Category: മേപ്പയ്യൂര്‍
ജാനകി ടീച്ചറുമൊത്തുള്ള ഓർമകൾ പങ്കുവച്ചു; നെടുംപൊയിൽ ബി.കെ. നായർ മെമ്മോറിയൽ യു.പി. സ്കൂളിലെ അനുശോചനയോഗം
മേപ്പയ്യൂർ: മേപ്പയ്യൂർ നെടുംപൊയിൽ ബി.കെ. നായർ മെമ്മോറിയൽ യു.പി. സ്കൂളിൽ അനുശോചനയോഗം സംഘടിപ്പിച്ചു. റിട്ടയേർഡ് അധ്യാപിക ജാനകി ടീച്ചറുടെ നിര്യാണത്തിലാണ് സ്കൂളിൽ അനുശോചന യോഗം സംഘടിപ്പിച്ചത്. സ്ക്കൂൾ മാനേജരും മുൻ പ്രധാനധ്യാപകനുമായ ഗംഗാധരൻ മാസ്റ്റർ അനുശോചനസന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ പുളിയത്തിങ്കൽ അധ്യക്ഷത വഹിച്ചു. കെ.എം.എ അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. യോഗത്തിൽ സ്റ്റാഫ്
മാലിന്യമുക്ത പാതയോരങ്ങളും ജലാശയങ്ങളും; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വരും ദിനങ്ങള്‍ ശുചീകരണയജ്ഞത്തിലേക്ക്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കാനുള്ള തയ്യാറെടുപ്പില്‍. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും 9ാം തിയ്യതിക്കുള്ളില്‍ പാതയോര ശുചീകരണം നടത്തുവാനും 10ാം തിയ്യതി ടൗണ്‍ ശൂചീകരണം നടത്താനും 16ാം തിയ്യതി ജലാശയ ശുചീകരണം നടത്താനും തീരുമാനമായി. മേപ്പയ്യൂരില്‍ ചേര്‍ന്ന പഞ്ചായത്ത് ശുചീകരണ യജ്ഞശില്പ്പശാലയിലാണ് തീരുമാനമായത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചും മാലിന്യ
‘ബിജെപി സർക്കാർ ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നു’; മുയിപ്പോത്ത് ടൗണിൽ ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം
മേപ്പയ്യൂർ: രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുയിപ്പോത്ത് ടൗണിൽ സംഘടിപ്പിച്ച ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വി.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. വി.ബി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പട്ടയാട്ട് അബ്ദുല്ല, ആർ.പി.
മേപ്പയ്യൂർ ചാവട്ട് നടുപ്പറമ്പിൽ എ.സി മൂസ്സ അന്തരിച്ചു
മേപ്പയ്യൂർ: ചാവട്ട് നടുപ്പറമ്പിൽ എ.സി മൂസ്സ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ് എ.സി, സമീറ. മരുമക്കൾ: സമദ് ഇയ്യക്കുറ്റി (ചേലിയ), ജാസിം. സഹോദരങ്ങൾ: അടൂളംചാലിൽ ആമിന, അമ്മത്, ഫാത്തിമ, അബ്ദുള്ള, അസ്സയിനാർ.
