Category: മേപ്പയ്യൂര്‍
കീഴരിയൂർ ആനപ്പാറ ക്വാറിക്ക് സമീപത്തെ വീടുകളിൽ തെളിവെടുപ്പ്; കമ്മീഷൻ പരിശോധന നടത്തി
മേപ്പയ്യൂര്‍: കീഴരിയൂർ ആനപ്പാറ സമര സമിതി ഹൈ കോടതിയിൽ സമർപ്പിച്ച പരാതിയിൽ കോടതി നിർദ്ദേശിച്ച പ്രകാരം കമ്മീഷൻ തെളിവെടുപ്പ് നടത്തി. പ്രദേശത്തെ 34 വീടുകളിലാണ് പരിശോധന നടത്തിയത്. ഇന്നലെ ആരംഭിച്ച പരിശോധനയാണ് ഇന്ന് പൂർത്തിയാക്കിയത്. ആർ. ഡി. ഓ. ബിജു, താഹസീൽദാർ മണി സി.ഐ സുനിൽ കുമാർ, ഡി.വൈ.എസ്.പി ഹരീന്ദ്രൻ, വില്ലേജ് ഓഫീസർ അനിൽ കുമാർ, പഞ്ചായത്ത്
കളി ചിരിയും തമാശയുമായി ഇനി അവനില്ല, കീഴ്പ്പയ്യൂര്‍ സ്വദേശി നിവേദിന് കണ്ണീരോടെ വിട ചൊല്ലി നാട്
പേരാമ്പ്ര: കളി ചിരികളും തമാശകളുമായി നിവേദ് ഇനി അവര്‍ക്കരികിലേക്ക് വരില്ല, പൊന്നോമന മകന്റെ മരണത്തില്‍ വിറങ്ങലിച്ചു നില്കുകയാണ് കീഴ്പ്പയ്യൂരിലെ വീട്ടിലുള്ളവര്‍. ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടേയും മകന് നിവേദാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മകന്റെ അപകട വിവിരം അറിഞ്ഞത് മുതല്‍ മകന് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു ഇവരുടെ പ്രാര്‍ത്ഥന. എന്നാല്‍ പ്രിതീക്ഷകളെല്ലാം വിഫലമാക്കി എന്നന്നേക്കുമായി അവന് മടങ്ങി.
റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി, കാല്‍നട യാത്ര ദുഷ്ക്കരം; മേപ്പയ്യൂരിലെ കായലു കണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റ ശോചനീയാവസ്ഥയില്‍ ബുദ്ധിമുട്ടിലായി യാത്രക്കാര്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-അരിക്കുളം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന കായലു കണ്ടി വളേരി മുക്ക് കനാല്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമാവുന്നു. റോഡ് തകര്‍ന്നതിനാല്‍ ഇതുവഴി കാല് നടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമെല്ലാം ഏറെ പ്രയാസപ്പെട്ടാണ് ഇതിലൂടെ ഗതാഗതം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയില്‍ റോഡ് ചെളിക്കുളമായ അവസ്ഥയായിരുന്നു. ആശുപത്രികള്‍, വിദ്യാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
പേരാമ്പ്ര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ സ്വദേശി മരിച്ചു. ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന് കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദാണ് മരിച്ചത്. 22 വയസ്സാണ്. പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിവേദിനെയും കാല്‍നടക്കാരനായ എരവട്ടൂരിലെ പാറപ്പുറം ചെല്ലച്ചേരി മൊയ്തിയേയും ചെറുവണ്ണൂര്‍ ഭാഗത്തു നിന്നും പേരാമ്പ്രക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ
38 വര്‍ഷമായി ഇണങ്ങിയും പിണങ്ങിയും കുട്ടികളോടൊപ്പം; തുറയൂരില്‍ അങ്കണവാടി അധ്യാപികയ്ക്ക് യാത്രയയപ്പ്
തുറയൂര്‍: പാലച്ചുവട് അംഗന്‍വാടിയില്‍ 38 വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അങ്കണവാടി വര്‍ക്കര്‍ ഗീതയ്ക്ക് പാലച്ചുവട് പൗരാവലി യാത്രയയപ്പ് നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.വി.കെ അച്ചുതന്, അശോകന് ധനശ്രീ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുലൈഖ, മണിദാസ് പയ്യോളി, കനകദാസ് തുറയൂര്‍,
