Category: മേപ്പയ്യൂര്‍
ഭിന്നശേഷിക്കാര്‍ക്ക് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ കൈത്താങ്ങ്; സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വാങ്ങിയത്. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എന്‍.പി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമതി ചെയര്മാന്മാരായ വി.പി.രമ, വി.സുനില്‍, ഭാസ്ക്കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, അസി.സെക്രട്ടറി എം.ഗംഗാധരന്, ഐ.സി.ഡി.എസ്
നരക്കോട് കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഗതാഗത നിരോധനം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം
മേപ്പയ്യൂർ: നരക്കോട് ഭാഗത്തുളള തകര്‍ന്ന കള്‍വര്‍ട്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി കെ ആര് എഫ് ബി-പിഎംയു, കെകെഡി/ഡബ്ള്യൂ വൈ ഡി ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു. കൊല്ലംഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ നരക്കോട് സെന്ററില്‍ നിന്നും ചെറുശ്ശേരി അമ്പലം റോഡ് വഴി കല്ലങ്കിതാഴെ പ്രവേശിക്കുന്ന രീതിയില്‍ തിരിഞ്ഞു
ഇനി ഉത്സവത്തിന്റെ രാവുകളിലേക്ക്; ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ
തുറയൂർ: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ 22 വരെ ആഘോഷിക്കും. ഡിസംബർ 17ന് മഹോത്സവത്തിന് കൊടിയേറും. അന്നേദിവസം രാവിലെ മുതൽ ക്ഷേത്രമാതൃസമിതിയുടെ അഖണ്ഡനാമജപം, രാതി 7 30 ന് തായമ്പക എന്നിവയുണ്ടായിരിക്കും. ഡിസംബർ 18 രാവിലെ കലവറ നിറയ്ക്കൽ, ആയിരം കുടം അഭിഷേകം, ഡിസംബർ 19 ന് രാത്രി
റെഡ് റിബണ്‍ ധരിച്ചും എഡ്സിനെതിരെ ബോധവല്‍ക്കരണ ക്ലാസ് നടത്തിയും മേപ്പയ്യൂര്‍ കുടുംബരോഗ്യ കേന്ദ്രം; ലോക എയ്ഡ്സ് ദിനം നാടെങ്ങും വിവിധ പരിപാടികള്‍
മേപ്പയ്യൂര്‍: ലോക എയ്ഡ്സ് ദിനചാരത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. റെഡ് റിബണ്‍ ധരിക്കല്‍, എസ്.പി.സി സ്റ്റുഡന്റ്സിനുള്ള എയ്ഡ്സ് ദിന ബോാധവത്കരണ ക്ലാസ് എന്നിവ നടത്തി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്, വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, സി.പി സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടി, ജീവതാളം പദ്ധതി; റിസോഴ്സ് പേര്‍സണ്‍മാര്‍ക്ക് പരിശീലനം നല്‍കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ജീവതാളം പദ്ധതിയുടെ ഭാഗമായി റിസോഴ്സ് പേര്‍സണ്‍മാര്‍ക്കുള്ള പരിശീലന പരിപാടി നടത്തി. മേപ്പയൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമഗ്ര സാമൂഹ്യാധിഷ്ടിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. നൊച്ചാട്
മേപ്പയ്യൂരിലെ പിക്കപ്പ് ഡ്രൈവര്‍ കോമമ്പത്ത് രവീന്ദ്രൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നരിക്കുനി കോമമ്പത്ത് രവിന്ദ്രൻ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ശ്യാമള. മകൾ: ആൻസി മരുമകൻ: അനുജിത്ത് (എടക്കര) . സഹോദരങ്ങൾ: ലക്ഷ്മിയമ്മ, സരോജിനി, ശ്രീധരൻ, ചന്ദ്രിക, പരേതനായ ഗോപാലൻ നായർ. Summary: Raveendran pick-up driver in Mepayyur died of a heart attack
ജില്ലാ കലോത്സവത്തിൽ തിളക്കമാര്‍ന്ന വിജയവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്; കന്നഡ പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ദേവപ്രിയ
മേപ്പയ്യൂര്‍: വടകരയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തില്‍ മികച്ച വിജയവുമായി മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഹൈസ്‌കൂള്‍ വിഭാഗം കന്നഡ പദ്യം ചൊല്ലല്‍ മത്സരത്തില്‍ സ്‌കൂളിന് അഭിമാനകരമായ നേട്ടവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ദേവപ്രിയ. എ ഗ്രേഡോടെയാണ് ദേവപ്രിയ ഒന്നാം സ്ഥാനം നേടിയത്. കേരള നടനത്തില്‍ എ ഗ്രേഡുമായി വൈകാലക്ഷ്മിയും ഹിന്ദി പ്രസംഗത്തില്‍
പടകം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും പുലരുവോളം ആഘോഷം; ആർപ്പുവിളികളോടെ തെരുവിൽ ആഹ്ലാദ നൃത്തമാടി മേപ്പയ്യൂരിലെ അർജന്റീന ആരാധകർ
മേപ്പയ്യൂർ: മെക്സിക്കോയ്ക്കെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടും തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. പുലരുവോളം ആഘോഷം നീണ്ടുനിന്നു. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. രാത്രി പന്ത്രണ്ട് മണിയോടെ
പാഠ്യപദ്ധതി പരിഷ്കരണം; പുത്തൻ ആശയങ്ങളുമായി മേപ്പയ്യൂർ പഞ്ചായത്ത്തല ജനകീയ ചർച്ച
മേപ്പയ്യൂർ: പഞ്ചായത്ത്തല കേരള പാഠ്യപദ്ധതി പരിഷ്കരണ ജനകീയചർച്ച മേപ്പയ്യൂർ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു ജനകീയ ചർച്ച പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ആർ.സി ട്രെയ്നർ അനീഷ് പി സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് ഭാസ്കരൻ കൊഴുക്കല്ലൂർ, വി.സുനിൽ, റാബിയ
കെ.കെ.രാഘവൻ മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുത്ത ധീരനായ നേതാവെന്ന് ഇ.പി.ജയരാജൻ; മേപ്പയ്യൂരിൽ കെ.കെ.രാഘവൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു
മേപ്പയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ കെ.കെ.രാഘവന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നിർമ്മിച്ച സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. സ്വാഗത സംഘം ചെയർമാൻ പി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച