Category: മേപ്പയ്യൂര്‍
‘ഇനി കുറച്ചു നാള്‍ വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ താല്പര്യമില്ല’; ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മയ്ക്കരികിലേക്ക്
മേപ്പയ്യൂര്‍: ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മ ശ്രീലതയ്ക്കരികിലേക്ക്. കാണാതായ തന്റെ മകനെ തിരികെ ലഭിച്ചതിന്റെ സന്തേഷത്തിലായിരുന്നു ആ അമ്മ മനസ്സ്. ആരോടും പരാതിയില്ലെന്ന് ദീപക് കോടതി മുമ്പാകെ ബോധിപ്പിച്ചു. പയ്യോളി കോടതിയിലെത്തിയ അമ്മ ശ്രീലതക്കും അടുത്ത ബന്ധുവിനൊപ്പം ദീപക്കിനെ വിട്ടയച്ചു. ഇനി കുറച്ചു നാള്‍ വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ തനിക്ക് താല്പര്യമില്ലെന്നും
എനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി; യാത്ര സ്വന്തം താത്പ്പര്യമനുസരിച്ച്, ദീപക്ക് കോടതിയില്‍ മൊഴി നല്‍കി
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ പയ്യോളി കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. 2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. വീട്ടുകീരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്. സ്വന്തം താത്പ്പര്യമനുസരിച്ചാണ് യാത്ര പോയതെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്‍കി. തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി
എറണാകുളത്തേക്കെന്ന് പറഞ്ഞ് മേപ്പയൂര്‍ സ്വദേശി ദീപക് പോയത് മംഗളൂരുവിലേക്ക്; പിന്നീട് ഗോവയില്‍, നാട്ടിലെ വിവാദങ്ങളൊന്നുമറിയാതെ ഹോട്ടല്‍ ജോലി ചെയ്ത് റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറക്കം
മേപ്പയ്യൂര്‍: മേപ്പയൂരില്‍ നിന്നും കാണാതായ ദീപക് കഴിഞ്ഞ ജൂണ്‍ ഏഴിന് രാവിലെ എറണാകുളത്ത് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയത് മംഗളൂരുവിലേക്ക്. രാത്രി 10ന് ബസ്സിനാണ് മംഗളൂരുവിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. രാവിലെ എട്ടിന് ബസ് മാര്‍ഗം ഗോവയിലേക്ക് പുറപ്പെട്ടു. ആഗസ്ത് 30 വരെ ഗോവയിലെ ലൈവ്ലി ഹുഡ് ഹോട്ടലില്‍
കരിയാത്തന്‍ തിറയും പരദേവത തിറയും നിറഞ്ഞാടി, ഭക്തിസാന്ദ്രമായി നാട്; കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് സമാപനം, ശ്രീലാല്‍ മേപ്പയ്യൂര്‍ പകര്‍ത്തിയ ഉത്സവക്കാഴ്ചകളിലേക്ക്
മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തില്‍ തിറയാട്ടത്തോടെ മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ മീത്ത കലശം വരവ്, കരിയാത്തന്‍ തിറ, പരദേവത തിറ, നവകം പഞ്ചഗവ്യം എന്നിവ നടന്നു. തുടര്‍ന്ന് ശുദ്ധികലശത്തോടെ ഉത്സവം സമാപിക്കുകയായിരുന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് തിരുവായുധം എഴുന്നള്ളത്ത്, പരദേവതയ്ക്ക്
സസ്പെന്‍സും സംശയങ്ങളും ബാക്കി; മാസങ്ങള്‍ക്ക് മുമ്പ് മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും വടകരയെത്തി
മേപ്പയ്യൂര്‍: മേപ്പയൂരിൽ നിന്നും കാണാതായ ദീപകിനെ വടകരയിലെത്തിച്ച് ക്രെെംബ്രാഞ്ച്. ഗോവയിൽ നിന്നാണ് ദീപക്കിനെയും കൊണ്ട് സംഘം വടകരയിലെത്തിയത്. വടകര ജില്ലാ ക്രൈബ്രാഞ്ച് ഓഫിസിലേക്കാണ് ദീപക്കിനെ എത്തിച്ചിരിക്കുന്നത്. ദീപക്കിന്റെ അമ്മയും സഹോദരിയും അല്പം മുന്‍പ് ഇവിടെ എത്തിയിട്ടുണ്ട്. ദീപക്കിൽ നിന്ന് പ്രഥമിക വിവരം ശേഖരിച്ച ശേഷം ഉച്ചയ്ക്ക് ശേഷം പയ്യോളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ദീപക്കിന്റെ അമ്മ
മേപ്പയൂരില്‍ നിന്ന് കാണാതായായ ദീപക് ഗോവയിലെത്തിയത് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം; യുവാവുമായി അന്വേഷണസംഘം നാട്ടിലേക്ക്
കൊയിലാണ്ടി: മേപ്പയൂരിലെ ദീപകിനായി കേരളത്തില്‍ നിന്നു ഗോവയിലേക്ക് പോയ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പേലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുമെന്നാണ് വിവരം. ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതില്‍ ക്രൈബ്രാഞ്ച്
”അമ്മേ ഞാന്‍ ഗോവയിലുണ്ട്” ഇന്നലെ ഉച്ചയോടെ ദീപക് മേപ്പയ്യൂരിലുള്ള അമ്മയുടെ ഫോണിലേക്ക് വിളിച്ചു; സഹോദരി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
മേപ്പയ്യൂര്‍: മാസങ്ങള്‍ക്ക് ശേഷം മകന്റെ ശബ്ദം കേള്‍ക്കാനായതിന്റെ സന്തോഷത്തിലാണ് കൂനം വള്ളിക്കാവ് വടക്കേടത്ത് കണ്ടി വീട്ടിലെ ശ്രീലത. ആറ് മാസങ്ങള്‍ക്കു മുമ്പ് കാണാതാായ മേപ്പയ്യൂര്‍ സ്വദേശി ദീപക് ഇന്നലെ ഉച്ചക്ക് 12 മണിയോടു കൂടിയാണ് അമ്മയെ വിളിച്ച് ഗോവയിലുള്ള വിവരം അറിയിച്ചതെന്ന് ദീപക്കിന്റെ സഹോദരി ദിവ്യ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍
വഴിത്തിരിവായത് അടുത്തബന്ധമുള്ളവരുടെ നമ്പര്‍ നിരീക്ഷിച്ചത്, ഈ നമ്പറുകളിലൊന്നില്‍ ഗോവയില്‍ നിന്നും വന്ന കോളിനെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ആ ഓട്ടോക്കാരനില്‍: മേപ്പയ്യൂരിലെ ദീപക്കിനെ കണ്ടെത്തുന്നതിന് വഴിവെച്ച സംഭവവികാസങ്ങള്‍ ഡി.വൈ.എസ്.പി ഹരിദാസന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു വിശദീകരിക്കുന്നു
കൊയിലാണ്ടി: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെതിരെ കണ്ടെത്തുന്നതില്‍ അന്വേഷണ സംഘത്തിന് സഹായകരമായത് ദീപക്കുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചില സുഹൃത്തുക്കളുടെ ഫോണ്‍ നിരീക്ഷിച്ചത്. ഇവരില്‍ ഒരാളുടെ ഫോണില്‍ ഗോവയില്‍ നിന്നും വന്ന കോളിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ദീപക്കിനെ കണ്ടെത്തുന്നതിലേക്ക് വഴിവെച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
”വേദനയോടെയാണ് ഓരോ ദിവസവും കടന്നുപോയത്, അവന്‍ മടങ്ങിയെത്തും എന്ന് ഉറപ്പുണ്ടായിരുന്നു”; മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ കണ്ടെത്തിയതില്‍ സന്തോഷം പങ്കുവെച്ച് അമ്മ ശ്രീലത
മേപ്പയൂര്‍: മകനെ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വാസമുണ്ടായിരുന്നെന്നും ദീപക്കിന്റെ അമ്മ. കഴിഞ്ഞ ആറ് മാസക്കാലം ഓരോ ദിവസവും കടന്ന് പോയത് വളരെ വേദനയോടെയാണ്. എങ്കിലും അന്ന് മുതല്‍ തുടങ്ങിയ കാത്തിരിപ്പാണ്. അവന്‍ മടങ്ങി എത്തും എന്ന് ഉറപ്പുണ്ടായിരുന്നെന്നും ശ്രീലത പറഞ്ഞു. പയ്യോളി റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് യുഡി ക്ലാര്‍ക്കായി കഴിഞ്ഞ വര്‍ഷം
മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കണ്ടെത്തിയത് ഹോട്ടലിൽ കഴിയവെ; യുവാവിനായി ഗോവയിലേക്ക് പോയത് എസ്.ഐ ഉൾപ്പെട്ട അഞ്ചംഗം സംഘം, നാളെ നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്
മേപ്പയ്യൂർ: ഗോവയിലെ പനാജിയിൽ നിന്നാണ് ദീപകിനെ ഗോവ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ വെച്ച് ഇയാളെ കണ്ടെത്തിയത്. ഏറെ ദുരൂഹത ഉയർത്തിയ തിരോധാനമായിരുന്നു ദീപക്കിന്റേത്. ഗള്‍ഫില്‍ ജോലി