Category: മേപ്പയ്യൂര്‍

Total 1234 Posts

പൊലീസുകാര്‍ ക്വാറി ഉടമകളുടെ കൂലിക്കാരവരുത്, പുറക്കാമലയില്‍ വിദ്യാര്‍ഥിയെ പൊലീസുകാര്‍ കൊലക്കേസ് പ്രതിയെപ്പോലെ തള്ളിക്കൊണ്ട പോയ കാഴ്ച ജനാധിപത്യ കേരളത്തിന് നാണക്കേടെന്നും ഷാഫി പറമ്പില്‍ എംപി

മേപ്പയൂര്‍: പൊലീസുകാര്‍ പൊലീസുകാരുടെ പണിയാണ് ചെയ്യേണ്ടതെന്നും ക്വാറി ഉടമകളുടെ കൂലിക്കാരായി മാറരുതെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. പുറക്കാമല സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവം സൂചിപ്പിച്ചാണ് പൊലീസിനെതിരെ എം.പിയുടെ വിമര്‍ശനം. പുറക്കാമലയില്‍

മേപ്പയ്യൂർ പുറക്കാമല സമരത്തിനിടെ വിദ്യാർത്ഥിയെ പോലിസ് മർദ്ദിച്ച സംഭവം; കോഴിക്കോട് റൂറൽ എസ്പി റിപ്പോർട്ട് തേടി

മേപ്പയ്യൂര്‍: പുറക്കാമലയില്‍ രണ്ട് ദിവസം മുൻപ് നടന്ന ജനകീയ പ്രതിഷേധത്തിനിടെ പ്രദേശത്ത് കാഴ്ചക്കാരനായി നിന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവത്തിൽ റൂറൽ എസ്പി റിപ്പോർട്ട് തേടി. പേരാമ്പ്ര ഡിവൈഎസ്പിയോടാണ് റിപ്പോർട്ട് തേടയത്. നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മകനെ പിടിച്ചുകൊണ്ടുപോകുകയും ലാത്തികൊണ്ട് കുത്തുകയും പൊലീസ് ബസില്‍വെച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. ഇതേ

വടകര താഴങ്ങാടി സ്കൂളിലെ അധ്യാപകനെ കാണാനില്ലെന്ന് പരാതി

വടകര: അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്ത് എസ് ബി സ്കൂളിലെ അധ്യാപകനാണ്. മാർച്ച് മൂന്ന് മുതലാണ് ദേവദർശിനെ കാണാതായത്. ദിവസവും വടകരയിൽ നിന്ന് ബസിനാണ് മേപ്പയ്യൂരേക്ക് പോകാറുള്ളത്. അന്നേദിവസം സ്കൂൾ വിട്ട് സഹപ്രവർത്തകന്റെ വാ​ഹനത്തിൽ ദേവദർശ് ബസ് കയറുന്നതിനായി വടകര ടൗണിൽ വന്നിറങ്ങിയിരുന്നു. എന്നാൽ രാത്രി

മേപ്പയ്യൂര്‍ പുറക്കാമലയില്‍ പതിനഞ്ചുകാരനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

മേപ്പയ്യൂര്‍: പുറക്കാമലയില്‍ ഇന്നലെ നടന്ന ജനകീയ പ്രതിഷേധത്തിനിടെ പ്രദേശത്ത് കാഴ്ചക്കാരനായി നിന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. മേപ്പയ്യൂര്‍ സി.ഐ അടക്കം നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മകനെ പിടിച്ചുകൊണ്ടുപോകുകയും ലാത്തികൊണ്ട് കുത്തുകയും പൊലീസ് ബസില്‍വെച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കുട്ടിയുടെ അച്ഛന്‍ നൗഷാദ് പറയുന്നത്. പൊലീസ് കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയ്ക്ക്

മേപ്പയ്യൂര്‍ പുറക്കാമലയില്‍ പൊലീസ് സന്നാഹവുമായെത്തി ഖനനം പുനരാരംഭിക്കാന്‍ നീക്കം; പ്രതിഷേധവുമായെത്തിയ അറുപതോളം പേരെ അറസ്റ്റു ചെയ്ത് നീക്കി

