Category: മേപ്പയ്യൂര്‍
ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്ളോട്ടിങ് റെസ്റ്റോറന്റ്; നെല്യാടി ടൂറിസം യാഥാർഥ്യമാവുന്നു, അറിയാം പുതിയ വിശേഷങ്ങൾ
മനോഹരമാണ് പരന്നു കിടക്കുന്ന നെല്യാടി പുഴയും അതിന്റെ തീരത്തുള്ള തുരുത്തുകളും. കണ്ടൽ കാടുകളും ചെറു തുരുത്തുകളുമായി പ്രകൃതി സൗന്ദര്യം ഏറെയുള്ള നെല്യാടി പുഴയെ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതോടെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുമെന്ന കാര്യമുറപ്പാണ്. ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്ളോട്ടിങ് റെസ്റ്റോറന്റ്, പക്ഷി
മേപ്പയൂര്‍ ഐരാണിത്തറമല് ചന്ദ്രന് അന്തരിച്ചു
മേപ്പയൂര്‍: ഐരാണിത്തറമല് ചന്ദ്രന് അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: രജില. മക്കള്‍: നിള, നകുല്‍. സഹോദരങ്ങള്‍: സന്തോഷ് (കെ.എസ്.്ഇ.ബി മേപ്പയൂര്‍), ബീന കായണ്ണ, പുഷ്പ ചെറുവണ്ണൂര്‍. സഞ്ചയനം ശനിയാഴ്ച.
പുത്തന്‍ സ്വാതന്ത്ര്യദിന പുലരിയുടെ വരവറിയിച്ചുകൊണ്ട് ബസ്റ്റാന്‍ഡ് പരിസരത്ത് ചടുല നൃത്തശില്പവുമായി മേപ്പയ്യൂര്‍ സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
മേപ്പയ്യൂര്‍: സ്വാതന്ത്ര്യത്തിന്റെ 75ാമത് അമൃതവര്‍ഷാഘോഷങ്ങളുടെ ഭാഗമായി മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നൃത്തശില്പം അവതരിപ്പിച്ചു. ഇന്ന് വൈകുന്നേരം മേപ്പയ്യൂര്‍ ബസ്റ്റാന്‍ഡ് പരിസരത്തായിരുന്നു നൃത്തശില്പം അരങ്ങേറിയത്. 76മത് സ്വാതന്ത്ര്യപ്പുലരിയുടെ വരവറിയിച്ചു കൊണ്ട് നടത്തിയ നൃത്തശില്പം ശ്രദ്ധേയമായി. വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധങ്ങളായ ദേശഭക്തിഗാനങ്ങള്‍ക്ക് ചടുലമായ ചുവടുകളോടെ അവതരിപ്പിച്ച നൃത്തശില്പം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉണര്‍വ്വും ഊര്‍ജവും
കീഴരിയൂര്‍ പട്ടാമ്പുറത്ത് മീത്തല്‍ ശങ്കരന് അന്തരിച്ചു
കീഴരിയൂര്‍: പട്ടാമ്പുറത്ത് മീത്തല്‍ ശങ്കരന് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: പ്രമോദന്‍, പ്രദീപന്. മരുമക്കള്‍: ബിന്ദു, റീത്ത. സഹോദരങ്ങള്‍: ചോയി, കുഞ്ഞിരാമന്, നാരായണന്, ചിരുതക്കുട്ടി, ദേവകി, രാധ, ലക്ഷ്മി, പരേതനായ കുഞ്ഞിക്കണ്ണന്.
കീഴ്പയ്യൂര്‍ മണപ്പുറം വാളിയില്‍ കുട്ട്യാലി അന്തരിച്ചു
മേപ്പയ്യൂര്‍: ബഹ്റൈന്‍ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരുവനും ബഹ്റൈന്‍ കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന കീഴ്പയ്യൂര്‍ മണപ്പുറം വാളിയില്‍ കുട്ട്യാലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യമാര്‍: റംല, പരേതയായ ജമീല. മക്കള്‍: റമീസ്(ഖത്തര്‍), ജസീന, സഹീറ. മരുമക്കള്‍: മുനീര്‍ പടിഞ്ഞാറയില്‍, മുഹമ്മദ് വെള്ളൂക്കര. സഹോദരങ്ങള്‍: അമ്മത് വാളിയില്‍, നഫീസ കീഴലത്ത്, ഫാത്തിമ പടിഞ്ഞാറയില്‍. മയ്യത്ത് നിസ്ക്കാരം
കീഴ്പ്പയ്യൂരിലെ നിവേദിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; ദൃക്സാക്ഷി പോലീസ് സ്റ്റേഷനിൽ ഹാജരായി
[ top1] മേപ്പയ്യൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കീഴപ്പയ്യൂരിലെ നിവേദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിത്തിരിവ്. അപകടത്തിൽ ദൃസാക്ഷിയായ യുവതി മേപ്പയൂർ സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. കുറ്റ്യാടി സ്വദേശിനിയായ യുവതിയാണ് മേപ്പയ്യൂർ സ്റ്റേഷനിൽ എത്തി പോലീസ് ഉദ്യോഗസ്ഥരെ കണ്ടത്. പേരാമ്പ്രയിലുള്ള വിവാഹ വീട്ടിലേക്ക് പോകുന്നതിനിടയിലാണ് വാഹനാപകടത്തിൽ പരിക്കേറ്റുകിടക്കുന്ന യുവാവിനെ കണ്ടതെന്ന് യുവതി
നാടകങ്ങള്‍ ഇനിയും ജീവിക്കും നാടകരചയിതാവ് ഓര്‍മ്മകളിലും: മേപ്പയ്യൂരിന്റെ കലാ- സാംസ്കാരിക രംഗത്ത് അടയാളപ്പെടുത്തിയ വ്യക്തിയും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ സുരേഷ് മേപ്പയൂരിന് വിട
മേപ്പയൂര്‍: മേപ്പയ്യൂരിന്റെ കലാ- സാംസ്കാരിക രംഗത്ത് അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു സുരേഷ് മേപ്പയ്യൂര്‍. ഇന്ന് രാവിലെയായിരുന്നു എഴുത്തുകാരനും നാടക-സാംസ്കാരിക പ്രവര്‍ത്തകനുമായ സുരേഷ് മേപ്പയൂര്‍ അന്തരിച്ചത്. സംവിധായകന്, നടന്, കവി, ഗാനരചയിതാവ്, ലേഖകന്‍, പ്രഭാഷകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു സുരേഷ് മേപ്പയ്യൂരെന്ന് അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട സുഹൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ വള്ളില്‍ പ്രഭാകരന് പറഞ്ഞു.
രാമദാസ് നാഗപ്പള്ളിയുടെ ആദ്യകവിതാ സമാഹാരം ‘ഇടവഴി’ പുറത്തിറങ്ങി; പ്രകാശനം ചെയ്തത് കെ.ഇ.എന്‍
മേപ്പയ്യൂര്‍: പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തില്‍ രാമദാസ് നാഗപ്പള്ളിയുടെ ആദ്യകവിതാ സമാഹാരം ‘ഇടവഴി’ പ്രകാശനം ചെയ്തു. പു.ക.സ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ഇ.എന്നില്‍ നിന്ന് ഡോ:സോമന് കടലൂര്‍ പുസ്തകം ഏറ്റുവാങ്ങി. കെ.രതീഷ് അധ്യക്ഷനായിരുന്നു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുനില്‍, സുരേഷ് കല്പ്പത്തൂര്, കെ.രാജീവന്, ശിവദാസ് ചെമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.
കീഴരിയൂരിന്റെ യുവ ഡോക്ടർമാർക്ക് ആദരം; എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച നാല് പേരെ ആദരിച്ച് മുസ്ലിം ലീഗ്
കീഴരിയൂർ: എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച് ആതുരസേവന മേഖലയിലേക്ക് കടന്നു വന്ന കീഴരിയൂരിലെ നാല് യുവ ഡോക്ടർമാരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഡോ. ജെ.ആർ.അശ്വതി, ഡോ. പി.കെ.എം.ഷഹനാസ്, ഡോ. ശ്യാമിലി സാം, ഡോ. എ.മുഹമ്മദ് ആഷിക് എന്നിവരെയാണ് മുസ്ലിം ലീഗ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
‘ക്വിറ്റിന്ത്യാ സമര പോരാളി ഡോ.കെ.ബി.മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണം’; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് സമതാ വിചാര കേന്ദ്രം
മേപ്പയ്യൂർ: ക്വിറ്റിന്ത്യാ സമര പോരാളിയും, പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന ഡോ.കെ.ബി.മേനോൻ്റെ സ്മരണക്കായി കീഴരിയൂരിൽ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് മുൻ എം.എൽ.എ അഡ്വ.എം.കെ.പ്രേംനാഥ്. സമതാ വിചാര കേന്ദ്രം കീഴരിയൂരിൽ സംഘടിപ്പിച്ച കെ.ബി.മേനോൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കീഴരിയൂർ ബോംബ് കേസ് സ്മാരകത്തിൽ പുഷ്പാപാർച്ചനയും നടത്തി. സമതാ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി.ഹരി