Category: മേപ്പയ്യൂര്‍

Total 1169 Posts

സാന്ദ്വനത്തിന്റെ കരസ്പര്‍ശം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 319002 രൂപയുടെ പദ്ധതിയാണിത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. പ്രസീത, കെ.പി. ശ്രീജ, അസിസ്റ്റന്റ് സെക്രട്ടറി എം. ഗംഗാധരന്‍,

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍ എന്നിവ ഫെബ്രുവരി 17ന് മുമ്പായി നീക്കം ചെയ്യണം; അറിയിപ്പുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്

മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍ എന്നിവ ഫെബ്രുവരി 17ന് മുമ്പായി നീക്കം ചെയ്യണമെന്ന അറിയിപ്പുമായി ഗ്രാമപഞ്ചായത്ത്. ഹൈക്കോടതിയുടെയും കേരള സര്‍ക്കാരിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അറിയിപ്പ്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പൊതു റോഡുകളുടെയും മറ്റ് പൊതുസ്ഥലങ്ങളുടെയും പരിസരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, കട്ടൗട്ടുകള്‍, കൊടി തോരണങ്ങള്‍

ടി.വി കണ്ടും പാട്ടു കേട്ടും നൃത്തം ചെയ്തും ഇനി കുട്ടികള്‍ അറിവുനേടും; മേപ്പയൂര്‍ മൂട്ടപ്പറമ്പ് ക്രാഡില്‍ അംഗന്‍വാടിയ്ക്ക് തുടക്കമായി

മേപ്പയ്യൂര്‍: ക്രാഡില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച മൂട്ടപ്പറമ്പ്102 ആം നമ്പര്‍ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു. അറിവിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നതോടൊപ്പം ഇടയ്ക്ക് ടിവി കാണാം, പാട്ട് കേട്ട് നൃത്തം ചെയ്യാം, ഒപ്പം പ്രത്യേക മെനുവില്‍ സമഗ്ര പോഷകാഹാരവും ഒരുക്കുന്നതാണ് ക്രാഡില്‍ പദ്ധതി. അംഗണവാടികളെ നവീകരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍

മേപ്പയ്യൂര്‍ പാവട്ടുകണ്ടിമുക്കുകാര്‍ക്കിനി സമൃദ്ധമായ കുടിവെള്ളം; ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡില്‍ ഉണിച്ചാത്തന്‍ കണ്ടി കുടിവെള്ള പദ്ധതി ഉദ്ഘാടാനം ചെയ്തു. മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും, മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3450000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടാന ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ സമ്മേളനം; മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ ഡേ ആചരിച്ചു

മേപ്പയ്യൂര്‍: ഈ മാസം 18 മുതല്‍ കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരാണാര്‍ത്ഥം പോസ്റ്റര്‍ ഡേ ആചരിച്ചു. മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ ഡേ ആചരിച്ചത്. എം.എം.അഷറഫ്, കെ.എം.എ.അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, ടി.എം.അബ്ദുല്ല, മുജീബ് കോമത്ത്, ഐ.ടി.സലാം, കെ.കെ.അബ്ദുല്‍ ജലീല്‍, കെ.പി.ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.

”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം

മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന്‍ അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ

മേപ്പയ്യൂര്‍ കാട്ടുമഠത്തില്‍ ഗോവിന്ദമാരാര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കാട്ടുമഠത്തില്‍ ഗോവിന്ദമാരാര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ജാനകി മാരസ്യാര്‍. മക്കള്‍: കെ. ഗംഗാധരന്‍ (റിട്ട. അധ്യാപകന്‍ എച്ച്.ഐ.ഒ.എച്ച്.എസ്.എസ് ഒളവട്ടൂര്‍), സതി. മരുമക്കള്‍: ഗോപാലന്‍ മാരാര്‍ (അത്തോളി), കെ.എം. ശ്യാമള (മഹിളാ കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം പ്രസിഡണ്ട്). സഹോദരങ്ങള്‍: ലക്ഷ്മി മാരസ്യാര്‍, മാലതി മാരസ്യാര്‍, ദേവി മാരസ്യാര്‍, സരസ്വതി മാരസ്യാര്‍, പരേതരായ യശോദ

വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു

മേപ്പയൂര്‍: വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ ഇരിങ്ങത്ത് പുനത്തില്‍ മൊയ്തീന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. ദീര്‍ഘകാലം പയ്യോളി ഫിഷറീസ് എല്‍.പി സ്‌കൂളില്‍ അധ്യാപകനായും, മുകപ്പൂര്‍ എല്‍.പി സ്‌കൂളില്‍ പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങത്ത് ജുമഅത്ത് പള്ളി സെക്രട്ടറി, കെ.എന്‍.എം ഇരിങ്ങത്ത് ശാഖ പ്രസിണ്ടന്റ് എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ:ആമിന. മക്കള്‍: റംല,

മേപ്പയ്യൂര്‍ നരക്കോട് മഠത്തില്‍ കുളങ്ങര പാത്തുമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് പരേതനായ കൊന്നക്കല്‍ മൊയ്തീന്റെ ഭാര്യ മഠത്തില്‍ കുളങ്ങര പാത്തുമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. മക്കള്‍: നഫീസ, കുഞ്ഞാമി, സൈനബ, കുഞ്ഞമ്മദ് (ഒമാന്‍), ആയിഷു ലത്തീഫ് (ദുബൈ), ഷരീഫ. മരുമക്കള്‍: അമ്മത് (നിടുമ്പോയില്‍), കുഞ്ഞമ്മദ് (പേരാമ്പ്ര), കമാലുദ്ദീന്‍ (ഓമശ്ശേരി), റംല, റസിയ. സഹോദരങ്ങള്‍: കദീജ, മറിയം പരേതരായ ഉമ്മയ്യ, ആമിന(പേരാമ്പ്ര.

മതം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ പൗരോഹിത്യം പരിഹസിക്കുന്നു: കെ.എന്‍.എം.മര്‍കസുദ്ദഅവ മേപ്പയ്യൂര്‍ മണ്ഡലം ഇസ്‌ലാഹി സമ്മിറ്റ്

മേപ്പയ്യൂര്‍: മതം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ പൗരോഹിത്യം പരിഹസിക്കുന്നു എന്ന് അഭിപ്രായപ്പെട്ട് കെ.എന്‍.എം.മര്‍കസുദ്ദഅവ. ഇസ്ലാം മതം സ്ത്രീകള്‍ക്ക് നല്‍കിയ, ആരാധനാലയങ്ങളില്‍ പോയി ആരാധന നിര്‍വഹിക്കാനും പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കാനുമുള്ള അവകാശങ്ങള്‍ക്ക് നേരെ മത-പുരോഹിതന്മാര്‍ പരിഹാസം ചൊരിയുകയാണെന്ന് കെ.എന്‍.എം.മര്‍കസുദ്ദഅവ മേപ്പയ്യൂര്‍ മണ്ഡലം ഇസ് ലാഹി സമ്മിറ്റ് അഭിപ്രായപ്പെട്ടു. മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകുന്നത് വൃത്തിഹീനമായും ദുര്‍ഗന്ധം വിവമിക്കുന്ന വസ്ത്രം

error: Content is protected !!