Category: മേപ്പയ്യൂര്‍
കീഴ്പ്പയ്യൂരിലെ വലിയ പറമ്പില്‍ കല്ല്യാണി അമ്മ അന്തരിച്ചു
മേപ്പയ്യൂര്‍; കീഴ്പ്പയ്യൂരിലെ വലിയ പറമ്പില്‍ കല്ല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കേളപ്പന് മാസ്റ്റര്‍ മക്കള്‍: രാജഗോപാലന്‍, സുരേഷ് ബാബു (റിട്ട. അധ്യാപകന് ആവള യു.പി) പ്രദീപ് കുമാര്‍ (കെ.എസ്ഇബി.സബ് സ്റ്റേഷന് മേപ്പയ്യൂര്‍) സുനില ‘പരേതനായ സജീവ് കുമാര്‍, മരുമക്കള്‍: പ്രേമകുമാരി, ഷീജ, പുഷ്പ, രാജീവന്വിളയാട്ടൂര്, രാജശ്രീ
കോഴിക്കോട് ചരക്ക് വാനില്‍ കണ്ടെയിനര്‍ ലോറിയിടിച്ച് വാന്‍ ഡ്രൈവറായ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട്: പുതിയങ്ങാടി അത്താണിക്കലിന് സമീപമുണ്ടായ വാഹനപകടത്തില്‍ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി ഏരിപറമ്പില്‍ ഇസ്മായിലിന്റെ മകന് ഹാഷിമാണ് (25) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം. ഹാഷിം ഓടിച്ച മിനിലോറി എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഹാഷിമിനെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. പയ്യോളിയില്‍ പുതുതായി തുടങ്ങിയ ഫ്രൂട്സ് ആന്റ്
കൃഷിഭവനുകള്‍ കര്‍ഷക സൗഹൃദ കേന്ദ്രങ്ങളാവണം- എന്‍.കെ.വത്സന്
ചെറുവണ്ണൂര്‍: കേരളത്തിന്റെ പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ വലിയ തുക കൃഷിയ്ക്ക് വേണ്ടി മാറ്റിവെയ്ക്കുമ്പോള്‍ അവ നടപ്പിലാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന കൃഷിഭവനുകള്‍ കര്‍ഷക സൗഹൃദ കേന്ദ്രങ്ങളായി മാറണമെന്ന് എല്‍.ജെ.ഡി.സംസ്ഥാന സെക്രട്ടറി എന്‍.കെ.വത്സന് പറഞ്ഞു. ആവിശ്യമായ ജീവനക്കാരില്ലാത്ത ചെറുവണ്ണൂര്‍ കൃഷിഭവനു മുന്നില്‍ നടന്ന എല്‍.ജെ.ഡി പഞ്ചായത്ത് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തദ്ദേശ
മേപ്പയ്യൂരിന്റെ അഭിമാനമായ ഡോ:ജാസിം കുഞ്ഞോത്തിനെ ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റി അനുമോദിച്ചു
മേപ്പയ്യൂര്‍: എം.ബി.ബി.എസ് പരീക്ഷയില്‍ മികച്ച വിജയം നേടി മേപ്പയ്യൂരിന്റെ അഭിമാനമായ ഡോ:ജാസിം കുഞ്ഞോത്തിനെ ഖത്തര്‍ ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. ക്യു.സി.എം.സി പ്രസിഡന്റ് മുഹമ്മദ് ചാവട്ട് മൊമെന്റോ നല്കി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചാവട്ട് മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. മഹല്ല് വിദ്യാഭ്യാസ സമിതി ചെയര്മാന് സി.ഇ അഷറഫ് മാസ്റ്റര്‍, ഖത്തര്‍ കമ്മിറ്റി
എം.ബി.ബി.എസിന് ഉന്നത വിജയം; മേപ്പയ്യൂര്‍ സ്വദേശി ഡോ:ജാസിമിന് ഡി.വൈ.എഫ്.ഐയുടെ സ്നേഹാദരം
മേപ്പയ്യൂര്‍: എം.ബി.ബി.എസിന് ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ഡോ:ജാസിമിന് ഡി.വൈ.എഫ്.ഐയുടെ സ്നേഹാദരം. ചാവട്ട് സെന്റര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജാസ്മിന് ഉപഹാരം നല്കി ആദരിച്ചത്. ഡി.വൈ.എഫ്.ഐ മേപ്പയൂര്‍ സൗത്ത് മേഖല സെക്രട്ടറി ധനേഷ് ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി അര്ജുന്, കമ്മറ്റി അംഗങ്ങളായ ഫിദല്‍, അക്ഷയ് എന്നിവര്‍ പങ്കെടുത്തു. മേപ്പയ്യൂര്‍ ചാവട്ട് കുഞ്ഞോത്ത് ജബ്ബാറിന്റെയും
നന്തി ടോള്‍ ബൂത്തിന് സമീപത്തെ വാഹനാപകടം: ലോറി തോട്ടിലേക്ക് മറിഞ്ഞത് പശുവിനെ ഇടിച്ച ശേഷം, അപകടത്തില്‍ പശുവിന് ജീവന് നഷ്ടമായി
