Category: മേപ്പയ്യൂര്‍
ഇന്ധനവില വര്‍ധനവ്; മേപ്പയൂരില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം
മേപ്പയൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ സമരം നടത്തി.ജനകീയ ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.അശോകൻ സമരം ഉദ്ഘാടനം ചെയ്തു. മേപ്പയൂർ മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.എം.ബാബു, ഷബീർ ജന്നത്ത്, പി.കെ.അനീഷ്, ശ്രേയസ്സ് ബാലകൃഷ്ണൻ,
പണമിടപാട് ആപ്പുകളിലെ ‘സ്‌ക്രാച്ച് കാര്‍ഡു’കൾ ഉപയോഗിക്കുന്നവർ തീർച്ചയായും ഈ വാർത്ത വായിക്കുക: കീഴ്പയൂരില്‍ യുവാവ് സമ്മാന കാര്‍ഡ് ചുരണ്ടിയപ്പോള്‍ നഷ്ടപ്പെട്ടത് അക്കൗണ്ടിലെ പണം
മേപ്പയൂർ: പണമിടപാട് ആപ്പിൽ സമ്മാനമായി വന്ന ‘സ്‌ക്രാച്ച് കാർഡ്’ ചുരണ്ടിയപ്പോൾ മേപ്പയൂർ സ്വദേശിക്ക് നഷ്ടമായത് അക്കൗണ്ടിലെ പണം. കോഴിക്കോട് ജില്ലയിലെ മേപ്പയൂർ സ്വർണ മഹൽ ഗോൾഡ് ഏൻ്റ് ഡയമൻലെ ജീവനക്കാരനും കീഴ്പയൂർ സ്വദേശിയുമായ എടയിലാട്ട് ഉണ്ണികൃഷ്ണനാണ് പണം നഷ്ടപ്പെട്ടത്. രാത്രി 11 നു ഉണ്ണികൃഷ്ണൻ ഉപയോഗിക്കുന്ന ഓൺലൈൻ പണമിടപാട് ആപ്പ് വഴി ’നിങ്ങൾ ഒരു സ്‌ക്രാച്ച്
ആശങ്കയുയര്‍ത്തി കീഴരിയുരിലെ കൊവിഡ് വ്യാപനം; 6,7,8 വാര്‍ഡുകളില്‍ ഇടറോഡുകളും,ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും അടച്ചു, ഇന്ന് നടുവത്തൂര്‍ യുപി സ്‌കൂളില്‍ കൊവിഡ് പരിശോധന ക്യാംപ്
മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിലെ കോവിഡ് പടരുന്ന 6, 7, 8 വാർഡുകളിൽ ഇടറോഡുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അടച്ചു. സെക്ടറൽ മജിസ്ട്രേട്ട് ശ്രീലു സ്ത്രീപതിയുടെ നിർദേശപ്രകാരമാണ് നടപടി. ഇന്നലെയും 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം 64 പേർ ചികിത്സയിലായി. വാർഡ് 7ൽ ആണ് ഇന്നലെ 7 കേസുകൾ റിപ്പോർട്ട് ചെയ്തത്. അനാവശ്യമായി പുറത്തിറങ്ങി
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്.ഐ ശ്രീജിത്തിന്റെ തോന്നിവാസം; പരാതി നൽകാൻ സ്റ്റേഷനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷിനേയും സിപിഎം നേതാവ് സി.കെ ഹമീദിനേയും കയ്യേറ്റം ചെയ്തു, കേട്ടാലറയ്ക്കുന്ന തെറിവിളിയും
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വാഹനപരിശോധനക്കിടെ യുവാവിന് പൊലീസ് മര്‍ദനം. ചെങ്ങോട്ട്കാവ് മാടാക്കര സ്വദേശി ഫഹദിനാണ് പൊലീസ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് വാഹന പരിശോധനക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന് പറഞ്ഞ് കൊയിലാണ്ടി എസ്.ഐ ശ്രീജേഷ് ഫഹദിനെ റോഡില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കേട്ടാലറയ്ക്കുന്ന തെറി വാക്കുകളാണ് എസ്.ഐ ഇവർക്കുനേരെ ഉപയോഗിച്ചത്. ലാത്തികൊണ്ടേറ്റ മര്‍ദനത്തില്‍ കാലിനും കൈക്കും പരുക്ക് പറ്റിയിട്ടുണ്ട്. കൊയിലാണ്ടി
കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകനായി യുവാവ്; കുറുവങ്ങാട് സ്വദേശി ഹരികൃഷ്ണന്റെ ധീരതയ്ക്ക് കൊയിലാണ്ടി നഗരസഭയുടെ ആദരം
കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ കുന്നപ്പണ്ടി താഴെകുനി ഹരികൃഷ്ണനെ കൊയിലാണ്ടി നഗരസഭ ആദരിച്ചു. ചെയർപേഴ്സൺ വീട്ടിലെത്തിയായിരുന്നു ഹരികൃഷ്ണനെ ആദരിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ സി.പ്രഭ, വി.കെ.മനോജ്, കെ.ശിവാനന്ദൻ, അനുപ് എന്നിവർ സന്നിഹിതരായി. കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ സ്വന്തം ജീവൻ പോലും പണയംവെച്ച് കിണറ്റിലേക്ക് എടുത്ത്
തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടു വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍, കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം, നോക്കാം വിശദമായി
തുറയൂര്‍: തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്. കുടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. കണ്ടെയിന്‍മെന്റ് സോണായതിനെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ കടകളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ
മണിയൂരില്‍ ഭീതി പരത്തി കടിയന്‍ കുറുക്കന്‍; വീടിന് ഉള്ളിൽ കയറി കടിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്
മണിയൂർ: മണിയൂർ പഞ്ചായത്തിലെ പിലാത്തോട്ടത്തിൽ വീണ്ടും കുറുക്കന്റെ വിളയാട്ടം. ഇന്നലെ 3 പേർക്ക് കുറുക്കന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇതോടെ 2 ദിവസങ്ങളിലായി 6 പേർക്കു കടിയേറ്റു. പരുക്കേറ്റവർ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സ തേടി. 3 കുറുക്കന്മാരിൽ ഒന്ന് അലഞ്ഞു നടക്കുന്നതു പ്രദേശവാസികളിൽ ഭീതിക്കു കാരണമാണ്. മാങ്ങംമൂഴിക്കു സമീപം മൂഴിക്കൽ മീത്തൽ കല്യാണി (65), ചെറുമകൻ അഭിഷേക്
കീഴരിയൂരില്‍ കൊവിഡ് വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്; റോഡുകള്‍ അടച്ചു, അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും
മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം കൊയിലാണ്ടി സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നിയന്ത്രണങ്ങളും പരിശോധനകളും കർക്കശമാക്കിയത്. അനാവശ്യമായി വാഹനങ്ങളിൽ കറങ്ങുന്നവരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കും. വേണ്ടിവന്നാൽ വാഹനം കസ്റ്റഡിയിലെടുക്കും. പഞ്ചായത്തിലെ 6,
ഇരുട്ടില്‍ ഇത്തിരി വെട്ടമായി നന്മയുള്ള മനുഷ്യന്‍; വൈദ്യുതി ഇല്ലാത്ത അനാമികക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സോളാര്‍ വെളിച്ചം; സാമൂഹ്യ പ്രവര്‍ത്തകന്‍ ജോണ്‍സണെ അഭിനന്ദിച്ച് മേപ്പയ്യൂരെന്ന കൊച്ചു ഗ്രാമം
മേപ്പയ്യൂര്‍: ഓണ്‍ലൈന്‍ പഠനത്തിനായി അധ്യാപകര്‍ നല്‍കിയ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ അനാമിക ഇനി എവിടെയും പോകേണ്ട. പഠിക്കാന്‍ വെളിച്ചം വിതറുന്ന ഒപ്പം മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ സംവിധാനമുള്ള ഡിജിറ്റല്‍ സൗരവിളക്ക് അനാമികക്ക് ലഭിച്ചു. അപ്രതീക്ഷിതമായി അധ്യാപകരും പിടിഎ ഭാരവാഹികളും വീട്ടി ലെത്തിയതു കണ്ടപ്പോള്‍ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചതും പിന്നീട് പൊട്ടിക്കരഞ്ഞതും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും