Category: മേപ്പയ്യൂര്‍

Total 1237 Posts

സ്വാന്തന പരിചരണത്തിനായി കൂടുതൽ സൗകര്യങ്ങൾ, മേപ്പയ്യൂരിൽ ‘സുരക്ഷ’യ്ക്ക് പുതിയ കെട്ടിടം; നാടിന് സമർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

മേപ്പയൂർ: മേപ്പയൂർ നോർത്ത് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനം ഇനി പുതിയ കെട്ടിടത്തിൽ. പുതുതായി നിർമിച്ച ഇരുനില കെട്ടിടം നാടിന് സമർപ്പിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാന്ത്വന പരിചരണം സാമൂഹ്യപ്രവർത്തനമാണെന്നും ഇതിനെക്കാളും മെച്ചപ്പെട്ട മറ്റൊരു ജനസേവനമില്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് അതി ദരിദ്രരെ കണ്ടെത്തുന്നതിനും കുടുംബത്തിൽ

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനവും, കലാപരിപാടികളും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്, എന്‍.എസ്.എസിന്റെ ആഭിമുഖയത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭ പദ്ധതി ഉദ്ഘാടനവും ഉപജീവനം പദ്ധതി സമര്‍പ്പണവും നടത്തി

മേപ്പയ്യൂര്‍: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഭ പദ്ധതി ഉദ്ഘാടനവും ഉപജീവനം പദ്ധതി സമര്‍പ്പണവും നടന്നു. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്. ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ ഇ.കെ.ഗോപി അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല്‍ സ്വാഗത ഭാഷണം നടത്തി.

കുട്ടികൾക്കായി പഠനശിൽപശാല, ഒപ്പം കലാപരിപാടികളും; ശ്രദ്ധേയമായി നെടുംമ്പൊയിൽ ബി.കെ.എൻ.എം യുപി സ്കൂളിലെ അനുമോദന-രക്ഷാകർതൃ സം​ഗമം

മേപ്പയ്യൂർ: മാറുന്ന കാലഘട്ടത്തിൽ നമ്മുടെ കൺവെട്ടത്ത് പോലും മക്കൾ സുരക്ഷിതരല്ലെന്നും കണ്ണിലെ കൃഷ്ണമണി പോലെ അവരെ പൊതു സമൂഹവും അധ്യാപകരും, രക്ഷിതാക്കളും സംരക്ഷിക്കേണ്ടതുണ്ടെന്ന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ. നെടുംമ്പൊയിൽ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂളിൽ സംഘടിപ്പിച്ച അനുമോദന പരിപാടിയും രക്ഷാകർതൃ സം​ഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ശശീന്ദ്രൻ

നെഞ്ചിടിപ്പേറിയ നിമിഷങ്ങൾക്കൊടുവിൽ വിജയ ​ഗോൾ… ആർപ്പുവിളിച്ചും പടക്കംപൊട്ടിച്ചും ആരാധകർ; അർജന്റീനയുടെ സെമിപ്രവേശനം ആഘോഷമാക്കി മേപ്പയ്യൂർ

മേപ്പയ്യൂർ: നെതർലാൻഡിനെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചും തെരുവിൽ നൃത്തം ചെയ്തും അവർ അർജന്റീനുയുടെ സെമിയിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. ആരാധകർപ്പൊപ്പം ബി​ഗ് സ്ക്രീനിൽ കളി കാണാൻ പ്രമുഖ

‘മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല’; ഹേബിയസ് കോർപ്പസിൽ ക്രൈം ബ്രാഞ്ചിന്റെ മറുപടി

മേപ്പയ്യൂർ: മേപ്പയൂരിൽ നിന്ന് കാണാതായ ദീപക്കിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദീപക്കിന്റെ വീട്ടുകാർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസൻ കോടതിയിൽ കേസ് അന്വേഷണ പുരോഗതി അറിയിച്ചത്. വീട്ടിൽ നിന്ന് പോയതിനുശേഷം ദീപക്ക് ഫോൺ ഉപയോഗിച്ചിട്ടില്ല. അതിനാൽ അതുവഴിയുള്ള അന്വേഷണം പോലീസിന് നടത്താനായിട്ടില്ല. എടിഎം ഉപയോഗിച്ചുള്ള

അടുത്തറിയാം ഇനി നൂതന കൃഷി രീതികൾ; മേപ്പയൂർ കൃഷിഭവൻ കൃഷി പാഠശാല സംഘടിപ്പിച്ചു

മേപ്പയൂർ : കൃഷിഭവന്റെയും ആത്മയുടെയും സംയുക്തഭിമുഖ്യത്തിൽ കൃഷിപാഠശാല നടത്തി. നരക്കോട് നടന്ന പരിപാടി മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഉത്ഘാടനം ചെയ്തു. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ മേഖലകളിൽ നിന്നും വിദഗ്ധർ ക്ലാസുകൾ എടുത്തു. സമാപന പരിപാടി ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.ടി രാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ

മേപ്പയ്യൂരിലെ സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ചെയ്തത് ഒരു രൂപ പോലും വാങ്ങാതെ; ഉദ്ഘാടന ചടങ്ങില്‍ തൊഴിലാളികള്‍ക്ക് ആദരം

മേപ്പയ്യൂർ: നോർത്ത് മേഖലാ സുരക്ഷാ പെയ്ൻ ആന്റ് പാലിയേറ്റീവ് കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കെട്ടിടം പണിയാൻ സൗജന്യമായി തൊഴിൽ ചെയ്ത തൊഴിലാളികളെ ആദരിച്ചു. ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ കെ.കുഞ്ഞിരാമൻ എൻ.എം കുഞ്ഞിക്കണ്ണൻ കെ.കെ.ബാബു എം.രാജൻ എന്നിവർ സംസാരിച്ചു. കുറുവച്ചാൽ കളരി സംഘം കളരി പയറ്റും

മേപ്പയ്യൂര്‍ തയ്യുള്ളതില്‍ ടി.സി.ഗോവിന്ദന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: തയ്യുള്ളതില്‍ ടി.സി ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. പരേതരായ ചെക്കോട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ജാനകി. സഹോദരങ്ങള്‍: പരേതനായ ആര്‍.കെ ഭാസ്‌കരന്‍, ആര്‍.കെ രാജന്‍, ആര്‍.കെ രാജീവ്, പുഷ്പ.

മേപ്പയ്യൂര്‍ കൂനംവള്ളിക്കാവിലെ ദീപക്കിന്റെ തിരോധാനം; അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്, കാണാതായശേഷം ഒരു ദിവസം കോഴിക്കോട് മാവൂര്‍ റോഡിലെത്തിയെന്ന് കണ്ടെത്തല്‍

മേപ്പയ്യൂര്‍: മേപ്പയൂര്‍ കൂനം വള്ളിക്കാവ് വടക്കേടത്ത്കണ്ടി ദീപക്കിന്റെ (32) തിരോധാനം സംബന്ധിച്ച കേസ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ദീപക്കിന്റെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്നാണ് തീരുമാനം. ദീപക്കിനെ കാണാതായതുമായി ബന്ധപ്പെട്ട് മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കാണിച്ചാണ് ദീപക്കിന്റെ അമ്മ ശ്രീലത

കുടിവെള്ളമെത്തിക്കാൻ ജൽ ജീവൻ മിഷൻ പദ്ധതി; ചെറുവണ്ണൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ വില്ലേജ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എൻ.ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രവിത വി.പി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ

error: Content is protected !!