Category: മേപ്പയ്യൂര്‍

Total 1238 Posts

നീതി തേടിയുള്ള പോരാട്ടത്തിന് അനുപമയ്ക്ക് പിന്തുണയുമായി വനിതാ ലീഗ് മേപ്പയ്യൂരില്‍ പ്രതിഷേധജ്വാല സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: അനുപമക്ക് നീതി നല്‍കുക,ഗര്‍ഭപാത്രത്തിന് നീതി നല്‍കുക എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി ഭരണകൂടത്തില്‍ നിന്ന് അനുപമയ്ക്ക് നീതി ലഭ്യമാക്കാന്‍ വേണ്ടി പേരാമ്പ്ര നിയോജക മണ്ഡലം വനിത ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.വനിതാലീഗ് സംസ്ഥാന ജനറല്‍ സെകട്ടറി അഡ്വ:പി കുല്‍സു ഉല്‍ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സൗഫി താഴെക്കണ്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം

മുസ്ലിം ലീഗ് സാന്നിധ്യം മലയാളികളുടെ രാഷ്ട്രീയ ബോധത്തെ സമ്പന്നമാക്കിയെന്ന് പി.എം.എ സലാം

മേപ്പയ്യൂര്‍: കേരളപ്പിറവിയ്ക്ക് ശേഷം മലയാളികളുടെ രാഷ്ട്രീയ ബോധത്തെ ജനാധിപത്യ വഴികളില്‍ സമ്പന്നമാക്കുന്നതില്‍ മുസ്ലിം ലീഗ് വഹിച്ച പങ്ക് മഹത്തരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സാധ്യതകളെ ജനനന്മയ്ക്കും സാമൂഹിക മുന്നേറ്റത്തിനും ഉപയോഗപ്പെടുത്താന്‍ ലീഗിന് കഴിഞ്ഞത് തെളിമയാര്‍ന്ന നിലപാടുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ്

മേപ്പയ്യൂര്‍ പാവട്ട് കണ്ടിമുക്കില്‍ അനധികൃത മണ്ണെടുപ്പ്; ജെ.സി.ബി പിടിച്ചെടുത്ത് റവന്യൂ അധികൃതര്‍

മേപ്പയ്യൂര്‍: പാവട്ട് കണ്ടിമുക്കില്‍ അനധികൃതമായി മണ്ണെടുത്തതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതര്‍ മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ ഇതുസംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമോ കൊടുത്ത സ്ഥലത്ത് നിന്നാണ് മണ്ണെടുപ്പ് നടത്തിയത്. അനുമതി ഇല്ലാതെയും അവധി ദിവസങ്ങളില്‍ മണ്ണ്

മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിൽ ഹൈ സ്കൂൾ, യു.പി സ്കൂൾ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകൾ

മേപ്പയ്യൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങളിലേക്കുള്ള അഭിമുഖം ഒക്ടോബർ 29 വെള്ളിയാഴ്ച സ്കൂൾ ഓഫീസിൽ വച്ച് നടക്കും. ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ് ഒഴിവുകളിലേക്ക്‌ രാവിലെ 9.30 നും ഹൈസ്കൂൾ വിഭാഗം ഇഗ്ലീഷ്, യു.പി.എസ്.ടി,

നൂറ് വയസുള്ള കീഴ്പയൂർ വട്ടക്കണ്ടി ശ്രീദേവി അമ്മ അന്തരിച്ചു

മേപ്പയൂർ: കീഴ്പയൂർ വട്ടക്കണ്ടി ശ്രീദേവി അമ്മ അന്തരിച്ചു. നൂറ് വയസായിരുന്നു. പരേതനായ വട്ടക്കണ്ടി ശങ്കരൻ നായരുടെ ഭാര്യയാണ്. മക്കൾ ബാലകൃഷ്ണൻ നായർ, ഗോപാലൻ നായർ, മാധവി അമ്മ, പത്മിനി അമ്മ. മരുമക്കൾ ദേവി, ഉഷ, പരേതരായ ബാലൻ നായർ (കടിയങ്ങാട്), മുണ്ടാളി ബാലകൃഷ്ണൻ നായർ (കൂലുപ്പ). ശവസംസ്കാരം രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും. പേരാമ്പ്ര

