Category: മേപ്പയ്യൂര്‍

Total 1171 Posts

കെ.എസ്.യു കയ്യെഴുത്തുകളും ചുവരെഴുത്തുകളും നശിപ്പിച്ചെന്ന് ആരോപണം; മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ കയ്യെഴുത്തുകളും ചുവരെഴുതുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചെയ്തവരെ ഒറ്റപ്പെടുത്തണമെന്നു വിദ്യാര്‍ത്ഥികളോട് എസ്.എഫ്.ഐ ആവിശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രധിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍

പാവട്ട് കണ്ടി മുക്കില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വര്‍ണാഭരണം ഓട്ടോയില്‍ നഷ്ടപ്പെട്ടു; ആഭരണം കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ച് മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍

മേപ്പയ്യൂര്‍: ഓട്ടോയില്‍ നിന്നും കളഞ്ഞു കിട്ടിയസ്വര്‍ണാഭരണം ഉടമയ്ക്ക് കൊടുത്ത് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മേപ്പയ്യൂര്‍ തണ്ടയില്‍ത്താഴ മരുതിയാട്ട് മീത്തല്‍ ഷൈജുവിനാണ് ഓട്ടോയില്‍ നിന്നും കമ്മല്‍ കളഞ്ഞുകിട്ടിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പാവട്ട് കണ്ടി മുക്കില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയിലാണ് ഉന്തുമ്മല്‍ ജിനേഷിന്റെ മകളുടെ ആഭരണം വാഹനത്തില്‍ നഷ്ടപ്പെട്ടത്. മകളുടെ ഡാന്‍സ് പഠനം കഴിഞ്ഞ് വീട്ടിലേക്ക്

മേപ്പയ്യൂരില്‍ അതിദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പ്; മെഡിക്കല്‍ ചെക്കപ്പും, ലാബ് പരിശോധനകളും മരുന്നുകളും നല്‍കി

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തും മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് അതിദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ചെക്കപ്പ്, ലാബ് പരിശോധനകള്‍ മരുന്ന് എന്നിവ നല്‍കി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി.സതീശന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളായ റാബിയ, പ്രകാശന്‍, പ്രസീത എന്നിവര്‍

ചെറുവണ്ണൂർ സ്വദേശിയും മാധ്യമപ്രവർത്തകനുമായ കെ.എം ബഷീറിന്റെ കൊലപാതകം: ‘പ്രതികൾക്ക് സർക്കാരും പോലീസും ഒത്താശ ചെയ്തുകൊടുക്കുന്നു, ഇതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്’- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചെറുവണ്ണൂർ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് സർക്കാരും പോലീസും ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതികളെ രക്ഷിക്കാൻ സർക്കാർ നിന്നതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിക്കിയതെന്നും വി.ഡി. സതീശൻ പറഞ്ഞു. “പ്രതികൾ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധന നടത്തിയില്ല. ആദ്യഘട്ടത്തില്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താനാണ് സര്‍ക്കാരും പൊലീസും

ലഹരിമുക്ത കേരളം; കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനായി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്പശാല

മേപ്പയ്യൂര്‍: ലഹരി വിരുദ്ധ കര്‍മ്മ പരിപാടി ആവിഷ്‌ക്കരിക്കുന്നതിനായി മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗവും വ്യാപനവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരംമാണ് പരിപാടി നടത്തുന്നത്. പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ പോലീസ് സബ്ബ് ഇന്‍ സ്‌പെക്‌ററര്‍ അതുല്യ കെ.ബി ക്ലാസ് എടുത്തു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, എച്ച്.ഐ സി.പി

എന്റെ കൃഷിയിടം എന്റെ അഭിമാനം; എല്ലാ പ്രതിസന്ധികളേയും മറികടന്ന് 200 ഏക്കറില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ച് കണ്ടം ചിറ കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ

മേപ്പയ്യൂര്‍: എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇത്തവണ 200 ഏക്കറില്‍ കൃഷി ചെയ്യാന്‍ കണ്ടംചിറ കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ തീരുമാനം. എന്റെ കൃഷിയിടം എന്റെ അഭിമാനം എന്ന പേരില്‍ കണ്ടംചിറ കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ നമ്പിച്ചാം കണ്ടിയിലാണ് നടന്നത്. പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്നു നല്‍ കായ കാര്‍ഷിക സംസ്‌കാരം കെടാതെ സൂക്ഷിക്കണമെന്ന് കാര്‍ഷിക

ചാവട്ട് തേവറൂല്‍ മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: തേവറൂല്‍ മീത്തല്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നമ്പ്യാര്‍. മക്കള്‍: കമല, രവി, പരേതനായ ബാബു. മരുക്കള്‍: വിലങ്ങിലാട്ട് ശ്രീധരന്‍, പുഷ്പ, ശാന്ത. സഹോദരി: പരേതയായ അമ്മാളുഅമ്മ (എരവട്ടൂര്‍ ).

‘എന്റെ കൃഷിയിടം എന്റെ അഭിമാനം’ നമ്പിച്ചാം കണ്ടിയില്‍ കണ്ടംചിറ – കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മയൊരുക്കി; ഇത്തവണ കൃഷിയിറക്കാനൊരുങ്ങുന്നത് 200 ഏക്കറില്‍

കീഴ്പ്പയ്യൂര്‍: ‘എന്റെ കൃഷിയിടം എന്റെ അഭിമാനം’ കണ്ടം ചിറ – കീഴ്പ്പയ്യൂര്‍ പാടശേഖര കര്‍ഷക കൂട്ടായ്മ നമ്പിച്ചാം കണ്ടിയില്‍ വെച്ച് നടന്നു. പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്നു നല്‍കിയ കാര്‍ഷിക സംസ്‌കാരം കെടാതെ സൂക്ഷിക്കണമെന്ന് കാര്‍ഷിക ശാസ്ത്രജ്ഞനും കേരള സംസ്ഥാന നോഡല്‍ ഓഫീസറുമായ ജയകുമാരന്‍ ഓര്‍മിപ്പിച്ചു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇത്തവണ 200 ഏക്കറില്‍ കൃഷി

കീഴ്പ്പയ്യൂരില്‍ കുറുക്കനും തെരുവുനായയും കുഴഞ്ഞു വീണ് ചത്തു; പ്രദേശവാസികള്‍ പരിഭ്രാന്തിയില്‍ (വീഡിയോ കാണാം)

കീഴ്പയൂര്‍: കീഴ്പ്പയൂര്‍ വെസ്റ്റില്‍ കുറുക്കനും തെരുവു നായയും കുഴഞ്ഞുവീണ് ചത്തനിലയില്‍. ഇന്ന് രാവിലെ കാരെപിള്ളയില്‍ താഴെ ഭാഗത്താണ് സംഭവം. ഒരു കുറുക്കന്‍ ഇവിടെ നിന്നും കമ്പി വേലി കടിച്ചു പൊട്ടിക്കാനും മറ്റും ശ്രമം നടത്തുകയും അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു പിന്നീട് കുഴഞ്ഞുവീണു ചത്തുപോവുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ കൊളവട്ടുങ്കല്‍ ചന്ദ്രന്റെ വീട്ടിലും അവശതയില്‍ വന്ന ഒരു

കീഴ്പ്പയ്യൂരില്‍ ഭീതിപടര്‍ത്തി ഭ്രാന്തന്‍കുറുക്കന്‍, വീട്ടുമുറ്റത്ത് നിന്നും പതിനാലുകാരനെ കടിച്ചു; ഒടുക്കം സംഘടിച്ച് തല്ലിക്കൊന്ന് നാട്ടുകാര്‍

മേപ്പയൂര്‍: കീഴ്പ്പയ്യൂരില്‍ വീട്ടുമുറ്റത്ത് നിന്നും ഭ്രാന്തന്‍ കുറുക്കന്റ കടിയേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പയൂര്‍ കോയമ്പ്രത്തു നിസാറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) നെയാണ് ഭ്രാന്തക്കുറുക്കന്‍ കടിച്ചത്. മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ കാലത്ത് ഏഴുമണിക്കായിരുന്നു സംഭവം. കാലിന്റെ മുകള്‍ ഭാഗത്തും തുടയിലുമാണ് കടിയേറ്റത്. കാരേപുള്ളയില്‍ പ്രസാദിന്റെ

error: Content is protected !!