പ്രതിഷേധ സംഗമവുമായി യു.ഡി.എഫ്; നികുതി ഭീകരതക്കെതിരെ മേപ്പയ്യൂരില്‍ പകല്‍ പന്തം തെളിയിച്ച് പ്രകടനം
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ പ്രതിഷേധ സംഗമവുമായി യു.ഡി.എഫ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ സെസ് ഏര്‍പെടുത്തിയതിലും, നികുതി കൊള്ളക്കും എതിരായാണ് മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പകല്‍ പന്തം സംഘടിപ്പിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ്
വേനലില്‍ തളരുന്ന പക്ഷികള്‍ക്കായ്; എം.എസ്.എഫ്.ഹരിത കമ്മിറ്റി നടപ്പാക്കുന്ന ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിയ്ക്ക് കീഴ്പ്പയ്യൂരില്‍ തുടക്കമായി
മേപ്പയ്യൂര്‍: എം.എസ്.എഫ് ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊടും വേനലില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് നീര്‍ക്കുടം സ്ഥാപിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.കെ ഹൈറുന്നിസ അധ്യക്ഷയായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം
ലീവിവ് നാട്ടില്‍ വരുന്ന അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പ് ഇനി ഓര്‍മ്മ; നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു; രാജസ്ഥാനില്‍ ജയ്പുരിന് സമീപം വെടിയേറ്റു മരിച്ച മേപ്പയ്യൂര്‍ സ്വദേശിയായ സൈനികന്റെ സംസ്കാരം ഇന്ന് രാത്രി
മേപ്പയ്യൂര്‍: രാജസ്ഥാനില്‍ ജയ്പുരിന് സമീപം വെടിയേറ്റു മരിച്ച മേപ്പയ്യൂര്‍ സ്വദേശിയായ സൈനികന് മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തല്‍ ജിതേഷിന്റെ(39) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകീട്ട് ഏഴ് മണിയോടെ വിമാന മാര്‍ഗം കോഴിക്കേട് എത്തും. രാത്രി 10.30യ്ക്ക് വീട്ടുവളപ്പില്‍ വച്ചാണ് സംസ്കാരം. ലീവില്‍ നാട്ടിലെത്തുമ്പോഴൊക്കെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പങ്കാളിയാവുന്ന ജിതേഷ് നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്. കോവിഡ് സമയത്ത് നാട്ടിലുണ്ടായിരുന്ന ജിതേഷ്
മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു
മേപ്പയ്യൂർ: രാജസ്ഥാനിൽ ജയ്പുരിന് സമീപം മേപ്പയ്യൂർ സ്വദേശിയായ സൈനികൻ വെടിയേറ്റു മരിച്ചു. മേപ്പയ്യൂർ മണപ്പുറംമുക്ക് മാണിക്കോത്ത് മീത്തൽ ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറബാദ് എയർഫോഴ്സ് കന്റോൺമെന്റ് കോളനിയിൽ ഡ്യൂട്ടിയിലായിരുന്നു. എങ്ങനെയാണ് വെടിയേറ്റത് എന്നകാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് ജിതേഷിന്റെ സഹോദരൻ പ്രജീഷും സുഹൃത്തും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
ബി.എം ആൻഡ് ബി.സി നിലവാരം, ഡ്രൈനേജുമുൾപ്പടെ 10 മീറ്റർ വീതി; മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും
മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ല്യാടി- കൊല്ലം റോഡിന്റെ റോഡിന്റെ അടിയന്തിര അറ്റകുറ്റപണികൾക്ക് ടെൻഡർ ചെയ്തു. 2.4 കോടി രൂപയുടെ പ്രവൃത്തിക്കാണ് ടെൻഡറായത്. ഏപ്രിൽ രണ്ടാം വാരത്തോടെ പ്രവൃത്തി ആരംഭിക്കും. നേരത്തെ 38.95 കോടി രൂപയുടെ കിഫ്ബിയുടെ ധനകാര്യ അനുമതി റോഡിന് ലഭിച്ചിരുന്നു. ലാൻഡ് അക്വിസിഷന്‍ കാലതാമസം വരുന്നതിനാൽ റോഡിന്റെ നിലവിലെ അവസ്ഥ പരിഹരിക്കുന്നതിനാണ് തുക അനുവദിച്ചത്.
കലാരംഗത്തെ അതുല്യപ്രതിഭകള്‍ക്ക് അംഗീകാരം; സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം മേപ്പയ്യൂര്‍ ബാലനും ശിവദാസ് ചേമഞ്ചേരിക്കും
മേപ്പയൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജ പുരസ്കാരം സംഗീതരംഗത്തെ അതുല്യപ്രതിഭ മേപ്പയൂര്‍ ബാലനും ശിവദാസ് ചേമഞ്ചേരിക്കും ലഭിച്ചു. കലാരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. 1953 ഡിസംബര്‍ 20ന് മേപ്പയൂരിലെ കുഞ്ഞിക്കണ്ടിയില്‍ ഇ.പി നാരായണന് ഭാഗവതരുടെയും മാണിക്യത്തിന്റെയും മകനായാണ് ബാലന് ജനിച്ചത്. ഒന്‍പതാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദിയില്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചു.