Category: മേപ്പയ്യൂര്‍
ശ്രദ്ധിക്കുക, വരും ദിവസങ്ങളിൽ തുറയൂർ പഞ്ചായത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടും
തുറയൂർ: തുറയൂർ പഞ്ചായത്തിൽ വരുന്ന ദിവസങ്ങളിൽ കേരള ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പെടും. മെയ് ഒമ്പത്, 10, 11 തിയ്യതികളിലാണ് കുടിവെള്ളവിതരണം മുടങ്ങുക. ജൽ ജീവൻ മിഷൻപ്രവർത്തിയുടെ ഭാഗമായി അരിക്കുളം പഞ്ചായത്തിൽ ഇന്റ്റർ കണക്ഷൻ പ്രവൃത്തി നടക്കുന്നതിനാലാണിതെന്ന് വാട്ടർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
ചെങ്ങോട്ടുകാവില്‍ ബൈക്കില്‍ കാര്‍ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ കീഴരിയൂർ സ്വദേശി മരിച്ചു
കീഴരിയൂർ: ചെങ്ങോട്ടുകാവില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട പരിക്കേറ്റ നടുവത്തൂര്‍ സ്വദേശി മരിച്ചു. നടുവത്തൂര്‍ പാലാത്തന്‍കണ്ടി സുരേന്ദ്രന് ആണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഇന്നലെ ഉച്ചയോടെ ചെങ്ങോട്ടുകാവില്‍വെച്ച് സുരേന്ദ്രന് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അമ്മ: നാണിയമ്മ. അച്ഛന്: പരേതനായ കുഞ്ഞിക്കൃഷ്ണന് നായര്‍. ഭാര്യ:
പ്രതിഭകള്‍ക്ക് ആദരം; എം.എസ്. നമ്പൂതിരിപ്പാട് അനുസ്മരണവും പുരസ്കാര വിതരണവും മെയ്യ് 9ന് കൊഴുക്കല്ലൂരില്‍
മേപ്പയ്യൂര്‍: സാമൂഹ്യ പരിഷ്കരണവാദിയും കവിയും സംഗീതജ്ഞന്യമായിരുന്ന എം.എസ് നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും സംഘടിപ്പിക്കുന്നു. മെയ് 9ന് കൊഴുക്കല്ലൂര്‍ മക്കാട്ടില്ലത്താണ് പരിപാടി നടക്കുന്നത്. എം.എസ് ഫൗണ്ടേഷന് ഒരുക്കുന്ന പരിപാടിയില്‍ മലബാര്‍ ദേവസ്വം ചെയര്മാന് എം.ആര് മുരളി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി.സി കബീര്‍, കെ.എന്‍.എ ഖാദര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി വേദിയില്‍ നിറഞ്ഞാടി കുടുംബശ്രീ അംഗങ്ങള്‍, മാറ്റുരച്ചത് 30 ഇനങ്ങളില്‍; ‘അരങ്ങ് 2023’ കൊയിലാണ്ടി താലൂക്ക് കലോത്സവത്തില്‍ തുറയൂരിന് മൂന്നാം സ്ഥാനം
മേപ്പയ്യൂര്‍: കുടുംബശ്രീ അരങ്ങ് 2023 കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തില്‍ മികച്ച വിജയം സ്വന്തമാക്കി പയ്യോളി സിഡിഎസ്. മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 79പോയിന്റ് നേടിയാണ്പയ്യോളി ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ചേമഞ്ചേരി സിഡിഎസും മൂന്നാം സ്ഥാനം തുറയൂര്‍ സിഡിഎസും കരസ്ഥമാക്കി. മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മെയ് ആറ്, ഏഴ് തീയ്യതികളിലാണ് കലോത്സവം നടന്നത്. ആദ്യ ഘടത്തില്‍
കലാമത്സരങ്ങളുമായി ‘അരങ്ങുണര്‍ന്നു’; കുടുംബശ്രീ കൊയിലാണ്ടി താലൂക്ക് കലോത്സവത്തിന് മേപ്പയ്യൂരില്‍ തുടക്കമായി
