Category: പയ്യോളി

Total 439 Posts

ബി.ജെ.പി ബൂത്ത് ഏജന്റിന്റെ ബൈക്കിന് തീയിട്ടു

പയ്യോളി: അയനിക്കാട് 24-ാം മൈൽസിൽ എച്ചിലാട്ട് കുനീമ്മൽ പ്രമോദിന്റെ പാഷൻ പ്രൊ ബൈക്കാണ് ഇന്ന് പുലർച്ചെ ഒരുമണിയോടെ അഗ്‌നിക്കിരയാക്കിയത്. വീട്ടിലേക്കുള്ള ഇടവഴിയിലാണ് ഇയാൾ സ്ഥിരമായി ബൈക്ക് നിർത്തിയിടാറുള്ളത്. ഇവിടെ നിന്നും എടുത്ത് കൊണ്ടുപോയി അമ്പത് മീറ്റർ അകലെ റോഡിന്റെ നടുവിലിട്ടാണ് ബൈക്ക് കത്തിച്ചത്. അടുത്ത വിട്ടുകാർ അറിയിച്ചപ്പോഴാണ് പ്രമോദ് സംഭവം അറിഞ്ഞത്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ

കുടുംബകോടതിയിലെ തര്‍ക്കം; യുവാവിനെ കാറിന്റെ ബോണറ്റിലാക്കി പോയത് അരക്കിലോ മീറ്റര്‍

വടകര: കുടുംബകോടതിയിലെ തര്‍ക്കത്തിന് പിന്നാലെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ യുവാവിനെയുമായി കാര്‍ സഞ്ചരിച്ചത് അരക്കിലോമീറ്റര്‍. ഇന്നലെ വൈകിട്ട് 4.30 നാണ് സംഭവം. കോടതി വളപ്പില്‍ നിന്ന് മാര്‍ക്കറ്റ് റോഡ് വഴി ഓടിയ ചുവന്ന കാറാണ് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയത്. കുടുംബ കോടതിയിലെത്തിയ പെങ്ങളെ കുട്ടിയെ പിതാവ് കൊണ്ടുപോവുന്നതിലെ തര്‍ക്കമാണ് സംഭവത്തിന് കാരണമായത്. കോഴിക്കോട് അരക്കിണറിലുളള കുട്ടിയുടെ

വടക്കയിൽ ഷെഫീഖ് പയ്യോളി നഗരസഭ ചെയർമാൻ ആകും

പയ്യോളി: വടക്കയിൽ ഷെഫീഖിനെ പയ്യോളി നഗരസഭ ചെയർമാനായി തീരുമാനിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പാർട്ടി ലീഡറായി ഷഫീഖിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. നാൽപ്പതുകാരനായ ഷഫീഖ് ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 17 ആം വാർഡായ തച്ചംകുന്നിൽ നിന്നാണ് വിജയിച്ചത്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്. നേരത്തെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്ര അർബൻ

മേലടി ബ്ലോക്ക് പഞ്ചായത്തിനെ സുരേഷ് ചങ്ങാടത്ത് നയിക്കും

തിക്കോടി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സുരേഷ് ചങ്ങാടത്തിനെ തിരഞ്ഞെടുക്കാൻ സാധ്യത. തിക്കോടി ഡിവിഷനിൽ നിന്നാണ് സുരേഷ് വിജയിച്ചത്. സി.പി.ഐ.എം പയ്യോളി ഏരിയ കമ്മറ്റി അംഗവും, കർഷകസംഘം പയ്യോളി ഏരിയ സെക്രട്ടറിയുമായ സുരേഷ് പുറക്കാട് സ്വദേശിയാണ്. ഭാര്യ ഷീബ സി.പി.ഐ.എം പയ്യോളി ഏരിയ കമ്മറ്റി അംഗമാണ്. മകൻ സരോദ് വിദ്യാർത്ഥിയും, ബാലസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്. കീഴരിയൂർ

തുറയൂർ പഞ്ചായത്തിനെ പി.കെ.ഗിരീഷ് നയിക്കും

പയ്യോളി: പതിനഞ്ച് വർഷത്തിന് ശേഷം യു ഡി എഫിൽ നിന്നും ഇടത് മുന്നണി പിടിച്ചെടുത്ത തുറയൂർ പഞ്ചായത്തിൽ പി.കെ.ഗിരീഷ് പ്രസിഡണ്ടാവുമെന്ന് സൂചന. സി.പി.ഐ.എം തുറയൂർ ലോക്കൽ കമ്മറ്റി അംഗമായ ഗിരീഷ് ഇരിങ്ങത്ത് സ്വദേശിയാണ്. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായ ഏഴാം വാർഡിൽ അട്ടിമറി വിജയം നേടിയാണ് ഗിരീഷ് ഭരണസാരഥിയാവുന്നത്. വൈസ് പ്രസിഡണ്ട് സ്ഥാനം എൽ.ജെ.ഡി

