Category: മേപ്പയ്യൂര്‍

Total 1171 Posts

ജില്ലയില്‍ കെ ഫോണ്‍ ആദ്യഘട്ടം പൂര്‍ത്തിയായി: ചക്കിട്ടപ്പാറയും മേപ്പയ്യൂരും അടക്കം ജില്ലയുടെ വിവിധഭാഗങ്ങളിലെ 500 ഓഫീസുകളിലേക്ക് കണക്ഷന്‍ നല്‍കി

പേരാമ്പ്ര: കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ ചേവായൂരിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പ്രധാന കേന്ദ്രവും കിനാലൂര്‍, മേപ്പയ്യൂര്‍, ചക്കിട്ടപ്പാറ, കൊടുവള്ളി, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഉപകേന്ദ്രങ്ങളും ഉള്‍പ്പെടുന്ന ഇടങ്ങളില്‍ കേബിള്‍ ശൃംഖല പൂര്‍ത്തിയായി. ഇതിനു കീഴില്‍ വരുന്ന 50 ഓഫീസുകളില്‍ കണക്ഷന്‍ നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, അക്ഷയ കേന്ദ്രങ്ങള്‍

പാമ്പ് കടിയേറ്റത് തേങ്ങയെടുക്കുന്നതിനിടെ; അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നത് ഒരു മാസത്തിലേറെ; ജമീലയുടെ വിയോഗത്തില്‍ വിങ്ങലോടെ നാട്

മേപ്പയ്യൂര്‍: തേങ്ങയെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിനിയായ വീട്ടമ്മ മരിച്ചു.   മുയിപ്പോത്ത് പുത്തന്‍പുരയില്‍ അമ്മദിന്റെ ഭാര്യ ജമീല ആണ് മരിച്ചത്. 46 വയസ്സായിരുന്നു. മെയ് 31 ന് വൈകിട്ട് വീട്ടുവളപ്പില്‍ നിന്നും തേങ്ങ എടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിയേറ്റ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ്

ദുരിതപ്പെയ്ത്ത് തുടരുന്നു; മേപ്പയ്യൂരിൽ കനത്ത മഴയിൽ വീട് തകർന്നു

മേപ്പയ്യൂർ: കനത്ത മഴയെ തുടർന്ന് മേപ്പയൂരിൽ വീട് ഭാ​ഗികമായി തകർന്നു. പഞ്ചായത്തിലെ 17-ാം വാർഡിൽ കുരുടൻ ചേരി കെ.സി.കുഞ്ഞമ്മതിൻ്റെ വീടിൻ്റെ അടുക്കള ഭാഗമാണ് കനത്ത മഴയിൽ തകർന്നു വീണത്. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല. മഴയിൽ തകർന്നുവീണ അടുക്കള ഭാ​ഗം നവീകരികുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

മേപ്പയ്യൂർ കുട്ടോത്ത് മഠത്തിൽ മുക്കിൽ വായനകണ്ടി അബൂബക്കർ അന്തരിച്ചു

മേപ്പയ്യൂർ: കുട്ടോത്ത് മഠത്തിൽ മുക്കിൽ വായനകണ്ടി അബൂബക്കർ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതരായ മൊയ്തിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: കുഞ്ഞായിഷ. മക്കൾ: ഫൗസിയ, മുനീർ. മരുമക്കൾ: അബ്ദുസ്സലാം (കാരയാട്), നജ്മുന്നിസ (ചെറുവണ്ണൂർ). സഹോദരങ്ങൾ: പരേതനായ വായനകണ്ടി ഇബ്രായി, അമ്മത്, കുഞ്ഞബ്ദുള്ള, പരേതയായ കുഞ്ഞായിഷ ആവള, ഖദീജ നൊച്ചാട്.

ദുരിതപ്പെയ്ത്ത് തുടരുന്നു, ചെറുവണ്ണൂരിൽ കാറ്റിലും മഴയിലും പനമരം കടപുഴകി വീണു; വീടും കാറും ഭാ​ഗികമായി തകർന്നു

പേരാമ്പ്ര: ചെറുവണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും പനമരം കടപുഴകി വീണ് വീടും കാറും തകർന്നു. എടക്കയിൽ പീടികയുള്ള പറമ്പിൽ രാജന്റെ വീടാണ് തകർന്നത്. ഇന്ന് രാവിലെ 10.30 -ഓടെയാണ് സംഭവം. വീടിന് സമീപമുള്ള പനമരമാണ് മുറിഞ്ഞ് വീണത് അപകടത്തിൽ വീടിന്റെ സൺഷെയ്ഡും ഒരുഭാ​ഗത്തെ ഫില്ലറുകളും തകർന്നു. പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആറ് ലക്ഷത്തോളം