കൊയിലാണ്ടി: നന്തി മേല്‍പ്പാലം ടോള്‍ബൂത്തിന് സമീപം പ്ലൈ വുഡ് കയറ്റിയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത് പശുവിനെ ഇടിച്ചിട്ട ശേഷം. റോഡിനരികില്‍ കെട്ടിയിരുന്ന താഴെ ചെള്ളങ്ങാട്ട് ദാസൻ എന്നയാളുടെ പശുവിനെ ഇടിച്ചിട്ട ശേഷം നിയന്ത്രണം വിട്ട ലോറി രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ച് തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ തോട്ടിലേക്ക് തെറിച്ച് വീണ പശുവിനെ കയറുപയോഗിച്ച്
കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ‘സജ്ജം’ പദ്ധതി നാടിന് സമര്‍പ്പിച്ച് മന്ത്രി വി.ശിവന്‍കുട്ടി
മേപ്പയ്യൂര്‍: കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ സൗജന്യ വൈഫൈ (സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് ) ഒരുക്കുന്ന പഞ്ചായത്തായി മേപ്പയൂര്‍. സജ്ജം പദ്ധതിയിലൂടെയാണ് പഞ്ചായത്ത് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മേപ്പയൂര്‍ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതി മാതൃകാപരമാണെന്നും മറ്റു പഞ്ചായത്തുകള്‍ക്ക് നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞു. മേപ്പയൂര്‍ ടികെ കണ്വന്ഷന്
നന്തി ടോൾ ബൂത്തിന് സമീപം നിയന്ത്രണംവിട്ട് ലോറി ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു: മൂന്ന് പേർക്ക് പരിക്ക്
കൊയിലാണ്ടി: നന്തിയിലെ ടോൾ ബൂത്തിന് സമീപത്ത് വാഹനാപകടം. ഇലക്ട്രിക് പോസ്റ്റിലേക്ക് ലോറി ഇടിച്ചതാണ് അപകടത്തിന് കാരണമായത്. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ പൂർണമായും തകർന്നതിനാൽ വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ മേഖലയിൽ വൈദ്യുതി മുടക്കം ആയിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്ന് വിലയിരുത്തൽ. വാഹനത്തിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെയും
പയ്യോളി ബീച്ച് റോഡിലെ കട കത്തിക്കാന്‍ ശ്രമം; ഒരു ലക്ഷം രൂപയുടെ നഷ്ടം, സംഭവം ഇന്ന് പുലര്‍ച്ചെ
പയ്യോളി: പയ്യോളി ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന പലചരക്ക് കട കത്തിക്കാന്‍ ശ്രമം. ബസ് സ്റ്റാന്റില്‍ നിന്നും ബീച്ച് റോഡിലേക്കുള്ള വഴിയിലെ ഹിദാ കോംപ്ലെക്സില്‍ പ്രവര്‍ത്തിക്കുന്ന ‘ഫാമിലി സ്റ്റോര്‍’പലചരക്ക് കടയാണ് കത്തിക്കാന്‍ ശ്രമിച്ചത്. പയ്യോളി ബീച്ചിലെ മധുരക്കണ്ടി നവാസാണ് ഈ കട നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ വഴിയാത്രക്കാര്‍ കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട്
കൊയിലാണ്ടിയില്‍ സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബിജെപി ഓഫീസില്‍ വിതരണം ചെയ്ത സംഭവം; കളക്ടര്‍ക്ക് പരാതി നല്കി എല്‍ഡിഎഫ്
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ധനസഹായം ബിജെപി ഓഫീസില്‍ വിതരണം ചെയ്ത സംഭവത്തില്‍ ഇടതുമുന്നണി കളക്ടര്‍ക്ക് പരാതി നല്കി. സംഭവത്തിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തിന് പ്രതിഷേധം ശക്തമാക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ 35-ാം വാര്‍ഡിലാണ് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ബിജെപി ഓഫീസായ മാരാര്‍ജി ഭവനില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തത്. ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത