Category: മേപ്പയ്യൂര്‍

Total 1177 Posts

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം ലീഗ് അനുമോദിച്ചു

മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടുകൂടി വിജയിച്ച ദിൽന ഷെറിനെ മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ കമ്മിറ്റി അനുമോദിച്ചു. ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ ടി.എം.അബ്ദുള്ള ഉപഹാര സമർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് പി.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂസഫ് തസ്‌കീന, ടി.മൊയ്‌തി, ടി.എം.ഹസൻ, മജീദ് ക്രസന്റ്, പി.ടി.അബ്ദുള്ള,

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്തു

മേപ്പയ്യൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സുരേഷ് ചങ്ങാടത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനൊന്നുമണിക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സുരേഷ് ചങ്ങാടത്ത് എട്ടുവോട്ടുകള്‍ നേടിക്കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാജീവന്‍ മാസ്റ്റര്‍ നാലുവോട്ടുകളും നേടി. മേലടി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഒമ്പത് അംഗങ്ങളും യു.ഡി.എഫിന് നാല്

സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും; സത്യപ്രതിജ്ഞ നാളെ

മേപ്പയ്യൂർ: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മേലടി ബ്ലോക്കില്‍ എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുണ്ടെന്നതിനാല്‍ സുരേഷ് ചങ്ങാടത്ത് തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. സുരേഷ് ചങ്ങാടത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.എം തീരുമാനിച്ചതായി സി.പി.എമ്മിന്റെ മേലടി ബ്ലോക്ക് സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ജില്ലാ

അച്ഛന്റെ സ്വപ്‌നങ്ങളെ നെഞ്ചിലേറ്റി തളരാതെ പുണ്യ; എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി കാരയാടിലെ ടി.സി അഭിലാഷിന്റെ മകള്‍

മേപ്പയ്യൂര്‍: രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ ടി.സി. അഭിലാഷ് മരിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് പുണ്യ.എ.എസ്. അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെ ആകെ തളര്‍ത്തിയിരുന്നു. പുണ്യയെ സംബന്ധിച്ച് മുന്നോട്ടുള്ള പഠനം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ തളര്‍ച്ചയില്‍ മനസുപതറാതെ പുണ്യ നടത്തിയ കഠിനാധ്വാനം ഫലം കണ്ടു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയാണ് പുണ്യ വിജയിച്ചിരിക്കുന്നത്. കാരയാടിലെ ടി.സി.

​ഗ്രേസ് മാർക്കില്ലാതെ മനുകാർത്തിക് പഠിച്ച് നേടിയത് 1200 ൽ 1199; പ്ലസ് ടു പരീക്ഷയിൽ കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി ഇരിങ്ങത്ത് സ്വദേശി

തുറയൂർ: ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി ഇരിങ്ങത്ത് സ്വദേശി മനു കാർത്തിക്. ബയോളജി സയൻസ് വിഭാഗത്തിൽ 1200 ൽ 1199 മാർക്ക് വാങ്ങിയാണ് കൊയിലാണ്ടി താലൂക്കിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായി മനുകാർത്തിക് മറിയത്. മലയാളത്തിന് മാത്രമാണ് മനുവിന് ഒരു മാർക്ക് കുറഞ്ഞ് പോയത്. ഇത്തവണ ഗ്രേസ് മാർക്കില്ലാതെ ഫലം പ്രഖ്യാപിച്ചപ്പോൾ മുഴുവൻ

തെങ്ങു മുറിഞ്ഞുവീണ് വീട് തകർന്നു; മേപ്പയ്യൂരില്‍ നാലം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മേപ്പയ്യൂർ: മേപ്പയ്യൂർ കായലാട് തെങ്ങുവീണ് വീട് തകർന്നു. കായലാട് ചെട്ടിവീട് കോളനിയിൽ താമസിക്കുന്ന ശിവദാസന്റെ ഷീറ്റിട്ട വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. ഇന്നലെ പുലർച്ച 4.30 നാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഷീറ്റു പൊട്ടി തെങ്ങിൻ കഷ്ണം

ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മൂസയിൽ സമസ്ത സ്ഥാപക ദിനാചരണവും പതാക ഉയർത്തലും

മേപ്പയ്യൂർ: ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മൂസയിൽ സമസ്ത സ്ഥാപക ദിനാചരണം പതാക ഉയർത്തൽ കർമ്മം ചാവട്ട് മഹല്ല് പ്രസിഡന്റ് പി.കുഞ്ഞമ്മത് നിർവ്വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എം.കെ.അബ്ദു റഹ്മാൻ മാസ്റ്റർ അദ്ധ്യക്ഷനായി. മഹല്ല് ഖത്വീബ് വി.കെ.ഇസ്മായിൽ മന്നാനി ഉദ്ബോധന പ്രസംഗവും പ്രാർത്ഥനയും നടത്തി. മഹല്ല് ട്രഷറർ അബ്ദുസ്സലാം ഹാജി കുഞ്ഞോത്ത്, മദ്റസ അധ്യാപകരായ പി.കെ.കുഞ്ഞമ്മത് മുസ്ല്യാർ,

മേപ്പയ്യൂരിൽ ലോക സംഗീത ദിനത്തോടനുബന്ധിച്ച് വടക്കൻപാട്ട് കലാകാരികളെ ആദരിച്ചു

മേപ്പയ്യൂർ: ലോക സംഗീതദിനാ ഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂരിലെ വടക്കൻപാട്ട് കലാകാരികളായ മാത ഉന്തുമ്മൽ, ലീല ചാലിൽ, കമല ചാലിൽ എന്നിവരെ മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്. വിദ്യാരംഗം കലാസാഹിത്യവേദി ആദരിച്ചു. വായനസമിതി കൺവീനർ ഇഷ്റ പവിൻ അധ്യക്ഷയായി. ഹൈസ്കൂൾ അഡീഷണൽ പ്രധാനാധ്യാപകൻ സന്തോഷ് സാദരം ഉദ്ഘാടനം ചെയ്തു. അദ്ദേഹം കലാകാരികളെ പൊന്നാടയണിയിച്ചു. ഇ.പ്രകാശൻ, അശോകൻ തായാട്ട്, മോഹൻദാസ് അയ്യറോത്ത്,

കൊഴുക്കല്ലൂരില്‍ യുവാവ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരില്‍ നിര്‍മ്മാണത്തൊഴിലാളിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കൊഴുക്കല്ലൂര്‍ പുതുക്കുടിക്കണ്ടി പി കെ രഞ്ജിത്തിനെയാണ് സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസാണ്. ജോലിക്ക് വിളിക്കാനായി രാവിലെ വീട്ടിലെത്തിയ സുഹൃത്തുക്കളാണ് രജ്ഞിത്തിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയ മൃതദേഹം

കര്‍ഷകരുടെ ശ്രദ്ധയ്ക്ക്: പി.എം കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ചെയ്യാത്തവര്‍ ഉടന്‍ ചെയ്യണം; ഇല്ലെങ്കിൽ 2000 രൂപ കിട്ടില്ല

മേപ്പയ്യൂര്‍: കൃഷി വകുപ്പിന്റെ എ.ഐ.എം.എസ് പോര്‍ട്ടലില്‍ പി.എം കിസാന്‍ ഭൂമി വെരിഫിക്കേഷന്‍ ഇതുവരെ ചെയ്യാത്ത കര്‍ഷകര്‍ ഉടന്‍ തന്നെ അടുത്തുള്ള അക്ഷയ/സി.എസ്.സി തുടങ്ങിയ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതാണ്. വെരിഫിക്കേഷന്‍ ചെയ്തില്ലെങ്കില്‍ 2000 രൂപ ഉൾപ്പെടെയുള്ള തുടര്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അപേക്ഷ നല്‍കാനായി പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍,

error: Content is protected !!