീട് നിര്‍മ്മിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന് മാസ്റ്ററാണ് വീട് കൈമാറിയത്. ചടങ്ങില്‍ എ.സി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന്, സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, മാസ്റ്റര്‍, അഡ്വ. എല്‍.ജി. ലിജീഷ്,
കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മേപ്പയ്യൂരില്‍ സി.പി.ഐ.എം പ്രതിഷേധം
മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. മേപ്പയൂര്‍, കൊഴുക്കല്ലൂര്‍ പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നിലായിരുന്നു പ്രതിഷേധം. കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, പെട്രോള്‍ ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവ് അവസാനിപ്പിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരെ നടപടി സ്വീകരിക്കുക, മോദി സര്‍ക്കാറിന്റെ ഏകാധിപത്യ
മേപ്പയ്യൂരില്‍ ടാക്സി ഡ്രൈവര്‍ അത്തിക്കോട്ട് കുനി കുഞ്ഞബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു
മേപ്പയ്യൂര്‍: ടൗണിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവര്‍ അത്തിക്കോട്ട് കുനി കുഞ്ഞബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. അന്ത്യം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ. മോട്ടോര്‍ ഫെഡറേഷന് (എസ്.ടി.യു) അംഗമായിരുന്നു. പനിയെ തുടര്‍ന്ന് ചികിത്സ തേടിയ അദ്ദേഹത്തിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം.
വിളയാട്ടൂര്‍ ഗവ: എല്‍.പി.സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്പ് സമരം
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവ: എല്‍.പി.സ്ക്കൂളിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്പ് സമരം. സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടും ഇതേവരെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാലാണ് 15 ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചത്. മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സി.പി.നാരായണന് സമരം ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