കാരയാട് വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞുവീണു; വീട് അപകട ഭീഷണിയിൽ, വീട്ടുകാരെ ഒഴിപ്പിച്ചു

അരിക്കുളം: കാരയാട് വീടിനോടു ചേർന്നുള്ള മതിൽ തകർന്ന് വൻ നഷ്ടം. അരിക്കുളം കാരയാട് പതിമൂന്നാം വാർഡ് ചവറങ്ങാട് കുന്നിൻ്റെ പടിഞ്ഞാറു ഭാഗത്ത് സി.കെ മൊയ്തിയുടെ കക്കുടുമ്പിൽ വീടിനോട് ചേർന്നുള്ള കല്ലു കയ്യാലയാണ് തകർന്നത്. പ്രാഥമിക കണക്കു കൂട്ടലിൽ രണ്ടര ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൊയ്തിയുടെ വീടിൻ്റെ മുകൾ വശത്തായി പുതിയ വീടു നിർമ്മിക്കുന്നതിനായി

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം; നൊച്ചാടും മേപ്പയ്യൂരും പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് മുസ്ലീം ലീ​ഗ്

പേരാമ്പ്ര: മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂടവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നൊച്ചാടും മേപ്പയൂരിലും പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകരായ ടി സ്റ്റസെതൽവാദ്, ആർ ബി.ശ്രീകുമാർ എന്നിവരെയും ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലിംലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച

‘ബാലറ്റ് പേപ്പറിൽ അവർ വോട്ടിട്ടു, ജീവിതത്തിന്റെ ലഹരിക്ക്’; പുതുലഹരിയിലേക്ക് പരിപാടിക്ക് മേപ്പയൂരിൽ ഉജ്ജ്വല സ്വീകരണം

മേപ്പയ്യൂർ: ലഹരിക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പുതുലഹരിയിലേക്ക് പരിപാടിക്ക് പൂർണ്ണ പിന്തുണയേകി മേപ്പയ്യൂരിലെ ജനങ്ങൾ. ജീവിതത്തിന്റെ ലഹരിക്ക് ബാലറ്റ് പേപ്പറിൽ അവർ ഹൃദയം കൊണ്ട് വോട്ടിട്ടു. ദീപശിഖാ പ്രയാണത്തിന്റെ ഭാ​ഗമായി ആളുകളിലെ പുതുലഹരി കണ്ടെത്തുന്നതിനായി ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന പേരിൽ നടത്തിയ വോട്ടെടുപ്പാണ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായത്. പ്രായഭേദമന്യേ നിരവധി പേരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.

ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക്; ദേവീകൃഷ്ണയെ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ സ്മാരക റിലീഫ് സെല്‍ തറമല്‍ അനുമോദിച്ചു

മേപ്പയ്യൂര്‍: ഐ.ഐ.പി.എസ്.എം.എ പോപ്പുലേഷന്‍ സ്റ്റഡീസില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ ദേവികൃഷ്ണ എന്‍.ബി യെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ തറമല്‍ അനുമോദിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി ഉപഹാരം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ സിറാജ് തറമല്‍ അദ്ധ്യക്ഷനായി.

മലബാറില്‍ ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകളില്ലെന്ന യാഥാര്‍ത്ഥ്യം കണ്ടില്ലെന്നുനടിക്കുന്ന സര്‍ക്കാര്‍ നയം വിദ്യാര്‍ഥികളോടുള്ള വഞ്ചനയെന്ന് എം.എസ്.എഫ് ലീഡേഴ്സ് കണ്‍വെന്‍ഷന്‍

മേപ്പയ്യൂര്‍: എം.എസ്.എഫ് ‘വേരറിയുന്ന ശിഖരങ്ങളാവുക’ എന്ന പ്രമേയത്തില്‍ പഞ്ചായത്തില്‍ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ ലീഡേഴ്സ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയന്ന മാര്‍ക്കുകള്‍ വാങ്ങി വിജയിച്ച വിദ്യാര്‍ഥികള്‍ക്കു പോലും തുടര്‍ പഠനം നടത്താന്‍ പ്രത്യേഗിച്ചും മലബാര്‍ ജില്ലകളില്‍ ആവശ്യത്തിന് പ്ലസ്

error: Content is protected !!