Category: മേപ്പയ്യൂര്‍

Total 1238 Posts

കീഴരിയൂരില്‍ ഓക്‌സീമീറ്ററുകള്‍ സംഭാവന ചെയ്ത് സൈബര്‍ കൂട്ടായ്മ

മേപ്പയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്റര്‍ സജ്ജമാക്കി കീഴരിയൂര്‍ സൈബര്‍ കൂട്ടായ്മ. മുഴുവന്‍ വാര്‍ഡുകളിലും പള്‍സ് ഓക്‌സിമീറ്ററുകളുടെ വിതരണം കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിര്‍മ്മല നിര്‍വഹിച്ചു. കീഴരിയൂര്‍ സഖാക്കള്‍ സൈബര്‍ വിങ്ങിന്റെ പ്രതിനിധിയായ വിനോദ് ആതിര ഉപകരണങ്ങള്‍ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍ എം

മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രാധാകൃഷ്ണൻ; മാതൃക, കയ്യടി

മേപ്പയ്യൂര്‍: മകളുടെ വിവാഹ ചെലവിലേക്ക് മാറ്റി വെച്ച സംഖ്യയില്‍ നിന്ന് അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മേപ്പയ്യൂര്‍ സ്വദേശി. സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടരി പി.പി.രാധാകൃഷ്ണനാണ് മാതൃകയായി മാറിയത്. മകള്‍ സ്വാതി കൃഷ്ണയും പൊന്നംപറമ്പത്ത് ഖാലിദിന്റെ മകന്‍ അലി അക്ബറും തമ്മിലുള്ള വിവാഹം കൊവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു. ആ

ചക്കിട്ടപാറയിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രം ശുചീകരിച്ച് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്

ചക്കിട്ടപാറ: ഡി.വൈ.എഫ്.ഐ ചക്കിട്ടപാറ നോര്‍ത്ത് യൂത്ത് ബ്രിഗേഡ് ഗവ: കുടുംബാരോഗ്യ കേന്ദ്രവും, പരിസരവും ശുചീകരിച്ചു. കാട് നിറഞ്ഞ ഭാഗവും വെട്ടിത്തെളിച്ച് വൃത്തിയാക്കി. നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്നത്. കോവിഡ് രോഗികളുടെ വീടുകളിലെ ഭക്ഷണം, വളര്‍ത്ത് മൃഗങ്ങള്‍ക്ക് പുല്ല് തുടങ്ങിയ അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റടുക്കുമെന്ന് യൂത്ത് ബ്രിഗേഡ് ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകനെതിരെയുള്ള ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ നീക്കം അപലപനീയം

കോഴിക്കോട്: ചങ്ങരോത്ത് കെട്ടിടങ്ങളില്‍ അതിഥി തൊഴിലാളികളെ പൂട്ടിയിട്ടതു സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനെതിരെ പ്രമേയം പാസാക്കുകയും ജാമ്യമില്ലാ കേസില്‍ കുടുക്കുകയും ചെയ്ത ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി. പഞ്ചായത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എ.എന്‍.ഐ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടര്‍ എന്‍.പി. സക്കീറിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്.

വിളയാട്ടൂർ അയിമ്പാടി ക്ഷേത്രോത്സവം കൊടിയേറി

മേപ്പയ്യൂർ: വിളയാട്ടൂർ അയിമ്പാടി ക്ഷേത്രത്തിലെ തിറ ഉത്സവം കൊടിയേറി. മാർച്ച് 1, 2 തീയതികളിലാണ് പ്രധാന ഉത്സവം. ഒന്നിന് വൈകീട്ട് ഇളനീർവെപ്പ് രാത്രി എട്ടിന് ആയുധം എഴുന്നള്ളിപ്പ് തുടർന്ന് വെള്ളാട്ട്, തണ്ടാൻവരവ്, തിറ, ഉപ്പും തണ്ടും വരവ്, വെള്ളാട്ട് എന്നിവയുണ്ടാകും. മേൽശാന്തി മുരളീധരൻ നമ്പൂതിരി കൊടിയേറ്റത്തിന് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.സി.കെ.കൃഷ്ണൻ വൈസ് പ്രസിഡന്റ്

ഇനി പാലം കടക്കാം; കീഴരിയൂർ തുറയൂർ റോഡിൽ നടക്കല്‍ പാലത്തിന് ശിലയിട്ടു

കീഴരിയൂര്‍: കീഴരിയൂര്‍ തുറയൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊടിയാടി റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടക്കല്‍ പാലത്തിന് ഇന്ന് ശിലാസ്ഥാപനം നടത്തി. മന്ത്രി ടി.പി.രാമകൃഷ്ണനാണ് പാലത്തിന് ശിലാസ്ഥാപനം നടത്തിയത്. കീഴരിയൂര്‍ ചെറുപുഴയ്ക്ക് കുറുകെ 3.12 കോടി രൂപ ചെലവഴിച്ചാണ് നടക്കല്‍ പാലം നിര്‍മ്മിക്കുന്നത്. നടപ്പാത ഉള്‍പ്പടെ 11 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. അകലാപ്പുഴയുടെ തീരത്ത്

ഉൽപ്പാദന, പാർപ്പിട മേഖലകൾക്ക് ഊന്നൽ നൽകി മേപ്പയ്യൂരിൽ പദ്ധതി തയ്യാർ

മേപ്പയ്യൂർ: ഉൽപ്പാദന മേഖലക്കും, പാർപ്പിട മേഖലക്കും. മുൻഗണന നൽകി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കരട് പദ്ധതി രേഖ അംഗീകരിച്ചു.2021-22 വാർഷിക പദ്ധതി രൂപികരണ സെമിനാർ ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടു് പി.പ്രസന്ന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ,

തൊഴിലുറപ്പ് തൊഴിലാളികൾ നിർമ്മിച്ച റോഡ് നാടിന് സമർപ്പിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ കൊഴുക്കല്ലൂർ യു.പി സ്കൂൾ മുതൽ കാരയാട്ടുതാഴെ വരെയുള്ള റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമ പഞ്ചായത്തംഗം മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

error: Content is protected !!