മേപ്പയ്യൂര്‍: കുടുംബശ്രീ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അരങ്ങ് കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തിന് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ തുടക്കമായി. മെയ് 6,7 തീയ്യതികളിലായി നടക്കുന്ന കലോത്സവം കൊയിലാണ്ടി നിയസഭ നിയോജക മണ്ഡലം എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
പുലപ്രക്കുന്നിലെ അനിയന്ത്രിത മണ്ണുഖനനം; പരാതിയില്‍ അന്വേഷണം നടത്താനായി നേരിട്ടെത്തി ആര്‍ഡിഒ, ആശങ്കകള്‍ തുറന്ന് പറഞ്ഞ് പ്രദേശവാസികള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നെന്ന പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ ബിജു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. നാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തിലാണ് മണ്ണെടുക്കുന്നതെന്നും ഉരുള്‍പൊട്ടല്‍ ഭീഷണി ഉണ്ടാവുമെന്നും പ്രദേശവാസികളും പുലപ്രക്കുന്നു സംരക്ഷണ സമിതി ഭാരവാഹികളും ആര്‍ഡിഒയ്ക്ക് മുന്നില്‍ പരാതിപ്പെട്ടു. അശാസ്ത്രീയമായ രീതിയില്‍ ചെങ്കുത്തായ മല ഇടിച്ചാണ്
മേപ്പയ്യൂര്‍ തുറയൂര്‍ പുഞ്ചയില്‍ ജാനു അന്തരിച്ചു
മേപ്പയ്യൂര്‍: തുറയൂരിലെ പുഞ്ചയില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്. മക്കള്‍: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കള്‍: ദാമോധരന് പാലച്ചുവട്, ശശി കാക്കൂര്‍, രജീഷ് ഉള്യേരി, പവിത്രന് കീഴ്പയ്യൂര്‍ (മുന്‍ ഗ്രമപഞ്ചായത്ത് അംഗം മേപ്പയ്യൂര്‍, അംബേദ്കര്‍ ബ്രിഗേഡ് ജില്ലാ ജനറല്‍ സെക്രട്ടറി കോഴിക്കോട്), സന്തോഷ് മുത്താമ്പി. സഹോദരന്: ബാലന്
സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷവുമായി നിരവധിപേര്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന് നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ച ലക്ഷ്മി ദൂരൈ എന്നവര്‍ക്ക് താക്കോല്‍ കൈമാറിയാണ് ഉദ്ഘാടനം നടന്നത്.
കൊല്ലം – മേപ്പയൂർ റോഡ് വികസനം; കെ.ആർ.എഫ്.ബി മാർക്ക് ചെയ്ത സ്ഥലങ്ങൾ എൽ.എ. താഹസിദാർ പരിശോധിച്ചു
കൊയിലാണ്ടി: പേരാമ്പ്ര- കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊല്ലം – മേപ്പയൂർ റോഡ് വികസനത്തിന്റെ ഭാഗമായി കെ.ആർ.എഫ്.ബി മാർക്ക് ചെയ്ത സ്ഥലങ്ങൾ എൽ.എ. തഹസിൽദാർ പരിശോധിച്ചു. റവന്യൂ വകുപ്പും, കെ.ആർ.എഫ്.ബിയും ചേർന്നാണ് പരിശോധന നടത്തിയത്. മേപ്പയൂർ മുതൽ കൊല്ലം വരെയാണ് പരിശോധനടത്തിയത്. കെ.ആർ.എഫ്.ബി അസി. എൻജിനീയർമാരായ കെ. റജീന, ശിൽപ എന്നിവരടങ്ങുന്ന സംഘം റോഡ്
മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്. മെയ്യ് നാല് മുതൽ ആറ് വരെയുള്ള തിയ്യതികളിലാണ് അഡ്മിഷൻ നടക്കുന്നത്. കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും വലിയ ഗ്രാമീണ വിദ്യാലയമാണ് മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ക്ലാസുകളുണ്ട്. പ്രധാനമായും അഞ്ച്, എട്ട്