Category: മേപ്പയ്യൂര്‍
കീഴരിയൂരിൽ മുസ്ലിം ലീഗിന്റെ കുടുംബ സംഗമം
മേപ്പയ്യൂർ: കീഴരിയൂർ തെക്കുമുറിശാഖ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. സപ്തംബർ 20 മുതൽ 26 വരെ നടക്കുന്ന മണ്ഡലം മുസ്ലിം ലീഗ് സമ്മേളത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി.എ സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡൻറ് സൗഫി
കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്ന വിളയാട്ടൂരിലെ മേക്കുന്നന്‍കണ്ടി അമ്മത് ഹാജി അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മേക്കുന്നന്‍കണ്ടി അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ദീര്‍ഘകാലം കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ആസ്യ മക്കള്‍: അബ്ദുറഹിമാന്, അബുബക്കര്‍, സാഹിറ. മരുമക്കള്‍: ഇബ്രായി, സീനത്ത്, ആയിഷ സഹോദരങ്ങള്‍: അബ്ദുള്ള, ഇസ്മയില്‍, പാത്തുമ്മ, കുഞ്ഞിയശ, പരേതരായ കുഞ്ഞിമൊയ്തീന്‍ ഹാജി, പക്കര്‍ മാസ്റ്റര്‍, ഇബ്രായി, അസയിനാര്‍, മൂസ, അബുബക്കര്‍, പകൃച്ചി ഉമ്മ, ബിയ്യ
ലഹിരി മരുന്നു മാഫിയക്ക് തടയിടാന്‍ മേപ്പയൂരില്‍ നര്‍കോട്ടിക് പരിശോധന; പ്രത്യേക നര്‍കോട്ടിക് പരിശീലനം ലഭിച്ച രാഗി എന്ന പൊലീസ് നായയും പങ്കാളിയായി
top1] മേപ്പയൂര്‍: മേപ്പയൂര്‍ ടൗണില്‍ സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് പരിശോധന നടത്തി. ടൗണിലും പരിസരങ്ങളിലും ലഹിരി മരുന്നു മാഫിയക്ക് തടയിടാനായാണ് പരിശോധന. പ്രത്യേക നര്‍കോട്ടിക് പരിശീലനം ലഭിച്ച രാഗി എന്ന പൊലീസ് നായയും പരിശോധനയില്‍ പങ്കാളിയായി. മേപ്പയൂര്‍ ഹൈസ്കൂള്‍ പരിസരം, ടൗണ്‍, ചെറുവണ്ണൂര്‍, മുയിപ്പോത്ത് എന്നീ സ്ഥലങ്ങളിലും കടകള്‍ കേന്ദ്രീകരിച്ചു ലഹരി മരുന്ന്
ഇരിങ്ങത്ത് ശാഖ എസ്.കെ.എസ്.എസ്.ഫിന്റെ നേതൃത്വത്തിൽ സഹചാരി സെന്റർ പ്രവർത്തനമാരംഭിച്ചു
മേപ്പയ്യൂർ: ഇരിങ്ങത്ത് ശാഖ എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ സഹചാരി സെന്റർ ഉദ്ഘാടനവും മതപ്രഭാഷണവും നടത്തി. കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് മുബശ്ശിർ ജമലുല്ലയ്ലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡന്റ് ജാഫർ നിലാവ് അധ്യക്ഷനായി. സി.എച്ച് ഇബ്രാഹിംകുട്ടി മുഖ്യ അതിഥിയായി. പ്രമുഖ പ്രഭാഷകൻ ഖലീൽ ഹുദവി “മറ്റുള്ളവരെ മാറ്റാതെ നാം മാറുക” എന്ന വിഷയത്തെ അധികരിച്ച്
മേപ്പയ്യൂര്‍ ചങ്ങരം വെള്ളി കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: പരേതനായ ചങ്ങരം വെള്ളി എം.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന് കോറോത്ത് കുഞ്ഞസ്സന്‍ മാസ്റ്ററുടെ ഭാര്യ കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. എണ്‍പത്തേഴ് വയസ്സായിരുന്നു. ഉപ്പ: പരേതനായ (ഞേറപ്പൊയില്‍) ഉസ്സന്‍ ഹാജി, ഉമ്മ: പരേതയായ പൂവില്ലോത്ത് പാത്തുമ്മ. മക്കള്‍: മുഹമ്മദ് കോറോത്ത് ( ഗവ: ഫിനാന്‍സ് സെക്രട്ടറിയേറ്റ് തിരുവന്തപുരം- റിട്ടയേര്‍ഡ്) സൈനബ കാരേക്കണ്ടി കല്പത്തൂര്, യൂസഫ് കോറോത്ത്
പേ വിഷബാധക്കെതിരെ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്; മുഴുവന്‍ വളര്‍ത്ത് നായകള്‍ക്കും റാബിസ് വാക്സിനേഷന് എടുപ്പിക്കാന്‍ തീരുമാനം
