Category: മേപ്പയ്യൂര്‍

Total 1234 Posts

മാലിന്യമുക്തം നവകേരളം: മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി മേപ്പയ്യൂര്‍

മേപ്പയ്യൂര്‍: മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്ത ശുചിത്വ സന്ദേശ, ലഹരി വിരുദ്ധ സന്ദേശ റാലി മേപ്പയ്യൂര്‍ ടൗണില്‍ നടന്നു. തുടര്‍ന്ന് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശുചിത്വ

‘റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം സമയബന്ധിതമായി നടപ്പിലാക്കണം’; ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചെറുവണ്ണൂർ – മേപ്പയൂർ പഞ്ചായത്ത് സമ്മേളനം

മേപ്പയൂർ: റേഷൻ വ്യാപാരികളുടെ വേതനവുമായി ബന്ധപ്പെട്ട് പഠിക്കാൻ സർക്കാർ രൂപീകരിച്ച വിദഗ്ദ സമിതിയുടെ തിരുമാനം ഉടനെ നടപ്പിലാക്കണമെന്നും, സമിതി നിർദേശിച്ച റേഷൻ കടകൾ പൂട്ടണമെന്ന നിലപാട് തള്ളികളയണമെന്നും ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ മേപ്പയൂർ – ചെറുവണ്ണൂർ പഞ്ചായത്ത് സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് വി.കെ മുകുന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലഹരിമുക്തവും മാലിന്യമുക്തവുമാകാൻ ഒരുങ്ങി മേപ്പയ്യൂർ പഞ്ചായത്ത്; എല്ലാ വാർഡിലും ജനകീയ സമിതി രൂപികരിക്കുന്നു

മേപ്പയ്യുർ: മാരകമായ ലഹരി വിപത്തിനെതിരെ ജനകീയ മുന്നേറ്റം സൃഷ്ടിക്കാനും പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത ജനകീയ കൺവൻഷൻ തീരുമാനിച്ചു. ഇതിന്റെ ഭാ​ഗമായി എല്ലാ വാർഡുകളിലും ജനകീയ സമിതി രൂപികരിക്കും. മാർച്ച് 20, 21, 22 തിയ്യതികളിൽ വാർഡുകളിൽ ജനകീയ സമിതി രൂപികരണ യോഗങ്ങൾ ചേരാൻ കൺവെൻഷനിൽ തീരുമാനമായി.

മേപ്പയ്യൂർ പുറക്കാമലയിലെ നിയമാനുസൃതമല്ലാത്ത കരിങ്കൽ ഖനനം അനുവദിക്കില്ല; മാർച്ച് സംഘടിപ്പിച്ച് സി.പി.എം

മേപ്പയൂർ: ജൈവവൈവിധ്യങ്ങളുടെ കലവറയായ പുറക്കാമയിലെ നിയമാനുസൃതമല്ലാത്ത ഖനനം അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് സി.പി.എം. പാർട്ടി മേപ്പയൂർ നോർത്ത് ലോക്കൽ കമ്മിറ്റി പുറക്കാമലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മേപ്പയൂർ ടൗണിൽ നിന്നും മണപ്പുറം മുക്കിലേക്ക് മാർച്ച് നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ ചെങ്കൊടിയുമായി മാർച്ചിൽ അണിചേർന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്റ്

മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം; ട്രാന്‍സ്‌ഫോമര്‍ തകര്‍ന്ന് കാറിന് മുകളിലേയ്ക്ക് വീണു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ നിയന്ത്രണംവിട്ട കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് ട്രാന്‍സ്‌ഫോമറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ ട്രാന്‍സ്‌ഫോമര്‍ തകര്‍ന്ന് കാറിന്റെ മുകളിലേയ്ക്ക് വീണ നിലയിലാണുള്ളത്. ലൈനുകളും പൊട്ടി താഴെ വീണിട്ടുണ്ട്. കല്ലങ്കി ട്രാന്‍സ്‌ഫോമറാണ്

ലഹരി വിപത്തിനെതിരെ ഒന്നിച്ച് മുന്നോട്ട്‌; മേപ്പയൂരില്‍ ബോധവൽക്കരണ പരിപാടികളുമായി കെ.എസ്.ടി എ മേലടി സബ് ജില്ലാ കമ്മിറ്റി

മേപ്പയൂർ: കെ.എസ്.ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയൂരില്‍ ലഹരി വിപത്തിനെതിരെ ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു. മേപ്പയ്യൂർ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് നടന്ന പരിപാടി മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. സബ് ജില്ലാ പ്രസിഡണ്ട് രമേശൻ.പി അധ്യക്ഷത

മേപ്പയ്യൂർ നരക്കോട് കണിയാണ്ടി കലന്തർ അന്തരിച്ചു

മേപ്പയ്യൂർ: നരക്കോട് കണിയാണ്ടി കലന്തർ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. നരക്കോട് സലഫി മസ്ജിദ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: റഹ്‌മത്ത്, മുനീർ, മുജീബ് (ഇരുവരും ഖത്തർ). മരുമക്കൾ: അബ്ദുസലാം, നഫ്സത്ത്, സജിന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കുഞ്ഞയിശ, മറിയം, പരേതരായ കുഞ്ഞാമിന, ബീവി, മായൻ, അമ്മത്, കുഞ്ഞിമൊയ്തീൻ ഫാത്തിമ, ബിയ്യുമ്മ, കദീശ. Description: Meppayyur Narakkode

പുറക്കാമല സംരക്ഷണ സമിതിയുടെ പ്രക്ഷോഭം ഫലംകണ്ടു; ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കംപ്രസറും വെടിമരുന്നും തിരികെ കൊണ്ടുപോയി, കൂടുതല്‍ ജാഗ്രത പാലിക്കുമെന്ന് സമരസമിതി

മേപ്പയ്യൂര്‍: പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം വീണ്ടും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തടഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പൊലീസ് അകമ്പടിയില്‍ കംപ്രസറും വെടിമരുന്നുമായെത്തി ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കാനുള്ള ശ്രമമാണ് പുറക്കാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി ചെറുത്തത്. ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം മനസിലാക്കിയ നാട്ടുകാര്‍ രാവിലെ തന്നെ ഇവിടെയെത്തുകയും പ്രതിഷേധം

കംപ്രസറും വെടിമരുന്നുമായി പുറക്കാമല ക്വാറി പുനരാരംഭിക്കാന്‍ വീണ്ടും ശ്രമം; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

മേപ്പയ്യൂര്‍: പുറക്കമാലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പുറക്കാമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പോലീസ് അകമ്പടിയില്‍ കംപ്രസറും വെടിമരുന്നുമായി ക്വാറി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി എത്തിയത്. ഇതറിഞ്ഞ നാട്ടുകാര്‍ രാവിലെ തന്നെ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിനെതിരെ സമരവുമായി രംഗത്തുണ്ട്. രാവിലെ എത്തിച്ച കപ്രസറും വെടിമരുന്നുകളും പുറത്തെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം

മേപ്പയൂര്‍ മുയിപ്പോത്ത് യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ബീഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

മേപ്പയൂര്‍: മുയിപ്പോത്ത് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തി വന്നിരുന്ന ബീഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍. മുയിപ്പോത്ത് വാടകക്ക് താമസിക്കുന്ന മുഹമ്മദ് ബാബര്‍ അലി (29) ആണ് പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ തെങ്ങുകയറ്റ തൊഴിലാളിയായ ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ

error: Content is protected !!