Category: മേപ്പയ്യൂര്‍

Total 1172 Posts

മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഗുളിക പാക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കി മാതൃകയായി വിളയാട്ടൂര്‍ എളമ്പിലാട് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ എളമ്പിലാട് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗമായി ആയിരത്തിലധികം ഗുളിക പാക്കറ്റുകള്‍ നിര്‍മ്മിച്ച് മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ പാക്കറ്റുകള്‍ ഏറ്റുവാങ്ങി. പ്രധാനാധ്യാപിക വി കെ ദീജി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എസ്

തുറയൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തുറയൂര്‍: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2021-22 ലേക്ക് തുറയൂര്‍ പഞ്ചായത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. ‘അപേക്ഷ ഫോമുകൾക്കായി പഞ്ചായത്ത് മെംബർമാരെയോ, പഞ്ചായത്ത് ഓഫീസുമായോ, ഫിഷറീസ് പ്രൊമോട്ടറെയോ ബന്ധപ്പെടുക . അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 5 ആഗസ്റ്റ് 2021. 1 സെന്റ് മുതൽ 9 സെൻ്റ് വരെ വിസ്തീർണമുള്ള ശുദ്ധ

ചെറുവണ്ണൂരിലെ പുഴയോരങ്ങള്‍ മനോഹരമാകുന്നു; കണ്ടല്‍ തൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തില്‍ തുടക്കമായി

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് ദേശീയ തൊഴിലുറപ്പ് പദ്ധതിയും ചെറുവണ്ണൂർ പഞ്ചായത്തും സംയുക്തമായി ചെറുവണ്ണൂർ പഞ്ചായത്തിലെ പുഴയോരത്ത് കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. കലക്ടർ എൻ തേജ് ലോഹിത്‌ റെഡ്ഡി പദ്ധതി ഉദ്ഘാടനം ചെയ്തു. പുത്തൻപുഴയോരത്ത് 800 കണ്ടൽ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ ടി രാധ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി

മേപ്പയ്യൂരില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; പ്രവര്‍ത്തനാനമുതിയിലുള്ള കടകളില്‍ ജോലിചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം, അനാവശ്യത്തിന് പുറത്തിറങ്ങിയാല്‍ പിടിവീഴും

മേപ്പയൂർ: 155 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഡി കാറ്റഗറിയിലേക്കു മാറുകയും ചെയ്ത പഞ്ചായത്തിൽ പൊലീസും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇന്നലെ 315 പേർക്ക് കോവിഡ് പരിശോധന നടത്തി. 113 പേരിൽ ആന്റിജൻ ടെസ്റ്റാണ് നടത്തിയത്. ഇതിൽ 7 പേർക്ക് കോവിഡ് കണ്ടെത്തി. 202 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇന്ന് വീണ്ടും ബസ്

എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിച്ചു. എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. പി. ഹബീബ് റഹ്‌മാന്റെ അനുസ്മരണം ”പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട ഹബീബ്, ഓര്‍മ്മകളിലെ വെള്ളി നക്ഷതം” എന്ന ശീര്‍ശകത്തില്‍ സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍

മേപ്പയൂരില്‍ അധ്യാപക ദമ്പതികള്‍ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍

മേപ്പയൂര്‍: മേപ്പയൂരില്‍ അധ്യാപക ദമ്പതികള്‍ വീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍. പ്രശാന്തിയില്‍ കെ.കെ.ബാലകൃഷ്ണന്‍ (72) ഭാര്യ കുഞ്ഞിമാത (67) എന്നിവരെയാണ് വീടിനടുത്ത് വിറക് പുരയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചിങ്ങപുരം സി.കെ.ജി. ഹൈസ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു. ഭാര്യ ഇരിങ്ങത്ത് യു.പി സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ്. അഭിലാഷ് (അധ്യാപകന്‍ കന്നൂര്‍ യു.പി.സ്‌കൂള്‍), അഖിലേഷ് എന്നിവര്‍ മക്കളാണ്.

ചാന്ദ്രദിന പ്രസംഗ മത്സര വിജയികളെ അനുമോദിച്ചു; വിജയികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്ത് മേപ്പയൂര്‍ ബാലസംഘം സൗത്ത് മേഖല കമ്മിറ്റി

മേപ്പയ്യൂർ: ബാലസംഘം മേപ്പയ്യൂർ സൗത്ത്‌ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചാന്ദ്രദിന പ്രസംഗമൽസരത്തിൽ വിജയികളായവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.മേഖലാ പ്രസിഡന്റ്‌ മർഫിത എസ്‌ രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സിപിഐഎം മേപ്പയ്യൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ രാജീവൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അക്ഷയ്.സി ബി സ്വാഗതം പറഞ്ഞു.ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ ഏ.സി അനൂപ്,അമൽ

ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മിന്നുന്ന വിജയവുമായി മേപ്പയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍; 1200 ല്‍ 1200 മാര്‍ക്കുമായി സി.കെ ദിലാര, 67 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

പേരാമ്പ്ര: മേപ്പയൂര്‍ ഗവ.ഹയര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് പ്ലസ് ടു പരീക്ഷയില്‍ 92.54 ശതമാനം വിജയം. സയന്‍സ് ബാച്ചിലെ സി.കെ.ദിലാര പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി് മിന്നുന്ന വിജയം കരസ്ഥമാക്കി്. സ്‌കൂളിലെ 67 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 322 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 298 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

മേപ്പയ്യൂർ മഞ്ഞക്കുളത്ത് ഉണിച്ചിത്തൻകണ്ടി ദാമോദരൻ അന്തരിച്ചു

മേപ്പയ്യൂർ: മഞ്ഞക്കുളത്ത് ഉണിച്ചിത്തൻകണ്ടി ദാമോധരൻഅന്തരിച്ചു. 61 വയസ്റ്റായിരുന്നു.ഭാര്യ: ചന്ദ്രിക. മക്കൾ: നിധിൻ, നിത്യ.മരുമക്കൾ: സുജിന കീഴരിയൂർ,സനൽ മടത്തും ഭാഗം. സഹോദരങ്ങൾ: രവീന്ദ്രൻ, ബാബു, സുരേഷ്, ശോഭന, പരേതനായ ശങ്കരൻ.

മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കീഴരിയൂരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

കീഴരിയൂര്‍: നിയമസഭ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തിന് സമീപത്തു നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം സികെജി സെന്ററില്‍ സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം

error: Content is protected !!