Category: മേപ്പയ്യൂര്‍

Total 1171 Posts

നവംബര്‍ 15 മുതല്‍ മേപ്പയ്യൂരിൽ നിന്ന് നെല്ല്യാടി വഴി കൊല്ലത്തേക്ക് വാഹനങ്ങളുമായി പോകല്ലേ! റെയില്‍വേ ഗേറ്റ് അടച്ചിടുമെന്ന് അധികൃതര്‍

മേപ്പയ്യൂർ: അറ്റകുറ്റ പണികള്‍ക്കായി കൊല്ലം റെയില്‍വേ ഗേറ്റ് നവംബര്‍ പതിനഞ്ച് മുതല്‍ പതിനേഴുവരെ അടച്ചിടുമെന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു. 204ാം നമ്പര്‍ ഗേറ്റാണ് അടച്ചിടുന്നത്. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടയ്ക്കുക. മേപ്പയ്യൂരിൽ നിന്നും നെല്ല്യാടി വഴി കൊല്ലത്തേക്ക് പോകുന്നതിനുള്ള പ്രധാന വഴിയാണിത്. ഗേറ്റ് അടച്ചിടുന്ന സാഹചര്യത്തില്‍ നെല്ല്യാടിയിലേക്കും മേപ്പയ്യൂരിലേക്കും പോകാനുള്ളവര്‍

കപ്പടിക്കാനുറച്ച് തലയുയർത്തി സാക്ഷാൽ മിശിഹ; മേപ്പയ്യൂർ ജനകീയ മുക്കിൽ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന ആരാധകർ (വീഡിയോ കാണാം)

മേപ്പയ്യൂർ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ജനകീയ മുക്കിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീനിയയുടെ ആരാധകർ. ഇരുപത്തിരണ്ട് അടിയോളം ഉയരമുള്ള കട്ടൗട്ട് ആണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പതിനായിരം രൂപ ചെലവഴിച്ചാണ് ആരാധകർ ഈ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. നേരത്തേ പുല്ലാളൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെ പടുകൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര

67 ഓളം ഇനങ്ങളിലായി മിന്നിത്തിളങ്ങി മുന്നൂറോളം കുട്ടിത്താരങ്ങൾ; മേപ്പയ്യൂർ സിറാജുൽ ഹുദയിൽ സ്പോർട്സ് മീറ്റ്

മേപ്പയ്യൂർ: മേപ്പയ്യൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. 67 ഓളം ഇനങ്ങളിലായി മുന്നൂറോളം അത്‌ലറ്റുകൾ പങ്കെടുത്തു. മീറ്റ് മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ ർ അതുല്യ.കെ.ബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ജാബിർ കുളപ്പുറം അധ്യക്ഷത വഹിച്ചു. മാനേജർ കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരി, ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ്

കീഴ്പ്പയ്യൂരില്‍ കടന്നലുകളുടെ കൂട്ടആക്രമണം; ആറുപേര്‍ക്ക് പരുക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കീഴ്പ്പയ്യൂരില്‍ കടന്നലുകളുടെ കൂട്ട ആക്രമണം. പ്രദേശവാസികളായ നിരവധിപേര്‍ക്ക് കുത്തേറ്റു. ഇന്നലെ പൊയില്‍ക്കടവ് ഭാഗത്ത് റോഡ് പണി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി കടന്നലുകളുടെ കൂട്ട ആക്രമണമുണ്ടായത്. പ്രദേശവാസികളായ സിറാജ് പൊയില്‍, റിയാസ് മലപ്പാടി, കണാരന്‍ നമ്പൂരുകണ്ടി, കെ.കെ.ചന്തു കൂയിക്കണ്ടി, സുരേന്ദ്രന്‍ കോറോത്ത് കണ്ടി, ഗോവിന്ദന്‍ കുളവട്ടുങ്കല്‍ എന്നിവര്‍ക്കാണ് കടന്നലിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവര്‍ മേപ്പയ്യൂരിലെ സ്വകാര്യ

ഓടുന്ന ട്രെയിനില്‍ നിന്ന് ചാടല്ലേ, നിങ്ങള്‍ക്ക് മാത്രമല്ല, പുറത്തുള്ളവര്‍ക്കും പണികിട്ടും; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരന്‍ ചാടിയിറങ്ങിയപ്പോള്‍ പരിക്കേറ്റത് പ്ലാറ്റ് ഫോമിലുണ്ടായിരുന്ന മേപ്പയ്യൂർ സ്വദേശിയായ യുവാവിന്

