Category: മേപ്പയ്യൂര്‍

Total 1169 Posts

മേപ്പയ്യൂർ പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ

മേപ്പയ്യൂർ: മേലടി ഐസിഡിഎസ് പ്രൊജക്ടിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മേപ്പയ്യൂർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയ്യൂർ ഗ്രാമപഞ്ചാത്ത് ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.

മേപ്പയ്യൂർ നരക്കോട് എളമ്പിലയിൽ മൂസ്സ അന്തരിച്ചു

മേപ്പയ്യൂർ: നരക്കോട് എളമ്പിലയിൽ മൂസ്സ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷബനാസ് (ഖത്തർ), റിദ്ദിമ, റിൽമ, റിഷാദ് (ദുബൈ). മരുമക്കൾ: ഷംസുദ്ദീൻ (കീഴരിയൂർ), അബ്ദുൽ അസീസ് (നരക്കോട്), സാലിഹ, റജിന. മയ്യത്ത് നിസ്കാരം ഇന്ന് (ഞായർ) കാലത്ത് 10. 30 ന് നരക്കോട് സെൻ്റർ പള്ളിയിൽ. ഖബറക്കം 11 മണിക്ക് എളമ്പിലാട് ജുമുഅത്ത്

‘കേന്ദ്ര സംസ്ഥാന ബജറ്റ് ജനവിരുദ്ധം’; മേപ്പയ്യൂരില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം

മേപ്പയ്യൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം അഷറഫ് അധ്യക്ഷനായി. എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി മുജീബ്, കെ.എം കുഞ്ഞമ്മത്

റോഡ് നിര്‍മ്മിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍; മേപ്പയ്യൂര്‍ കുയിമ്പില്‍ മുക്ക്-കണ്ടാത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: കുയിമ്പില്‍ മുക്ക്-കണ്ടാത്ത് മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കുയിമ്പില്‍ മുക്ക് – കണ്ടോത്ത് മുക്ക് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സറീന ഒളോറ,

‘ഇനി കുറച്ചു നാള്‍ വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ താല്പര്യമില്ല’; ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മയ്ക്കരികിലേക്ക്

മേപ്പയ്യൂര്‍: ഒടുവില്‍ മേപ്പയൂരില്‍ നിന്ന് കാണാതായ ദീപക് അമ്മ ശ്രീലതയ്ക്കരികിലേക്ക്. കാണാതായ തന്റെ മകനെ തിരികെ ലഭിച്ചതിന്റെ സന്തേഷത്തിലായിരുന്നു ആ അമ്മ മനസ്സ്. ആരോടും പരാതിയില്ലെന്ന് ദീപക് കോടതി മുമ്പാകെ ബോധിപ്പിച്ചു. പയ്യോളി കോടതിയിലെത്തിയ അമ്മ ശ്രീലതക്കും അടുത്ത ബന്ധുവിനൊപ്പം ദീപക്കിനെ വിട്ടയച്ചു. ഇനി കുറച്ചു നാള്‍ വീട്ടില്‍ വിശ്രമിക്കണം, സന്ദര്‍ശകരെ കാണാന്‍ തനിക്ക് താല്പര്യമില്ലെന്നും

എനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി; യാത്ര സ്വന്തം താത്പ്പര്യമനുസരിച്ച്, ദീപക്ക് കോടതിയില്‍ മൊഴി നല്‍കി

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ പയ്യോളി കോടതിയിലെത്തിച്ച് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. 2022 ജൂണ്‍ ആറിനാണ് ദീപകിനെ കാണാതായത്. വീട്ടുകീരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ച ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസമാണ് ഇയാളെ ഗോവയില്‍ നിന്നും കണ്ടെത്തിയത്. സ്വന്തം താത്പ്പര്യമനുസരിച്ചാണ് യാത്ര പോയതെന്ന് ദീപക്ക് കോടതിയില്‍ മൊഴി നല്‍കി. തനിക്ക് പോകാന്‍ തോന്നി, അതിനാല്‍ പോയി

എറണാകുളത്തേക്കെന്ന് പറഞ്ഞ് മേപ്പയൂര്‍ സ്വദേശി ദീപക് പോയത് മംഗളൂരുവിലേക്ക്; പിന്നീട് ഗോവയില്‍, നാട്ടിലെ വിവാദങ്ങളൊന്നുമറിയാതെ ഹോട്ടല്‍ ജോലി ചെയ്ത് റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറക്കം

മേപ്പയ്യൂര്‍: മേപ്പയൂരില്‍ നിന്നും കാണാതായ ദീപക് കഴിഞ്ഞ ജൂണ്‍ ഏഴിന് രാവിലെ എറണാകുളത്ത് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയത് മംഗളൂരുവിലേക്ക്. രാത്രി 10ന് ബസ്സിനാണ് മംഗളൂരുവിലേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. രാവിലെ എട്ടിന് ബസ് മാര്‍ഗം ഗോവയിലേക്ക് പുറപ്പെട്ടു. ആഗസ്ത് 30 വരെ ഗോവയിലെ ലൈവ്ലി ഹുഡ് ഹോട്ടലില്‍

കരിയാത്തന്‍ തിറയും പരദേവത തിറയും നിറഞ്ഞാടി, ഭക്തിസാന്ദ്രമായി നാട്; കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തില്‍ തിറ മഹോത്സവത്തിന് സമാപനം, ശ്രീലാല്‍ മേപ്പയ്യൂര്‍ പകര്‍ത്തിയ ഉത്സവക്കാഴ്ചകളിലേക്ക്

മേപ്പയൂര്‍: കൂനം വെള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തില്‍ തിറയാട്ടത്തോടെ മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ മീത്ത കലശം വരവ്, കരിയാത്തന്‍ തിറ, പരദേവത തിറ, നവകം പഞ്ചഗവ്യം എന്നിവ നടന്നു. തുടര്‍ന്ന് ശുദ്ധികലശത്തോടെ ഉത്സവം സമാപിക്കുകയായിരുന്നു. ഉത്സവാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഘോഷ വരവുകള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് തിരുവായുധം എഴുന്നള്ളത്ത്, പരദേവതയ്ക്ക്

സസ്പെന്‍സും സംശയങ്ങളും ബാക്കി; മാസങ്ങള്‍ക്ക് മുമ്പ് മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കുമായി അന്വേഷണ സംഘം ഗോവയില്‍ നിന്നും വടകരയെത്തി

മേപ്പയ്യൂര്‍: മേപ്പയൂരിൽ നിന്നും കാണാതായ ദീപകിനെ വടകരയിലെത്തിച്ച് ക്രെെംബ്രാഞ്ച്. ​ഗോവയിൽ നിന്നാണ് ദീപക്കിനെയും കൊണ്ട് സംഘം വടകരയിലെത്തിയത്. വടകര ജില്ലാ ക്രൈബ്രാഞ്ച് ഓഫിസിലേക്കാണ് ദീപക്കിനെ എത്തിച്ചിരിക്കുന്നത്. ദീപക്കിന്റെ അമ്മയും സഹോദരിയും അല്പം മുന്‍പ് ഇവിടെ എത്തിയിട്ടുണ്ട്. ദീപക്കിൽ നിന്ന് പ്രഥമിക വിവരം ശേഖരിച്ച ശേഷം ഉച്ചയ്ക്ക് ശേഷം പയ്യോളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ദീപക്കിന്റെ അമ്മ

മേപ്പയൂരില്‍ നിന്ന് കാണാതായായ ദീപക് ഗോവയിലെത്തിയത് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച ശേഷം; യുവാവുമായി അന്വേഷണസംഘം നാട്ടിലേക്ക്

കൊയിലാണ്ടി: മേപ്പയൂരിലെ ദീപകിനായി കേരളത്തില്‍ നിന്നു ഗോവയിലേക്ക് പോയ അന്വേഷണസംഘം ഇന്ന് ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഗോവ പേലീസ് അന്വേഷണസംഘത്തിന് ദീപകിനെ വിട്ടുകൊടുക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം ഗോവയിലെത്തിയത്. ഇന്ന് രാത്രിയോടെ നാട്ടിലെത്തുമെന്നാണ് വിവരം. ആറു മാസം മുമ്പാണ് ദീപക്കിനെ കാണാതാവുന്നത്. ദീപക്കിനെ കാണ്മാനില്ലെന്ന അമ്മയുടെ പരാതില്‍ ക്രൈബ്രാഞ്ച്

error: Content is protected !!