കൊയിലാണ്ടി: പേ വിഷബാധക്കെതിരെ പൊരുതാന്‍ ഉറച്ച് കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത്. മുഴുവന്‍ വളര്‍ത്ത് നായകള്‍ക്കും, പൂച്ചകള്‍ക്കും റാബിസ് വാക്സിനേഷന് ക്യാമ്പയിന് നടത്താനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്. തെരുവ് നായകളെകൊണ്ട് പൊറുതി മുട്ടുകയാണ് ജനം, ഈ ഒരു സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് പ്രധാനം. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് സെപ്റ്റംബര്‍ 13,14,15 തിയ്യതികളില്‍ കീഴരിയൂര്‍ വെറ്ററിനറി
നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം കീഴരിയൂരിൽ പദയാത്ര സംഘടിപ്പിച്ച് മുസ്ലിം ലീഗ്
കീഴരിയൂർ: സപ്തംബർ 21 മുതൽ 26 വരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. നമ്പ്രത്തുകരയിൽ വെച്ച് നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. യു സൈനുദ്ദീൻ അധ്യക്ഷത
തിരുവോണ ദിനം; ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കീഴരിയൂര്‍ മണ്ണാടികുന്ന് കോളനി സന്ദര്‍ശിച്ചു
കീഴരിയൂര്‍: തിരുവോണദിനത്തില്‍ കീഴരിയൂര്‍ മണ്ണാടികുന്ന് കോളനിയില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. തിരുവോണം പ്രമാണിച്ച് കോളനിവാസികളുടെ ക്ഷേമ വിവരങ്ങള്‍ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു അദ്ദേഹം. എം.എം.രമേശന് മാസ്റ്റര്‍, ഇ.എം മനോജ്, നെല്ലാടി ശിവാനന്ദന്, കെ.കെ സത്യന്, കെ.പി മാധവന് എന്നിവരും പങ്കെടുത്തു.
വീടു കയറി കത്ത് കൈമാറി, വിറകിനും തേങ്ങയ്ക്കുമായി ഓടിയത് രാത്രിയിൽ; മേപ്പയ്യൂരിൽ ഡിവൈഎഫ്ഐയുടെ സ്നേഹസദ്യ ഉണ്ണാനെത്തിയത് നാലായിരത്തിലധികം പേർ
മേപ്പയ്യൂർ: സൗഹാർദ്ദത്തിന്റെ പുത്തൻ തലങ്ങൾ സൃഷ്ടിച്ച് അവർ സ്നേഹത്തിന്റെ സദ്യയൊരുക്കി, മഴ വില്ലനായെങ്കിലും മേപ്പയൂർ ടൗണിൽ ഡി.വെെ.എഫ്.ഐ ഒരുക്കിയ സദ്യയുണ്ണാനെത്തിയത് ആയിരങ്ങൾ. ഓണാഘോഷത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ മേപ്പയൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്യയൊരുക്കിയത്. ജാതി-മത ഭേദമന്യേ കേരളീയ ഉത്സവമായ ഓണത്തെ ഏവരും ചേർന്ന് നെഞ്ചേറ്റിയപ്പോൾ ബസ് സ്റ്റാൻഡിലെ താത്ക്കാലികായി ഒരുക്കിയ ഷെഡിലേക്ക് ജനപ്രവാഹമായിരുന്നു. കണ്ടും
ആർപ്പോ…ഇർർറോ… കുട്ടനാടിന്റെ ആർത്തിരമ്പം ഇങ്ങിവിടെ നമ്മുടെ അകലാപ്പുഴയിലും കേൾക്കാം; കൊടക്കാട്ടുമുറിയിലെ മലബാർ ജലോത്സവം സെപ്റ്റംബർ പത്തിന്, തുഴ പിടിക്കാൻ വനിതകളും
കൊയിലാണ്ടി: കുട്ടനാടൻ ജലോത്സവത്തിന്റെ മുഴുവൻ ആവേശവും ആവാഹിച്ചുകൊണ്ട് മലബാർ ജലോത്സവത്തിനായി ഒരുങ്ങി അകലാപ്പുഴ. സെപ്റ്റംബർ പത്തിനാണ് അകലാപ്പുഴയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ചുകൊണ്ട് വള്ളങ്ങൾ കുതിച്ചുപായുക. വള്ളംകളി മത്സരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങളാകെ. പങ്കെടുക്കുന്നവർക്കും കാണികൾക്കും ഒരുപോലെ ഹരം പകരുന്ന കായിക വിനോദമാണ് വള്ളംകളി. നമ്മുടെ കായിക സംസ്കാരത്തിന്റെ മകുടോദാഹരണമാണ് ജലോത്സവങ്ങൾ. ഏറ്റവുമധികം സ്പോർട്സ്മാൻ സ്പിരിറ്റ് കണ്ടുവരുന്ന മത്സരം കൂടിയാണ്