മേപ്പയ്യൂര്‍: പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനെതിരെ ജനകീയ പ്രതിഷേധം. ഇന്ന് രാവിലെ കംപ്രഷര്‍ അടക്കമുള്ള ഉപകരണവുമായി പൊലീസ് സഹായത്തോടെ ക്വാറി സംഘം എത്തിയതോടെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ നിലപാടെടുത്തതോടെ പൊലീസ് ബലം പ്രയോഗിച്ച് ജനങ്ങളെ അവിടെ നിന്ന് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിവെച്ചു. പ്രതിഷേധവുമായെത്തിയ അറുപതോളം പേരെ

ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ നടത്തുന്ന പുറക്കാമല സമരത്തിന് പൂര്‍ണ്ണ പിന്തുണ’; പുറക്കാമല സംരക്ഷണ സമിതി സമരപന്തല്‍ സന്ദര്‍ശിച്ച് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍

മേപ്പയ്യൂര്‍: പുറക്കാമലയെ തകര്‍ത്ത് കരിങ്കല്‍ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറ സെക്രട്ടറി ടി.ടി ഇസ്മായില്‍. പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറക്കാമല തകര്‍ന്നാല്‍ ജില്ലയിലെ പ്രധാന നെല്ലറയായ കരുവോട് ചിറ തന്നെ

ഒ.എന്‍.വി കുറുപ്പ് സ്മൃതി കാവ്യമഞ്ജരി പുരസ്‌കാരം മേപ്പയ്യൂര്‍ സ്വദേശി സംഘമിത്ര സുരേഷ്ബാബുവിന്; കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിപ്പാടിലല്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി

മേപ്പയ്യൂര്‍: ഒ.എന്‍.വി കുറുപ്പ് സ്മൃതി കാവ്യമഞ്ജരി പുരസ്‌കാരം ഏറ്റുവാങ്ങി മേപ്പയ്യൂര്‍ സ്വദേശി സുരേഷ്ബാബു. കലാനിധി സെന്റര്‍ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പുരസ്‌ക്കാരമാണ് കവിയും കരാട്ടെ അധ്യാപകനുമായ സംഘമിത്ര സുരേഷ്ബാബുവിന് ലഭിച്ചത്. തിരുവന്തപുരം കലാനിധി സെന്റര്‍ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ പുരസ്‌ക്കാരമാണ് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് കൈതപ്പുറത്തിന്റെ

മേപ്പയ്യൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടയം വൈക്കം സ്വദേശി ശരത് ചന്ദ്ര ബാബു(30) എന്നയാളെയാണ് മേപ്പയ്യൂര്‍ കുയിമ്പിലുന്ത് എന്ന സ്ഥലത്ത് നിന്നും 10.02.2025 തിയ്യതി വൈകീട്ട് 3 മണിക്ക് ശേഷം കാണാതായത്. കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ഇയാളെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് കാണാതായത്. ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ്

പുലപ്രകുന്ന് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവം; മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം

മേപ്പയൂര്‍: മേപ്പയ്യൂര്‍ പുലപ്രകുന്ന് മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം. കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ വള്ളില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി റിഞ്ജു രാജ് എടവന, വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജിഷ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ സദസ് നടത്തി. ജില്ലാ കോണ്‍ഗ്രസ്സ്

മേപ്പയ്യൂർ പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിടെ സമരം ശക്തം; ജനകീയ സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

മേപ്പയ്യൂർ: ദേശീയപാത നിർമ്മാണത്തിന്റെ ഭാ​ഗമായി പുലപ്രക്കുന്ന് മണ്ണെടുക്കുന്നതിനിരെ സമരം ശക്തമാകുന്നു. ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്ത പ്രദേശവാസികളെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. 11 പേരെ പോലിസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് രാവിലെ യോടു കൂടി വൻ പോലീസ് അന്നഹത്തോടുകൂടിയാണ് ദേശീയപാത നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി അധികൃത സ്ഥലത്ത്ർ എത്തിയത്. ഇതോടെ

error: Content is protected !!