Category: മേപ്പയ്യൂര്‍

Total 1172 Posts

കാരയാട് സി.പി.ഐ.എം നിര്‍മ്മിച്ച സ്‌നേഹവീട് കൈമാറി

കാരയാട്: സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീട് കൈമാറി. ചാലില്‍ മീത്തല്‍ ചാത്തുവിനും കുടുംബത്തിനും വേണ്ടിയാണ് വീട് നിര്‍മ്മിച്ചത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററാണ് വീട് കൈമാറിയത്. ചടങ്ങില്‍ എ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതന്‍, സി.പി.ഐ.എം ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, മാസ്റ്റര്‍, അഡ്വ. എല്‍.ജി. ലിജീഷ്,

കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മേപ്പയ്യൂരില്‍ സി.പി.ഐ.എം പ്രതിഷേധം

മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.ഐ.എം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. മേപ്പയൂര്‍, കൊഴുക്കല്ലൂര്‍ പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നിലായിരുന്നു പ്രതിഷേധം. കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, പെട്രോള്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ് അവസാനിപ്പിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും എതിരെ നടപടി സ്വീകരിക്കുക, മോദി സര്‍ക്കാറിന്റെ ഏകാധിപത്യ

മേപ്പയ്യൂരില്‍ ടാക്‌സി ഡ്രൈവര്‍ അത്തിക്കോട്ട് കുനി കുഞ്ഞബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു

മേപ്പയ്യൂര്‍: ടൗണിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ അത്തിക്കോട്ട് കുനി കുഞ്ഞബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. അന്ത്യം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ. മോട്ടോര്‍ ഫെഡറേഷന്‍ (എസ്.ടി.യു) അംഗമായിരുന്നു. പനിയെ തുടര്‍ന്ന് ചികിത്സ തേടിയ അദ്ദേഹത്തിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം.

വിളയാട്ടൂര്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്‍പ് സമരം

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവ: എല്‍.പി.സ്‌ക്കൂളിന്റെ നവീകരണ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നില്‍പ് സമരം. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടും ഇതേവരെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതിനാലാണ് 15 ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചത്. മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സി.പി.നാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍

മേപ്പയ്യൂര്‍ എരുവാട്ട് മീത്തല്‍ ജാനു അന്തരിച്ചു

പേരാമ്പ്ര: മേപ്പയ്യൂര്‍ എരുവാട്ട് മീത്തല്‍ ജാനു അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ എരുവാട്ട് മീത്തല്‍ കണാരന്റെ ഭാര്യയാണ്. മക്കള്‍: ശോഭ, സുബിന, പരേതനായ സുരേന്ദ്രന്‍. മരുമക്കള്‍: പ്രകാശന്‍ (പെരുവണ്ണാമൂഴി), ബിന്ദു. സഹോദരങ്ങള്‍: നാരായണി, കുഞ്ഞിരാമന്‍, പരേതരായ നാരായണന്‍, ചന്തു, ചിരുത.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഓവര്‍സിയര്‍മാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ ചുവടെ

മേപ്പയൂര്‍: മേപ്പയൂര്‍ പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ രണ്ട് അക്രെഡിറ്റഡ് ഓവര്‍സിയര്‍മാരെ നിയമിക്കുന്നു. മൂന്നുവര്‍ഷം പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയോ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മതിയായ രേഖകളും ബയോഡാറ്റയും സഹിതം സെപ്തംബര്‍ 13 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി പരിചയം അഭികാമ്യം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക്

ചെറുവണ്ണൂര്‍ കൃഷിഭവനില്‍ കൃഷി ഓഫീസറെ നിയമിക്കണം: സി.പി.ഐ

ചെറുവണ്ണൂര്‍: കാര്‍ഷിക മേഖലയായ ചെറുവണ്ണൂരിലെ കൃഷിഭവനില്‍ കൃഷി ഓഫീസറെ നിയമിക്കണമെന്ന് സി.പി.ഐ. കൃഷി ഓഫീസറില്ലാത്തതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണെന്നും ഇത് കാരണം പ്രദേശത്തെ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണെന്നും പ്രശ്‌നത്തിന് പരിഹാരമായി എത്രയും പെട്ടന്ന് കൃഷി ഓഫീസറെ നിയമിക്കണമെന്ന് സി.പി.ഐ ചെറുവണ്ണൂര്‍ ബ്രാഞ്ച് യോഗം അധികൃതരോടാവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കൃഷി ഓഫീസറില്ലാത്തതിനാല്‍ ചെറുവണ്ണൂര്‍ കൃഷിഭവന്റെ പ്രവര്‍ത്തനം

കൊയിലാണ്ടി നഗരത്തില്‍ ദിവസവും ‘മോണിങ് വോക്കി’നെത്തുന്ന ആന; കൗതുകമായി ശ്രീദേവിയുടെ പ്രഭാതസവാരി (വീഡിയോ)

കൊയിലാണ്ടി: മലബാറിലെ ക്ഷേത്രോത്സവങ്ങളില്‍ കൗതുകകരമായ കുസൃതികളിലൂടെ ആനപ്രേമികള്‍ക്ക് ഹരമായി മാറിയ കൊയിലാണ്ടിയുടെ സ്വകാര്യ അഹങ്കാരമാണ് കൊയിലാണ്ടി കൊരയങ്ങാട് തെരുവിലെ കളിപ്പുരയില്‍ ശ്രീലകത്ത് ശ്രീദേവി എന്ന പിടിയാന. കൊവിഡ് കാരണം ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതിനെ തുടര്‍ന്ന് ശ്രീദേവിയുടെ കുറുമ്പുകളും ആനപ്രേമികള്‍ ‘മിസ്’ ചെയ്തിരുന്നു. എന്നാല്‍ നെറ്റിപ്പട്ടവും ചമയങ്ങളുമൊന്നുമില്ലാതെയുള്ള ശ്രീദേവിയുടെ പ്രഭാതസവാരിയാണ് ഇപ്പോഴത്തെ കൗതുകക്കാഴ്ച. ലോക്ഡൗണ്‍ ആരംഭിച്ചതോടെയാണ് ശ്രീദേവി ‘മോണിംഗ്

നന്മ മരിക്കാത്ത മനുഷ്യർ: പയ്യോളിയിൽ റെയിൽ പാളത്തിൽ വീണയാൾക്ക്‌ രക്ഷകനായി ടാക്സി ഡ്രൈവർ

പയ്യോളി: റെയിൽപാളത്തിൽ തലകറങ്ങി വീണയാൾക്ക്‌ ടാക്സി ഡ്രൈവറുടെ സന്ദർഭോചിത ഇടപെടൽ രക്ഷയായി. പയ്യോളി ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന മധുരക്കണ്ടി മഹമൂദിനെ(67)യാണ് പയ്യോളിയിലെ ടാക്സി ഡ്രൈവറായ പി ടി രാജീവൻ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 7.30ഓടെ പയ്യോളി ടൗണിൽനിന്ന്‌ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് തിരിച്ച മഹമൂദ് മേലടി ബ്ലോക്ക് ഓഫീസിന് സമീപത്തെ റെയിൽപാളം മുറിച്ചുകടക്കവെ തലകറങ്ങി പാളത്തിൽ വീഴുകയായിരുന്നു.

അധ്യാപക ദിനത്തില്‍ മേപ്പയ്യൂരിലെ മൊയ്തീന്‍ മാസ്റ്റര്‍ക്ക് എം.എസ്.എഫിന്റെ ആദരം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പ്രദേശത്ത് ആയിരകണക്കിന് ശിഷ്യ ഗണങ്ങളുള്ള ടി.പി മൊയ്തീന്‍ മാസ്റ്ററെ ആദരിച്ചു. മൂന്നു പതിറ്റാണ്ടിലേറെക്കാലം കെ.ജി.എം.എസ് യു.പി സ്‌കൂള്‍ അധ്യാപകനായിരുന്നു മൊയ്തീന്‍ മാസ്റ്റര്‍. അധ്യാപക ദിനത്തില്‍ നടത്തിയ ‘ഗുരുവന്ദനം 21’ എന്ന പരിപാടിയുടെ ഭാഗമായി എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാസ്റ്ററെ ആദരിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍

error: Content is protected !!