Category: മേപ്പയ്യൂര്‍
കൊയിലാണ്ടിയിൽ വീണ്ടും തട്ടിക്കൊണ്ടു പോകൽ; മുത്താമ്പി സ്വദേശിയായ പ്രവാസിയെ അർധരാത്രി അഞ്ചംഗസംഘം വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയി
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. മുത്താമ്പി കാവുംവട്ടം റോഡിൽ തടോൽതാഴെ തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘം അർധരാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാത്രി 11.15 നാണ് സംഭവം. ഹനീഫയുടെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അഞ്ച് പേരടങ്ങിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ട് പോയത്. തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ സംഘത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്നെന്നാണ്
സ്വാതന്ത്രദിനത്തില്‍ യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് യൂണിറ്റി ഡേ ആചരിച്ചു; മേപ്പയ്യൂര്‍ ടൗണില്‍ ദേശീയ പതാക ഉയര്‍ത്തി
മേപ്പയ്യൂർ: സ്വാതന്ത്രദിനത്തിൽ യൂണിറ്റി ഡേ ദിനാചരണത്തിൽ യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ ദേശീയ പതാക ഉയർത്തി . മേപ്പയൂർ പഞ്ചായത്ത്തല ഉദ്ഘാടനം പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന:സെക്രട്ടറി ടി.കെ.എ.ലത്തീഫ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.ഷാഹിദ് മേപ്പാട്ട് അധ്യക്ഷനായി.എം.എം.അഷ്റഫ്, മുജീബ് കോമത്ത്, കെ.കെ.റഫീഖ്, കെ.ലബീബ് അഷ്റഫ്, ടി.കെ.വാഹിദ് എന്നിവര്‍
മേപ്പയ്യൂരില്‍ സ്വാതന്ത്രദിനത്തില്‍ ചാവട്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ യൂണിറ്റി ഡേ സംഘടിപ്പിച്ചു
മേപ്പയ്യൂർ: സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ചാവട്ട് മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തിൽ യൂണിറ്റി ഡേ സംഘടിപ്പിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ മാസ്റ്റർ ദേശീയ പതാക ഉയർത്തിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം.കെ ഫസലുറഹ്മാൻ അധ്യക്ഷനായി. പി.അബ്ദുള്ള, ഫൈസൽ ചാവട്ട്, എം.പി ആഷിദ്, വി.ടി ഹിജാം സംബന്ധിച്ചു.
സ്വാതന്ത്ര സമര സേനാനിയായ അയ്യറോത്ത് കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ക്ക് മേപ്പയ്യൂര്‍ സ്കൂളിലെ എസ്.പി.സിയുടെ സ്നേഹാദരം
മേപ്പയ്യൂർ: മേപ്പയൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് യൂണിറ്റ് രാജ്യത്തിൻ്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്വാതന്ത്ര്യപ്പുലരിയിലേക്ക്’ എന്ന പരിപാടിയുടെ ഭാഗമായി കേഡറ്റുകൾ സ്വാതന്ത്ര്യ സമരസേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെ വീട്ടിലെത്തി ആദരിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ നേടിയ ഡിവൈഎസ്പി ‘അശ്വകുമാർ കുഞ്ഞിക്കണ്ണൻ നമ്പ്യാരെ
യൂത്ത് ലീഗ്, എം.എസ്.എഫ് എന്നിവയുടെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു
മേപ്പയ്യൂർ: പ്രതിസന്ധികളെ തരണം ചെയ്ത് ഈവർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ചാവട്ട് പ്രദേശത്തെ വിദ്യാർത്ഥികളെ മുസ്ലിം യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാൻ മാസ്റ്റർ വിജയികൾക്ക് മൊമന്റോ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.കെ ഫസലുറഹ്മാൻ അധ്യക്ഷനായി. പി. അബ്ദുള്ള,
മേപ്പയ്യൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ പ്ലസ് ടുവിനും എസ്.എസ്.എല്‍.സിക്കും ഫുള്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പാവട്ടുകണ്ടി മുക്ക് റിക്രിയേഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്കി അനുമോദിച്ചു. വിളയാട്ടൂര്‍ ജി.എല്‍.പി സ്കൂളില്‍ വെച്ച് അനുമോദന ചടങ്ങില്‍ മേലടി ബ്ലോക്ക് ക്ഷേമകാര്യ
കലാകാരൻമാരുടെ ദുരിതമറിയുക: നന്മ മേപ്പയ്യൂർ മേഖല കമ്മിറ്റി അതിജീവന സമരം നടത്തി
മേപ്പയ്യൂര്‍: കലാകരന്മാരുടെ തൊഴിലിടങ്ങള്‍ തുറന്ന് തരിക, കലാകാരന്മാര്ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുക,ഓണക്കാല സാമ്പത്തിക സഹായം നല്‍കുക തുടങ്ങി പത്തോളം ആവശ്യങ്ങള്‍ ഉന്നയിച്ച് മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ മേപ്പയ്യൂര്‍ മേഖല കമ്മിറ്റി മേപ്പയ്യൂര്‍ ടൗണില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. നന്മ ജില്ലാ ജോ: സെക്രട്ടറി മഠത്തില്‍ രാജീവന് ഉദ്ഘാടനം ചെയ്തു.എ.എം കുഞ്ഞിരാമന് അധ്യക്ഷത
വാക്സിന് വിതരണത്തിലെ സ്വജനപക്ഷപാതം; മുസ്ലീം ലീഗ് കൗണ്‍സിലറുടെ പരാമര്‍ശം അതീവ ഗൗരവതരം, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും കെ.എം നജീബ് രാജി വെക്കണമെന്ന് സിപിഎം
കൊയിലാണ്ടി: വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.എം.നജീബിന്റെ ഓഡിയോ അതീവ ഗൗരവമുളളതാണെന്ന് സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. വാക്സിന് വിതരണത്തില്‍ സ്വജനപക്ഷപാതിത്വം കാണിച്ച കൊയിലാണ്ടി നഗരസഭ 42 ആം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. തന്റെ വാര്‍ഡില്‍ വാക്സിനായി അനുവദിക്കുന്ന ടോക്കണ്‍ ലീഗ്കാര്‍ക്കാണ് കൊടുക്കുക. അഥവാ
മേപ്പയ്യൂരിൽ ഓണച്ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂർ: മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. പി. ബാലൻ, കെ.വി. നാരായണൻ, ഇ.എം. ശങ്കരൻ, കെ. ഷൈനു, രാജൻ എം. മലയിൽ, മാധവൻ കുഴിച്ചാലിൽ, ടി. പത്മിനി, പി. ജിൻഷ തുടങ്ങിയവർ സംസാരിച്ചു.
“എന്റെ വാർഡിൽ വാക്സിൻ ലീഗുകാർക്കാണ് കൊടുക്കുന്നത്, ഇവിടെ ലീഗുകാരില്ലെങ്കിൽ അടുത്ത വാർഡിലെ ലീഗുകാർക്ക് ടോക്കൺ കൊടുക്കും” കൊയിലാണ്ടിയിൽ വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതം; തെളിവ് പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വാക്സിൻ വിതരണത്തിൽ ലീഗ് കൗൺസിലർ സ്വജന പക്ഷപാതം കാണിക്കുന്നതായി പരാതി. തന്റെ വാർഡിൽ വാക്സിനായി അനുവദിക്കുന്ന ടോക്കൺ ലീഗ്കാർക്കാണ് കൊടുക്കുകയെന്നും തന്റെ വാർഡിൽ ലീഗുകാരില്ലെങ്കിൽ അടുത്ത വാർഡുകളിലെ ലീഗുകാർക്ക് ടോക്കൺ അനുവദിക്കാറുണ്ടെന്നും പറയുന്ന ലീഗ് കൗൺസിലറുടെ ഓഡിയോ ആണ് പുറത്തായത്. കൊയിലാണ്ടി നഗരസഭ 42 ആം വാർഡ് കൗൺസിലറും മുസ്ലിം ലീഗ്