കൊയിലാണ്ടി: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങരുത് എന്നാണ് റെയില്‍വേ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ചാടിയിറങ്ങുന്ന ആള്‍ക്ക് അപകടമുണ്ടാകും എന്നതിനാലാണ് ഇത്. എന്നാല്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയാല്‍ ചാടിയിറങ്ങുന്നയാള്‍ക്ക് മാത്രമല്ല, പുറത്ത് നില്‍ക്കുന്നവര്‍ക്കും അപകടമായേക്കാം. അത്തരമൊരു സംഭവമാണ് ഇന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന 12602 നമ്പര്‍ ചെന്നൈ മെയില്‍

‘ഇനി മരുന്നുകളുടെ വിലയെക്കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട’; മരുന്നുകള്‍ക്ക് ന്യായമായ വിലയുമായി നീതി മെഡിക്കല്‍സ്റ്റോര്‍ കുരുടി മുക്കില്‍

മേപ്പയ്യൂര്‍: പൊതുജനങ്ങള്‍ക്ക് അവശ്യമരുന്നുകള്‍ ന്യായവിലയില്‍ ലഭ്യമാക്കാനായി കുരുടിമുക്കില്‍ നീതിമെഡിക്കല്‍ സ്റ്റോറിന് തുടക്കമായി. മേപ്പയ്യൂര്‍ കോ.ഓപ്പ്. ടൗണ്‍ബാങ്ക് കുരുടി മുക്കില്‍ ആരംഭിച്ച നീതിമെഡിക്കല്‍ സ്റ്റോര്‍ പേരാമ്പ്ര നിയോജകമണ്ഡലം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മരുന്നുകള്‍ക്ക് വിപണിയില്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദിവസേനെ മരുന്നുകള്‍ കഴിക്കേണ്ടതായി വരുന്ന സാധാരണക്കാര്‍ക്ക് വളരെ ഉപകാരപ്രദമാവും നീതിമെഡിക്കല്‍ സ്റ്റോര്‍. ചടങ്ങില്‍ അരിക്കുളം

സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നാടൊന്നിച്ചു; ബോധവല്‍ക്കരണവുമായി മനുഷ്യച്ചങ്ങല തീര്‍ത്ത് സമന്വയ കൊഴുക്കല്ലൂര്‍

മേപ്പയ്യൂര്‍: ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് കൊഴുക്കല്ലൂര്‍ വാസികള്‍. കേരള സമൂഹത്തെ ആശങ്കയിലാഴ്തിക്കൊണ്ട് കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നുപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി സമന്വയ കൊഴുക്കല്ലൂരിന്റെ നേതൃത്വത്തില്‍ ഒരു നാട് ഒരുമിക്കുകയായിരുന്നു. കൊഴുക്കല്ലൂര്‍ ട്രാന്‍സ്ഫോമര്‍ മുക്ക് തിരുമംഗലത്ത് താഴെ റോഡില്‍ തീര്‍ത്ത മനുഷ്യ ചങ്ങലയില്‍ കുടുംബസമേതം ആളുകള്‍ പങ്കെടുത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

കീഴ്പ്പയ്യൂരില്‍ രാത്രിയില്‍ നടുറോഡില്‍ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി നാട്ടുകാര്‍

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നരിക്കുനി വെങ്കല്ലില്‍ താഴെ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലൂടെ ബൈക്കില്‍ പോകുന്ന യാത്രികനാണ് റോഡിന് കുറുകെ കിടക്കുകയായിരുന്ന പാമ്പിനെ കണ്ടത്. ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും പെരുമ്പാമ്പ് തൊട്ടടുത്ത പറമ്പിലേക്ക് കയറിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പ്രദേശവാസികളായ മനത്താനത്ത് അര്‍ജുന്‍ കൃഷ്ണയും വെങ്കല്ലില്‍ അതുല്‍ കൃഷ്ണയുമാണ് സാഹസികമായാണ് പെരുമ്പാമ്പിനെ

ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാ വാര്‍ഡ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാ വാര്‍ഡ് വികസന സമതിയും കുടുംബശ്രീയും സംയുക്താമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു. രംഗീഷ് കടവത്ത് ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. വാര്‍ഡ് വികസന സമിതി

മേപ്പയ്യൂര്‍ ബസ് സ്റ്റാന്റില്‍ തെരുവുനായ ആക്രമണം: രണ്ടുപേര്‍ക്ക് കടിയേറ്റു

മേപ്പയ്യൂര്‍: ബസ് സ്റ്റാന്റില്‍ രണ്ടുപേരെ തെരുവ് നായ കടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്റ്റാന്റിലെ പോര്‍ട്ടറെയും ഇതര സംസ്ഥാന തൊഴിലാളിയെയുമാണ് നായ കടിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി കൊണ്ടുപോയി. മേപ്പയ്യൂരിലും പരിസരങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. നേരത്തെയും കുട്ടികള്‍ അടക്കം തെരുവ് നായ ആക്രമണത്തിന് ഇരയായിരുന്നു.

error: Content is protected !!