പിടിച്ചെടുത്ത തിക്കോടി ഭരിക്കാൻ ജമീല സമദിനെ പരിഗണിച്ച് ഇടതു മുന്നണി

പയ്യോളി: പതിറ്റാണ്ടുകൾക്ക് ശേഷം ഇടതുമുന്നണി ആധികാരികമായി പിടിച്ചെടുത്ത തിക്കോടി പഞ്ചായത്തിൽ ഭരണ സമിതി സംബന്ധിച്ച് ധാരണയായി. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ നിന്ന് വിജയിച്ച ജമീല സമദിനെ പഞ്ചായത്ത് അധ്യക്ഷയാക്കാനാണ് ഇടതു മുന്നണിയുടെ ആലോചന. സിപിഎമ്മിന്റെ പുറക്കാട് ടൗൺ ബ്രാഞ്ച് അംഗമാണ് ജമീല. വൈസ് പ്രസിഡന്റ് സ്ഥാനം എൽ.ജെ.ഡിക്കാണ്. ആറാം വാർഡിൽ നിന്ന് വിജയിച്ച രാമചന്ദ്രൻ കുയ്യണ്ടി

സി കെ ശ്രീകുമാർ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും

പയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തിൽ വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സി.കെ ശ്രീകുമാറിനെ പ്രസിഡന്റായി പരിഗണിക്കുന്നു. കഴിഞ്ഞ ഭരണ സമിതിയിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷനായിരുന്ന ശ്രീകുമാർ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. സിപിഎമ്മിന്റെ പയ്യോളി ഏരിയാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ ഭരണ സമിതിയിൽ അധ്യക്ഷയായിരുന്ന ഷീജ പട്ടേരി ഇത്തവണ ഉപാധ്യക്ഷയാകും. മൂടാടി ഗ്രാമ പഞ്ചായത്തില്‍ പതിനെട്ട്

മൂടാടിയില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച

പയ്യോളി: മൂടാടി ഗ്രാമ പഞ്ചായത്തില്‍ ഇടതു മുന്നണി ഭരണം നിലനിര്‍ത്തി. പതിനെട്ട് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 ഇടത്ത് വിജയിച്ചാണ് ഇത്തവണ എല്‍ഡിഎഫ് ഭരണം തുടരുന്നത്. യുഡിഎഫിന് ഏഴ് സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫിന് 12 സീറ്റായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ ഒരു സീറ്റ് നഷ്ടപ്പെട്ടു. എല്‍ഡിഎഫിന്റെ കൈവശമുണ്ടായിരുന്ന രണ്ട്,ഏഴ്,14 വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

തിക്കോടിയില്‍ ഇടതു മുന്നണിയ്ക്ക് അട്ടിമറി ജയം; പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു

പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിന്റെ ഭരണം ഇടതു മുന്നണി പിടിച്ചെടുത്തു. ആകെയുള്ള 17 സീറ്റില്‍ പത്തിടത്തും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഏഴ് സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫില്‍ രണ്ട് സീറ്റ് എല്‍ജെഡിയാണ് നേടിയത്. യുഡിഎഫിന്റെ നാല് സിറ്റിംഗ് വാര്‍ഡുകള്‍ പിടിച്ചെടുത്താണ് പഞ്ചായത്ത് ഭരണം ഇടതു മുന്നണി സ്വന്തമാക്കിയത്. ലീഗിന്റെ സിറ്റിംഗ് സീറ്റുകളായ ഒന്ന്, നാല് എന്നിവയും കോണ്‍ഗ്രസിന്റെ

പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന്

പയ്യോളി: മികച്ച വിജയത്തോടെ പയ്യോളി നഗരസഭാ ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു. ആകെയുള്ള 36 ഡിവിഷനുകളില്‍ 21 എണ്ണം യുഡിഎഫ് നേടി. 14 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഒരു വാര്‍ഡില്‍ എന്‍ഡിഎയും വിജയിച്ചു. ഒന്ന്, രണ്ട്, ആറ്, എട്ട്, ഒന്‍പത്, 10, 15,16,17,18,19,21,23,24,25,26,27,28,29,34,35 ഡിവിഷനുകളാണ് യുഡിഎഫ് വിജയിച്ചത്. മൂന്ന്,നാല്,അഞ്ച്,ഏഴ്,11,12,13,14,20,22,30,31,32,33 ഡിവിഷനുകള്‍ എല്‍ഡിഎഫ് വിജയിച്ചു. മുപ്പത്തി

error: Content is protected !!