ഉയർന്ന വോൾട്ടേജ്; കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു; നിരവധി വീടുകളിൽ നാശനഷ്ടം
മേപ്പയൂർ: ഉയർന്ന വോൾട്ടേജ് മൂലം കൊഴുക്കല്ലൂരിൽ വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. കോരമ്മൻ കണ്ടി അന്ത്രുവിൻ്റെ വീട്ടിലാണ് വലിയതോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. സമീപത്തെ വീടുകളിലും വൈധ്യുതി ഉപകരണങ്ങൾക്ക് കേടുപാടുകളുണ്ടായി. അന്ത്രുവിൻ്റെ വീട്ടിലെ ഫ്രിഡ്ജും മറ്റു നിരവധി വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. ഏകദേശം 65000 രൂപയുടെ നഷ്ട്ടം സംഭവിച്ചുവെന്നാണ് കണക്കുകൂട്ടൽ. സമീപത്തെ വീടുകളിലും മിക്സി, ഫാൻ, എക്സ്ഹോസ്റ്റ് ഫാൻ തുടങ്ങിയവ
മേപ്പയ്യൂരിൽ ഇന്ന് കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
മേപ്പയ്യൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പയ്യൂർ യൂണിറ്റ് ജനറൽബോഡി യോഗം നടക്കുന്നതിനാൽ 24-ന് ഉച്ചയ്ക്ക് ഒരുമണി വരെ മേപ്പയ്യൂർ ടൗണിൽ കട അടവായിരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂർ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ തിങ്കളാഴ്ച (23/05/22) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍, അരിക്കുളം, നടുവണ്ണൂര്‍ ഭാഗങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മേപ്പയ്യൂര്‍ സെക്ഷന്‍: കല്ലങ്കി, മാവിന് ചുവട്, കീഴരിയൂര്‍ ടൗണ്‍, കൊഴുക്കല്ലൂര്‍ ഏഴ് മുതല്‍ രാവിലെ പത്തര വരെ അരിക്കുളം സെക്ഷന്‍: കീഴരിയൂര്‍, നടുവത്തൂര്‍ അമ്പല പരിസരം,
നാടന്‍പാട്ടും കലാപരിപാടികളുമായി ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖലാ കലോത്സവം
തുറയൂര്‍: ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് മേഖലാ കലോത്സവം മെയ് 24-ന് നടക്കും. ഡി.വൈ.എഫ.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു പരിപാടി ഉദ്ഘാടനം ചെയ്യും. കലോത്വസത്തിന് ആവേശം പകരാനായി പ്രശസ്ത നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടി മുഖ്യാതിഥിയായെത്തും. ഇരിങ്ങത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക സമ്മേളനത്തോടൊപ്പം നാടന്‍പാട്ടും കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.
‘ഭരണ സ്തംഭനമില്ല, പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാന രഹിതം’; ചെറുവണ്ണൂര്‍ പഞ്ചായത്തംഗം കെ.പി ബിജു പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ഭരണപക്ഷ അംഗം കെ.പി ബിജു. പഞ്ചായത്തില്‍ ഭരണ സ്തംഭനം ഇല്ലെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പദ്ധതികള്‍ 98.86 ശതമാനം പൂര്‍ത്തീകരിച്ചു. നികുതി 100 ശതമാനം പിരിച്ചു. പദ്ധതി ആസൂത്രണം മറ്റെല്ലാ പഞ്ചായത്തുകളിലെയും പോലെ നടക്കുന്നുണ്ട്. മെയ് മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം