Category: മേപ്പയ്യൂര്‍

Total 1175 Posts

സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഡ്രൈവര്‍ ആയിരുന്ന മേപ്പയ്യൂര്‍ ചങ്ങരം വെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു

മേപ്പയ്യൂര്‍: ചങ്ങരം വെള്ളി വടക്കുമ്പാട്ട് അമ്മത് അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. സലഫി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് ഡ്രൈവര്‍ ആയിരുന്നു. ഭാര്യ മറിയം. മക്കള്‍:സുബൈദ, റംല, അബ്ദുല്‍ നാസര്‍, റഹ്മത്ത്. മരുമക്കള്‍: ബഷീര്‍(സൗദി അറേബ്യ), അബ്ദുല്‍ റഷീദ്(ഖത്തര്‍), അബ്ദുല്‍ഹമീദ്(കൂരാച്ചുണ്ട്), റംലത്ത്. സഹോദരങ്ങള്‍: ഇബ്രാഹിം വടക്കുട്ടാമ്പ്, ആയിശ, ഖദീജ, പരേതനായ അബ്ദുള്ള

വൈദ്യുതി മുടങ്ങുമെന്ന ആശങ്കയ്ക്കുവിട: സോളാര്‍ പാനല്‍ നിര്‍മ്മിച്ച് വൈദ്യുത ഉല്‍പാദന സ്വയംപര്യാപ്തത നേടി വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സമഗ്ര ശിക്ഷകേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എസ്.എസ്.കെ കോഴിക്കോട് ഡി.പി.ഒ കെ.എന്‍

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശത്തിൽ മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളും; താളമേളങ്ങളുമായി വർണ്ണാഭമായ വിളംബര ഘോഷയാത്ര

മേപ്പയ്യൂർ: സംസ്ഥാന സ്കൂൾ കലാമേളയുടെ പ്രചരണാർത്ഥം മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കേളികൊട്ട് @61 എന്ന പേരിൽ വിളംബര ഘോഷയാത്ര നടത്തി. ജനുവരി മൂന്ന് മുതൽ ഏഴ് വരെ കോഴിക്കോട് വച്ചാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. പി.ടി.എ.പ്രസിഡൻ്റ് എം.എം.ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. എസ്.എം.സി ചെയർമാൻ ഇ.കെ.ഗോപി ചടങ്ങിൽ പങ്കെടുത്തു. പ്രധാനാധ്യാപകരായ

മേപ്പയ്യൂര്‍ തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു

മേപ്പയ്യൂര്‍: തെക്കെ വലിയ പറമ്പില്‍ മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റഞ്ച് വയസ്സായിരുന്നു. മക്കള്‍: ഭാസ്‌ക്കരന്‍, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, പരേതരായ കേളപ്പന്‍ കല്യാണി, നാരായണി, കുഞ്ഞികണ്ണന്‍. മരുമക്കള്‍: മാണിക്യം, ലക്ഷ്മി, വത്സല, ശാന്ത, ഗീത. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, അമ്മാളു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണി വീട്ട് വളപ്പില്‍ നടന്നു.

ജനകീയമുക്കുകാര്‍ക്കിനി സുഖകരമായ യാത്ര; ചാലില്‍ മുക്ക്- തറയത്ത് മുക്ക് റോഡ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ജനകീയമുക്കിലെ ചാലില്‍മുക്ക്- തറയത്ത്മുക്ക് റോഡ് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷനായിരുന്നു. കെ എം വിനോദന്‍, മാരാത്ത് മനോഹരന്‍ ,കെ

സ്വയം സുരക്ഷ പരിശീലിക്കാനും ആത്മവിശ്വാസം വളർത്താനും ഗ്രാസ് റൂട്ട് ജോഡോ; ആദ്യ ഘട്ടത്തില്‍ മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം

മേപ്പയ്യൂർ: കായികയുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതി വരുന്നു. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളിൽ എട്ട് മുതൽ പതിനൊന്ന് വരെയുള്ള കുട്ടികൾക്കായാണ് ജൂഡോക എന്ന പേരില്‍ പരിശീലന പദ്ധതി നടപ്പാക്കുന്നത്. മേപ്പയ്യൂർ ഹയർസെക്കണ്ടറി സ്കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്കൂളുകളിലെയും നാല്‍പത് കുട്ടികൾ ആദ്യ ഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടും. പരിപാടിയുടെ ഔപചാരിക

‘എ.വി.അബ്ദു റഹ്മാന്‍ ഹാജി പരിശുദ്ധമായ ആദര്‍ശ രാഷ്ടീയത്തിന്റെ ഉടമ’; മേപ്പയ്യൂരില്‍ എ.വി. ചെയറിന്റെ നേതൃത്വത്തില്‍ എ.വി.അനുസ്മരണവും സമകാലീന ഇന്ത്യ മതേതരത്വത്തിന്റെ വര്‍ത്തമാനം- പ്രഭാഷണവും നടത്തി

മേപ്പയ്യൂര്‍: കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് തനിമയാര്‍ന്ന വ്യക്തിമുദ്ര പതിപ്പിച്ച ഒരപൂര്‍വ്വ വ്യക്തിത്വമായിരുന്നു എ.വി.അബ്ദുറഹ്മാന്‍ ഹാജിയുടേതെന്നും താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സന്ധിയില്ലാതെയുള്ള നിലപാടുകള്‍ എടുത്ത നിയമസഭാ സാമാജികന്‍ കൂടിയായിരുന്നു അദ്ദേഹമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. പറഞ്ഞു. മേപ്പയ്യൂര്‍ എ.വി.ചെയര്‍ സംഘടിപ്പിച്ച എ.വി.അനുസ്മരണവും സമകാലീന ഇന്ത്യ പ്രഭാഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഇനി എളുപ്പത്തിൽ അറിയാം കാലാവസ്ഥ മാറ്റങ്ങൾ; മേപ്പയൂർ ജി.വി.എച്ച്എസ് സ്കൂളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

മേപ്പയൂർ: മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രാദേശികമായ കാലാവസ്ഥാമാറ്റം നിർണ്ണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും മേപ്പയ്യൂരിൽ ഇനി വിദ്യാർത്ഥികളുണ്ടാകും. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 50 ലക്ഷത്തോളം വില വരുന്ന സ്വര്‍ണവുമായി മേപ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം രണ്ടു പേര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീര്‍, കണ്ണൂര്‍ സ്വദേശി സയ്യിദില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പേരില്‍ നിന്നുമായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കണ്ടെടുത്തു. അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന

ഇവിടെ വരൂ … കാലാവസ്ഥാ മാറ്റം കുട്ടികൾ പറഞ്ഞു തരും; ഉദ്ഘാടനത്തിനൊരുങ്ങി മേപ്പയൂർ ജി.വി.എച്ച് എസ് സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

മേപ്പയൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയൂരിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രിയുടെ നൂറു ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഒരുക്കിയത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒരു ദിവസത്തെ കൂടിയതും കുറഞ്ഞതുമായ താപനില, അന്തരീക്ഷ ആർദ്രത, കാറ്റിൻ്റെ ദിശ, കാറ്റിൻ്റെ വേഗത, മഴയുടെ അളവ് എന്നീ കാലാവസ്ഥാ ഘടകങ്ങൾ വിദ്യാർത്ഥികൾ സ്വയം നിരീക്ഷിച്ച്

error: Content is protected !!