സി.പി.എം തിരൂർ സെൻട്രൽ അന്നാര ബ്രാഞ്ച് അംഗം മേപ്പയ്യൂർ തേനാംകുഴിയിൽ ശ്രീധരൻ അന്തരിച്ചു

മേപ്പയ്യൂർ: തേനാംകുഴിയിൽ ശ്രീധരൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. സി.പി.എം തിരൂർ സെൻട്രൽ അന്നാര ബ്രാഞ്ച് അംഗമായിരുന്നു. പൊന്നാനി എം.ഇ.എസ് കോളേജിലെ കൊമേഴ്സ് വിഭാഗം തലവനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എ.കെ.പി.സി.ടി.എ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രവർത്തക സമിതി അംഗം, പു.ക.സ മലപ്പുറം ജില്ലാ

മേപ്പയ്യൂർ പുത്തലത്ത് അബ്ദുള്ള അന്തരിച്ചു

മേപ്പയ്യൂർ: പുത്തലത്ത് അബ്ദുള്ള അന്തരിച്ചു. അറുപത് വയസായിരുന്നു. പരേതരായ പുത്തലത്ത് കുഞ്ഞമ്മതിന്റെയും കണ്ണത്താഴ ബീവി ഉമ്മയുടെയും മകനാണ്. ഭാര്യമാർ പരേതയായ നസീറ, ജമീല. മക്കൾ അറഫാത്ത് (ഖത്തർ), അഫ്നിദ. മരുമകൾ ഫിദ (നടുവണ്ണൂർ). സഹോദരങ്ങൾ പുത്തലത്ത് പക്രൻ, അബ്ദുറഹ്മാൻ, അബ്ദുറസാഖ്, മുഹമ്മദ് അഷ്റഫ്, ഫാത്തിമ, സുബൈദ, സുഹറ. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ

കോണ്‍ഗ്രസ് കൈത്താങ്ങിന്റെ നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ അണുവിമുക്തമാക്കുന്ന പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി

മേപ്പയൂര്‍: കോണ്‍ഗ്രസ് കൈത്താങ്ങിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വി.ഇ.എം. യു പി സ്‌കൂളില്‍ മേലടി ബ്ലോക്ക് പഞ്ചായത്തംഗം അഷിത നടുക്കാട്ടില്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇ കെ മുഹമ്മദ് ബഷീര്‍ ആധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ കുഞ്ഞികൃഷ്ണന്‍, സി.പി നാരായണന്‍ ശ്രീനിലയം, വിജയന്‍ ആന്തേരി,

ചെറുവണ്ണൂർ ആയുർവേദ ആശുപത്രി നവീകരിക്കാന്‍ 35 ലക്ഷം രൂപയുടെ പദ്ധതി

പേരാമ്പ്ര : ചെറുവണ്ണൂർ സർക്കാർ ആയുർവേദ ആശുപത്രിക്ക് മുകൾനിലകൂടി നിർമിച്ച് വികസനത്തിന് വഴിയൊരുക്കുന്നു. നിലവിൽ കിടത്തിച്ചികിത്സ നടത്തുന്ന രണ്ടുനില കെട്ടിടത്തിന് മുകൾനിലയിലാണ് 35 ലക്ഷം രൂപ ചെലവിൽ പുതിയ നിർമിതി. അതോടെ കിടത്തിച്ചികിത്സയ്ക്ക് കൂടുതൽ സൗകര്യമൊരുക്കാനാകും. ആയുഷ് വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുക. മൂന്നാം നില പണിയുന്നതോടെ ലിഫ്റ്റ് സൗകര്യംകൂടി ഏർപ്പെടുത്തേണ്ടിവരും. നിലവിൽ പത്തുകിടക്കകളാണ് ആശുപത്രിയിലുള്ളത്.

തുറയൂര്‍, മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 50 പഞ്ചായത്ത് ഓഫീസുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ച് മന്ത്രി എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും തുറയൂര്‍, മേപ്പയ്യൂര്‍ ഉള്‍പ്പെടെ 50 ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട്

error: Content is protected !!