Category: മേപ്പയ്യൂര്‍
ഭാഷയും, ധ്യാനവും മനനവുമാണ് ഗാന്ധിജിയുടെ രാഷ്ട്രീയം: കവി സച്ചിദാനന്ദന്
മേപ്പയ്യൂര്‍: ഭാഷയും, ധ്യാനവും, മനനവുമാണ് ഗാന്ധിജിയുടെ രാഷ്ട്രീയമെന്നും തൊഴിലിടങ്ങളിലെ ചര്‍ക്കയും അടുക്കളയിലെ ഉപ്പും സമര ചിഹ്നങ്ങളായി ഉയര്‍ത്തി അധ്വാനത്തെയും പെണ്മയെയും ഒരു പോലെ ചേര്‍ത്ത് പിടിച്ച സര്‍ഗ്ഗാത്മക കവിതയായിരുന്നു ഗാന്ധിയെന്ന് കവി സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു. മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഘടിപ്പിച്ച ഗാന്ധിയും കവിതയും കവിതയരങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.വി.എച്ച്.എസ്.എസ്
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി; ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: ഒരു പുസ്തകത്തിൻ്റെ മാന്ത്രിക സ്വാധീനം, ഒരു വിദ്യാലയം ഗാന്ധിജിയുടെ ആത്മകഥ വായിക്കുന്നു എന്ന പരിപാടിയുടെ ഭാഗമായ് ഓഗസ്ത് 9 മുതൽ 15 വരെ മേപ്പയൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂരിലെ വായനവേദിയും, വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യവാരാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. പി.ടി എ പ്രസിഡന്റ്
കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് കണ്ടെയ്ന്മെന്റ സോണ്‍; പോക്കറ്റ് റോഡുകള്‍ അടച്ചു
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്മെന്റസോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ആര് ആര് ടി തീരുമാനപ്രകാരം പോക്കറ്റ് റോഡുകളും പൊടിയാടി റോഡ് അതിര്‍ത്തിയും അടച്ചിടുന്നതാണെന്ന് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കീഴരിയൂർ ബോംബ് കേസ്; സ്വാതന്ത്ര്യ സമരത്തിലെ ശ്രദ്ധേയമായ അധ്യായം – യു. രാജീവൻ
കീഴരിയൂർ: സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂർ ബോംബ് കേസെന്നും ക്വിറ്റ് ഇന്ത്യ സമരത്തെ എതിർത്തവർ ഇന്നത് അംഗീകരിക്കുന്ന എന്ന കാര്യം നല്ല മാറ്റമാണെന്നും ഡി.സി.സി പ്രസിഡൻ്റ് യു.രാജീവൻ പറഞ്ഞു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സ്മൃതി നാളം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ഇന്ത്യൻ ഭരണഘടന
മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം- സി.പി.എം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സലഫി തീവെപ്പ് കേസില്‍ അന്വേഷണം ത്വരിതപ്പെടുത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അധികൃതരോട് ആവശ്യപ്പെട്ടു. 2016 ലാണ് സലഫി കോളേജിന്റെ ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ കത്തി നശിപ്പിച്ചത്. സലഫി ക്യാമ്പസില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ബസുകളാണ് ഇരുട്ടിന്റെ മറവില്‍ 2016 ഫെബ്രുവരി 2 ന് കത്തി നശിപ്പിക്കപ്പെട്ടത്.
മേപ്പയൂരിലെ ആയിഷോമ്മയ്ക്ക് സ്നേഹവീട് ഒരുക്കും; സംഘാടകസമിതി രൂപീകരിച്ചു
മേപ്പയ്യൂര്‍: വര്‍ഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടില്‍ കഴിയുന്ന മരുതേരിപറമ്പിലെ ഒറ്റപിലാക്കൂല് ആയിഷോമ്മയ്ക്ക് സി.പി.എം നേതൃത്വത്തില്‍ സ്നേഹവീട് നിര്‍മ്മിച്ച് നല്‍കും. സ്നേഹവീട് നിര്‍മ്മാണത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സി.പി.എം ഏരിയകമ്മിറ്റി അംഗം കെ.കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.രാജീവന്, സതീശന് വി.പി എന്നിവര്‍ സംസാരിച്ചു.
കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; നിയന്ത്രണം കര്‍ശനമാക്കി പഞ്ചായത്ത്, കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ മാത്രം, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ വാര്‍ഡ് പതിമൂന്നിലെ കോരപ്രയിലും തെക്കുംമുറി ഭാഗത്തും 54 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പ്രദേശത്തെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയായി നിജപ്പെടുത്തി. കല്യാണങ്ങള്‍, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 20 പേരെ പങ്കെടുപ്പിച്ച്
റോഡ് ഫണ്ട് ലാപ്സാക്കിയതിനെതിരെ മേപ്പയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ
മേപ്പയ്യൂര്‍: റോഡ് നവീകരണത്തിന് അനുവദിച്ച തുക ലാപ്സാക്കിയ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കമ്മിറ്റി മേപ്പയ്യൂരില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന ഫണ്ടില്‍ നിന്ന് പഞ്ചായത്തിലെ രണ്ട്, അഞ്ച് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ജനകീയ മുക്ക്, കളരിക്കണ്ടിമുക്ക് റോഡിന് അനുവദിച്ച 21 ലക്ഷം രൂപ ലാപ്സാക്കിയ പഞ്ചായത്ത് ഭരണ
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ-പ്ലസ്; മേപ്പയൂരിലെ നഹലാ ഫാത്തിമയെ മുസ്ലീം ലീഗ് ആദരിച്ചു
മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ-പ്ലസ് കരസ്ഥമാക്കിയ സി.കെ.നഹലാ ഫാത്തിമയെ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു.മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.അബ്ദുറഹിമാന്, യൂത്ത് ലീഗ് ജനറല്‍
ജന്മദിന മധുരമായ് കൊച്ചുമിടുക്കി; തെരുവോരത്ത് അന്നദാനം നടത്തി പന്തലായനി സ്വദേശി വരലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷം
കൊയിലാണ്ടി: കൊവിഡ് കാലത്ത് ആഘോഷങ്ങള്‍ എല്ലാം വെട്ടിച്ചുരുക്കി ജീവിക്കുമ്പോള്‍ ഈ നാലുവയസ്സുകാരി ഇനി നമുക്ക് മാതൃകയാണ്. തന്റെ പിറന്നാള്‍ ദിനത്തില്‍ സ്വന്തം ആഘോഷങ്ങളെല്ലാം മാറ്റിവച്ച് തെരുവോരത്തുള്ളവരോടൊപ്പമാണ് ഈ കൊച്ചുമിടുക്കിയുടെ പിറന്നാള്‍ ആഘോഷം. പന്തലായനി കിഴുക്കോട്ട് മീത്തല്‍ രഞ്ജിത്തിന്റേയും,അഭിഷയുടെയും മകളാണ് ഈ നാലുവയസ്സുകാരിയായ വരലക്ഷ്മി. തെരുവോരത്ത് ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കു, ആശുപത്രി കൂട്ടിരിപ്പുകാര്‍ക്കും, കൊവിഡ് ബാധിച്ച് കിടപ്പിലായി ഭക്ഷണം പാചകം