Category: മേപ്പയ്യൂര്‍
തുറയൂരില്‍ ശക്തമായ മഴയില്‍ നാശനഷ്ടം; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു, അലങ്കാര മത്സ്യക്കൃഷി പൂര്‍ണമായും നശിച്ചു (വീഡിയോ)
തുറയൂര്‍: തുറയൂരില്‍ ശക്തമായ മഴയില്‍ വലിയ നാശനഷ്ടം. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. പയ്യോളി അങ്ങാടി ടാകീസ് റോഡിന് സമീപം താമസിക്കുന്ന ടി.എം ദീപേഷിന്റെ വീടിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. അടുക്കളയോട് ചേര്‍ന്ന ഭാഗത്താണ് കഴിഞ്ഞ ദിവസം ശക്തമായ മഴയില്‍ വലിയ ശബ്ദത്തോടെ മണ്ണ് ഇടിഞ്ഞ് വീണത്. അടുക്കളയോട് ചേര്‍ന്ന നടത്തുന്ന അലങ്കാര മത്സ്യക്കൃഷി
കെ.എസ്.ആര്.ടി.സി ജീവനക്കാരിയായ മേപ്പയ്യൂര്‍ മണാട്ട് സുജാത അന്തരിച്ചു
മേപ്പയ്യൂര്‍: മണാട്ട് സുജാത അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു. കെ.എസ്.ആര്.ടി.സി തൊട്ടില്‍പ്പാലം ഡിപ്പോയിലെ കണ്ടക്ടര്‍ ആണ്. പരേതനായ ഇ.സി കുഞ്ഞിരാമന് നമ്പ്യാരുടെയും സരോജിനിയമ്മയുടെയും മകളാണ്. ഭര്‍ത്താവ് കെ.വി സുധാര്‍ (കേരള പൊലീസ്, കുറ്റ്യാടി). മക്കള്‍ മണികര്‍ണ്ണിക, ഋതുകര്ണ്ണിക (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍ ഗീത (എ.ജി.പി ഓഫീസ്, കൊയിലാണ്ടി), സലീഷ്, സജിത, സജീഷ് (പി.ഡബ്ല്യു.ഡി, കോഴിക്കോട് സിവില്‍). പേരാമ്പ്ര
അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂരിൽ സെമിനാർ
മേപ്പയ്യൂർ: നെഹ്റു യുവകേന്ദ്ര കോഴിക്കോടിന്റെയും ഇൻഡസ് ആർട്സ് ചങ്ങരംവള്ളിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി. വാർഡ് മെമ്പർ കെ.എം പ്രസീത ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ വി.കെ കുഞ്ഞിമൊയ്തി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ഗംഗാധരൻ, എം. വിജയൻ എന്നിവർ സംസാരിച്ചു. കെ.കെ. ശാലിനി അധ്യക്ഷത വഹിച്ചു. സി.എം സരോവ് സ്വാഗതവും പി.കെ. വത്സൻ നന്ദിയും
തുറയൂര്‍-കീഴരിയൂര്‍ റോഡിന് കേളപ്പജിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ നിവേദനം നല്കി
തുറയൂര്‍: തുറയൂര്‍-കീഴരിയൂര്‍ റോഡിന് കേരളഗാന്ധി കേളപ്പജിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ നിവേദനം നല്കി. കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. കേളപ്പജി ജനിച്ച് വളര്‍ന്നതും കുട്ടിക്കാലം ചെലവഴിച്ചതുമായ പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഈ റോഡിന് അദ്ദേഹത്തിന്റെ അഭാവത്തത്തിന് 50 ആണ്ട്
മേപ്പയ്യൂരില്‍ വനിതാ ശിശു വികസന വകുപ്പും പഞ്ചായത്തും ചേര്‍ന്ന് ഐ.സി.ഡി.എസ് ദിനാചരണം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംയോജിത ശിശു വികസന സേവന പദ്ധതി (ഐ.സി.ഡി.എസ്) ദിനാചരണവും, ഐ.സി.ഡി.എസിന്റെ നാല്‍പ്പത്തിയാറാം വാര്‍ഷികവും ആചരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ജനവിഭാഗമാണ് ഒരു രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്ന ആശയം മുന്നില്‍ കണ്ടുകൊണ്ട് 1975ല്‍ ആരംഭിച്ച ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സംയോജിത
വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറിയുടെ സ്നേഹാദരം
തുറയൂര്‍: ഇരിങ്ങത്ത് ഹരിശ്രീ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും അനുമോദിച്ചു. സംസ്ഥാന നാടകമത്സരത്തില്‍ അവാര്‍ഡ് നേടിയ ശശീന്ദ്രന് വിളയാട്ടൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.നിബില, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയുമാണ് അനുമോദിച്ചത്. തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം
മേപ്പയ്യൂരില്‍ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടി രണ്ടാം ഘട്ടം ഒക്ടോബര്‍ ആറുമുതല്‍
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കുളമ്പ് രോഗ പ്രതിരോധ പരിപാടിയുടെ രണ്ടാം ഘട്ടം ഒക്ടോബര്‍ ആറു മുതല്‍. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കാറ്റിലൂടെ പകരുന്ന ചികിത്സയില്ലാത്ത മാരകമായ ഈ രോഗം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. തുടര്‍ച്ചയായ പ്രതിരോധ കുത്തിവെപ്പിലൂടെ മാത്രമേ ഈ രോഗം തടഞ്ഞുനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഒക്ടോബര്‍
മേപ്പയ്യൂര്‍ എടപ്പള്ളിക്കണ്ടിമുക്ക് കണ്ഠമനശാലാ ക്ഷേത്രറോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂര്‍: എടപ്പള്ളിക്കണ്ടി മുക്ക് കണ്ഠമനശാലാ ക്ഷേത്ര റോഡ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് ഉദ്ഘാടനം ചെയ്തു. മീത്തും ഭാഗം നടുവില തറമല്‍ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പണി പൂര്‍ത്തിയാക്കിയത്. വാര്‍ഡ് മെമ്പര്‍ ശ്രീനിലയം വിജയന് അധ്യക്ഷത വഹിച്ചു. ആന്തേരി ഗോപാലകൃഷ്ണന്, ജിതിന് സത്യന്, കെ.പി.
തുറയൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം; ഉദ്ഘാടനം നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന് എംഎല്‍എ
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വ്വഹിച്ച് ടി.പി രാമകൃഷ്ണന് എംഎല്‍എ. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അധ്യക്ഷതവഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു. തെങ്ങിന് ശാസ്ത്രീയമായ വളപ്രയോഗം നല്‍കുക,ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കീടരോഗനിയന്ത്രണമാര്ഗങ്ങള് നടപ്പിലാക്കുക,ജലസേചനം ഉറപ്പാക്കുക,രോഗം ബാധിച്ചവയും ഉത്പാദനക്ഷമത കുറഞ്ഞതുമായ തെങ്ങുകളെ മുറിച്ച്
കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുറയൂരില്‍ തുടക്കമായി
തുറയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ജന്തുജന്യ രോഗ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് തുറയൂരില്‍ തുടക്കമായി. കുത്തിവെപ്പിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളതില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസന സ്ഥിരം സമിതി ചെയര്മാന് കെ.എം രാമകൃഷ്ണന്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ദിപിന,