Category: മേപ്പയ്യൂര്‍

Total 1169 Posts

വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ

മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ

മിതമായ നിരക്കില്‍ ചികിത്സയും മുഴുവന്‍ സമയ സേവനവും; മേപ്പയ്യൂരില്‍ സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു

മേപ്പയൂര്‍: സുരക്ഷ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. സുരക്ഷപെയിന്‍ ആന്റ് പാലിയേറ്റീവ് മേപ്പയ്യൂര്‍ നോര്‍ത്ത് ക്ലിനിക്ക് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ കെ.ടി രാജന്‍ അധ്യക്ഷനായി. ജനസൗഹൃദമായി 24 മണിക്കൂറും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നതാണ്. കൂടാതെ മിതമായ നിരക്കിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഫിസിയോ തെറാപ്പി സ്പീച്ച് തെറാപ്പി കൗണ്‍സലിങ്ങ് എന്നീ സൗകര്യങ്ങള്‍

‘സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരം’; മേപ്പയ്യൂരില്‍ പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് ഏകദിന പ്രവര്‍ത്തന ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ പ്രസ്താവിച്ചു. സമൂഹത്തില്‍ സാമൂഹ്യമായി സ്ത്രീകള്‍ അനുഭവിക്കുന്ന വിഷയങ്ങളെ കൃത്യമായി ഉയര്‍ത്തിക്കൊണ്ട് വരുവാനും സ്ത്രീകള്‍ക്കിടയില്‍ സംഘാടനത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുവാനും മുസ്ലിം ലീഗിന്റെ വനിതാ വിഭാഗം ഏറ്റവും ശ്രദ്ദേയമായി പ്രവര്‍ത്തിച്ചു വരികയാണെന്നും കേരളത്തിലെ ഏറ്റവും വലിയ

ചിരിക്കിലുക്കവുമായി കുരുന്നുകളെത്തി; ആഘോഷമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ‘ചിരിക്കിലുക്കം- 23’ എന്ന പേരില്‍ നടത്തിയ പരിപാടി 122ാം നമ്പര്‍ വിനയ സ്മാരക അംഗനവാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. അറിവിന്റെ ബാലപാഠങ്ങള്‍ നുകരാനായ് എത്തുന്ന കുരുന്നുകളെ എല്ലാവരും ചേര്‍ന്ന് സ്വഗതം ചെയ്തു. പൂച്ചെണ്ടുകളും ബലൂണുകളും തോരണങ്ങളുമായി അലങ്കരിച്ച വിദ്യാലയത്തിലേക്ക് കൗതുകത്തോടെയാണ്

വാദ്യകലാരംഗത്ത് ചുവടുറപ്പിച്ച് കീഴരിയൂരിലെ സ്ത്രീകള്‍; ശിങ്കാരിമേള സംഘം അരങ്ങേറ്റം കുറിച്ചു

കീഴരിയൂര്‍: വാദ്യകലാ രംഗത്ത് സ്ത്രീകളുടെ ശിങ്കാരിമേള സംഘം കീഴരിയൂരില്‍ അരങ്ങേറ്റം കുറിച്ചു. വടക്കുംമുറി സരോവരം സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ മധു തോലേരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ ആറു മാസമായി ശിങ്കാരിമേളം പരിശീലിച്ച 16 ഓളം സ്ത്രീകളാണ് അരങ്ങേറ്റം നടത്തിയത്. പഞ്ചായത്തംഗം വി.പി.നിഷ ഉദ്ഘാടനം ചെയ്തു. പി.ടി.സത്യന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ സൂചകമായി നാട്ടുകാര്‍ പായ വിതരണം നടത്തി.

തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്‌

മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല്

മേപ്പയ്യൂർ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു

മേപ്പയ്യൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന ‌മേപ്പയ്യൂർ സ്വദേശിയായ യുവാവ് മരിച്ചു. നെടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് മെയ് 26-നാണ് നിധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കോമയിലായിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിക്കുന്നത്. രവീന്ദ്രൻ, നാരായണി ദമ്പതികളുടെ

തലമുറകള്‍ ഒത്തുചേര്‍ന്നു; ആഘോഷമായി മേപ്പയ്യൂരിലെ കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’

മേപ്പയ്യൂര്‍: കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’ സംഘടിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാര്‍ഷികാഭിവൃദ്ധിയില്‍ കഴിഞ്ഞ കൊഴുക്കലൂരിലെ ഏഴ് തലമുറകള്‍ ഒത്തുചേര്‍ന്ന സഗമം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പൂമരച്ചോട്ടില്‍ കോളമിസ്റ്റും കുടുംബാംഗവുമായ ഡോ. ഇസ്മയില്‍ മരിതേരി, പ്രമുഖ ഗാനരചയിതാവ് രമേശ് കാവില്‍, സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര എന്നിവരുടെ

കുരുന്നുകള്‍ക്ക് കൂട്ടായ് ദീര്‍ഘനാളുകള്‍; മേപ്പയ്യൂരിലെ പാവട്ടുകണ്ടിമുക്ക് അംഗന്‍വാടി ഹെല്‍പ്പറായിരുന്ന കെ.കെ.സൗമിനിയ്ക്ക് യാത്രയയപ്പേകി

മേപ്പയ്യൂര്‍: ദീരര്‍ഘകാലം അംഗന്‍വാടി ഹെല്‍പ്പറായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന മേപ്പയ്യൂരിലെ പാവട്ടുകണ്ടിമുക്ക് അംഗന്‍വാടിയിലെ കെ.കെ സൗമിനിയ്ക്ക് യാത്രയയപ്പു നല്‍കി. ചടങ്ങിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. കെ.കെ.രജീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. 15ാം വാര്‍ഡ് കണ്‍വീനര്‍ കെ.കെ ബാബു, സിപിഐഎം മേപ്പയ്യൂര്‍ നോര്‍ത്ത്

മുള്ളങ്കണ്ടി- അയ്യങ്ങാട്ട് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധം; മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ മുള്ളങ്കണ്ടി – അയ്യങ്ങാട്ട് കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാത്തതിനെതിരെ മുസ്ലീം ലീഗ് ധര്‍ണ്ണ. പ്രവൃത്തി തുടങ്ങി എട്ട് വര്‍ഷം വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിയാത്ത മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥക്കതിരെയും അശാസ്ത്രീയമായ രീതിയില്‍ പൈപ്പ് ലൈന്‍ ഇട്ടതിന് എതിരെയും കീഴ്പ്പയ്യൂര്‍ നോര്‍ത്ത് മണപ്പുറം ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടെ

error: Content is protected !!