Category: മേപ്പയ്യൂര്‍

Total 1171 Posts

കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) ആണ് മരിച്ചത്. വീടിനുമുമ്പിലെ റോഡിലൂടെ നടന്നുപോകവെയാണ് ലിനീഷിനെ ബൈക്കിടിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട്

കീഴരിയൂര്‍ വടക്കുംമുറി പെരുമഠത്തില്‍ സുജിത്ത് അന്തരിച്ചു

കീഴരിയൂര്‍: വടക്കുംമുറിയിലെ പെരുമഠത്തില്‍ സുജിത്ത് അന്തരിച്ചു. 21 വയസായിരുന്നു. അച്ഛന്‍: കുഞ്ഞിരാമന്‍ നായര്‍. അമ്മ: പരേതയായ പ്രേമ. സഹോദരങ്ങള്‍: സന്ദീപ്, ആദിഷ്.  

സി.പി. അബ്ദുല്ലയെ അനുസ്മരിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി; കെ.എം. സീതി സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയ്ക്കുവേണ്ടി പുസ്തക പയറ്റും

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും നന്യൂനപക്ഷ വിദ്യഭ്യാസ സമിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന ഓഫീസ് സെക്രട്ടറിയുമായിരുന്ന സി.പി. അബ്ദുല്ല അനുസ്മരണവും കെ.എം. സീതി സാഹിബ് മെമ്മോറിയല്‍ ലൈബ്രറി ആവശ്യാര്‍ത്ഥം ‘പുസ്തക പയറ്റും’ സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ

കീഴ്പ്പയ്യൂരിൽ കനത്ത മഴയിലും കാറ്റിലും വീടിന്റെ കക്കൂസിന് മുകളില്‍ തെങ്ങ് വീണു; വീട്ടുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  കീഴ്പ്പയ്യൂര്‍: കനത്ത മഴയും കാറ്റും കീഴ്പ്പയ്യൂര്‍ പ്രദേശത്ത് വ്യാപക നാശം. വിവിധ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കീഴ്പ്പയ്യൂര്‍ കിഴക്യാടത്ത് ശശിയുടെ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് വീട്ടിന്റെ കക്കൂസ് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുടമസ്ഥന്‍ കക്കൂസിലുള്ളപ്പോഴാണ് രണ്ട് തെങ്ങും മറ്റ് മരങ്ങളും കൂട്ടത്തോടെ കടപുഴകി വീണത്. എന്നാല്‍ ഉടമസ്ഥന്‍ ചെറിയ പരുക്കുകളോടെ

കാരയാടിന്റെ ചുണക്കുട്ടികളെ ആദരിച്ച് യുവകലാസാഹിതി കാരയാട് യൂണിറ്റ്: എസ്.എസ്.എല്‍.സി പ്ലസ് ടു മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് മൊമെന്റോ നല്‍കി

മേപ്പയ്യൂര്‍: യുവകലാസാഹിതി കാരയാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുരുടിമുക്ക് അങ്ങാടിയില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ മൊമെന്റോ നല്‍കി ആദരിച്ചു. യുവകലാ സാഹിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ദിനേശ് എം.എസ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ കെ.എം അഹമ്മദ് കെ. ബിനിതയും കെ. നജ്മല്‍, പി. സമീര്‍, കൊറോത്ത് ഭാസ്‌കരന്‍

‘സേ യേസ് ടു ലൈഫ് നോ ടു ഡ്രഗ്‌സ്’ ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനവുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍ എസ്.പി.സി യൂണിറ്റ്

മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ എസ്.പി.സി യൂണിറ്റിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ‘സേ യേസ് ടു ലൈഫ്, നോ ടു ഡ്രഗ്‌സ് ‘ എന്ന പേരിലുള്ള പരിപാടി കൊയിലാണ്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡോ. ബിനു ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ബോധവത്കരണത്തില്‍ എന്നും മുന്‍നിരയിലാണ് ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ എസ്.പി.സിയെന്ന് അദ്ദേഹം

കൊറോണ സമയത്തെ മികവുറ്റ പ്രവര്‍ത്തനം; കുടുംബശ്രീ സംഘങ്ങള്‍ക്ക് റെസി ലിയന്‍സ് ഫണ്ട് വിതരണം ചെയ്തു

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തില്‍ കൊറോണ സമയത്ത് പ്രവര്‍ത്തനം നടത്തിയ കുടുംബ ശ്രീ സംഘങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സംഘങ്ങള്‍ക്ക് റെസി ലിയന്‍സ് ഫണ്ട് വിതരണം ചെയ്തു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ. ശ്രീജ അധ്യക്ഷം വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍മാരായ സറീന ഒളോറ,

കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദിന്റെ അപകട മരണം: ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നാട്ടുകാര്‍; ടി.പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി

  മേപ്പയ്യൂര്‍: കീഴ്പ്പയൂരിലെ മീത്തലെ ഒതയോത്ത് നിവേദി(21) ന്റെ അപകട മര ണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. സംഭവത്തില്‍ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തണമെന്ന് സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മെയ് 21ന് രാത്രി എരവട്ടൂര്‍ ചേനായി റോഡിനടുത്തുണ്ടായ വാഹനാപടത്തിലായിരുന്നു യുവാവ് മരിച്ചത്.

‘കർഷക ക്ഷേമനിധി ബോർഡ് പ്രാബല്യത്തിലാക്കുക, ഭൂനികുതി വർദ്ധനവ് പിൻവലിക്കുക’; വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പയ്യൂർ കൃഷി ഭവനുമുന്നിൽ ധർണ്ണാസമരവുമായി കർഷക കോൺഗ്രസ്സ്

മേപ്പയ്യൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മേപ്പയ്യൂരിലെ കൃഷിഭവനു മുൻപിൽ കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം. നാളികേര സംഭരണ അപാകത പരിഹരിക്കുക, ഭൂനികുതി വർദ്ധനവ് പിൻവലിക്കുക, കർഷക ക്ഷേമനിധി ബോർഡ് പ്രാബല്യത്തിലാക്കുക തുടങ്ങി കർഷകരെ ബാധിക്കുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. ഡി.സി.സി.ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ്

‘തോരാതെ പെയ്യുന്ന മഴ അപഹരിക്കുന്നത് വീടെന്ന സ്വപ്നത്തെ’; കനത്ത മഴയിൽ മേപ്പയൂരിൽ രണ്ട് വീടുകൾ ഭാ​ഗികമായി തകർന്നു

പേരാമ്പ്ര: മഴപെയ്യുമ്പോൾ ജനങ്ങളുടെ മനസിൽ ആധിയാണ് എന്താണ് സംഭവിക്കുകയെന്ന് ആലോചിച്ച്. പുഴയോരങ്ങളിലുള്ളവർക്ക് പുഴ കരകവിയുമോ എന്നാണെങ്കിൽ അല്ലാത്തവർക്ക് കാറ്റിലും മഴയിലും മരങ്ങളുൾപ്പെടെയുള്ളവ കടപുഴകി വീഴുമോയെന്നാണ്. മഴ തിമർത്ത് പെയ്യുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിരുന്നു. ശക്തമായി പെയ്യുന്ന മഴ അപഹരിക്കുന്നത് സമ്പാദ്യത്തിൽ നിന്ന് കൂട്ടിവെച്ച് സ്വന്തമാക്കുന്ന വീടെന്ന വലിയ സ്വപ്നത്തെകൂടിയാണ്.

error: Content is protected !!