Category: പയ്യോളി

Total 505 Posts

എന്റെ ഗ്രാമം അയനിക്കാട് വാട്‌സാപ്പ് കൂട്ടായ്മ വസ്ത്രശേഖരണം ആരംഭിച്ചു

പയ്യോളി: എന്റെ ഗ്രാമം അയനിക്കാട് വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വസ്ത്രശേഖരണം നടത്തുന്നു. വയനാട്ടിലെ പിന്നോക്ക മേഖലകളില്‍ താമസിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനാണ് ഇവര്‍ വസ്ത്ര ശേഖരണം നടത്തുന്നത്. ജെസിഐ പയ്യോളിയുടെ പ്രസിഡന്റ് അജ്മല്‍ വസ്ത്രശേഖരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. 24ാം മൈലിലെ ഒരു കൂട്ടം സുഹൃത്തുകള്‍ ചേര്‍ന്ന് നല്‍കിയ 10 പുതിയ വസത്രങ്ങള്‍ വിനോദന്‍ കുറ്റിക്കാട്ടില്‍,

നാദാപുരത്ത് കുടിവെള്ള പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ നാടന്‍ ബോംബുകളും വെടിമരുന്നും

നാദാപുരം: വളയം കുയ്‌തേരിയില്‍ നിന്ന് 2 നാടന്‍ ബോംബുകളും വെടിമരുന്നും കണ്ടെത്തി. റോഡില്‍ കുടിവെള്ള പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. വളയം പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി. രണ്ടാഴ്ചയിലധികമായി കുയ്‌തേരി മേഖലയില്‍ രാത്രി സ്‌ഫോടനം പതിവായിരുന്നു. കഴിഞ്ഞ ദിവസം സ്‌ഫോടക അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പയ്യോളിയിൽ സി.പി.എം വിട്ട നേതാക്കൾ കൂട്ടത്തോടെ സി.പി.ഐയിലേക്ക്

പയ്യോളി: സി.പി.എം നേതൃത്വവുമായി കുറേക്കാലമായി ഇടഞ്ഞു നില്‍ക്കുന്ന തുറയൂരിലെ പ്രമുഖ സി.പി.എം. നേതാക്കള്‍ കൂട്ടത്തോടെ സി.പി.ഐ.യില്‍ ചേരുന്നു. ഫെബ്രുവരി എട്ടിന് പയ്യോളി അങ്ങാടിയില്‍ അഞ്ചുമണിക്ക് നടക്കുന്ന പരിപാടിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. 2017 മുതല്‍ തുറയൂരിലെ സിപിഎമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് ഒടുവിൽ മാറ്റത്തിനിടയായത്. മുന്‍ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും മറ്റ് പാര്‍ട്ടികളില്‍നിന്ന് വന്നവരുമുള്‍പ്പടെ

അയനിക്കാട് റേഷന്‍കട മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍

പയ്യോളി: അയനിക്കാട് 24ാം മൈല്‍സില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കട മാറ്റുന്നതിനെതിരെ പ്രതിഷേധം.75 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന എആര്‍ഡി 53ാം നമ്പര്‍ റേഷന്‍ കട മാറ്റുന്നതില്‍ സിപിഐ എം 24ാം മൈല്‍സ് ബ്രാഞ്ച് പ്രതിഷേധിച്ചു പ്രദേശത്ത് സ്ഥലസൗകര്യമുണ്ടായിട്ടും ദൂരസ്ഥലത്തേക്ക് സ്ഥാപനം മാറ്റുന്ന ഉടമയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. സ്ഥാപനം മാറ്റുന്നതിനെതിരെ തഹസില്‍ദാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. പ്രതിഷേധയോഗം

വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽനിന്ന്‌ രണ്ടു കുഞ്ഞുങ്ങളെ സാഹസികമായി രക്ഷിച്ച് ഏഴാം ക്ലാസ് വിദ്യാർഥി

നാദാപുരം: കശാപ്പിനു കൊണ്ടു പോകുന്നതിനിടെ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍നിന്ന് അതിസാഹസികമായി രണ്ടു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ഏഴാം ക്‌ളാസ് വിദ്യാര്‍ഥി ഷാനിസ് അബ്ദുല്ല നാടിനഭിമാനമായി. കടമേരി കീരിയങ്ങാടി സ്വദേശി താഴെ നുപ്പറ്റ അബ്ദുല്‍ അസീസ് സുഹറ ദമ്പതികളുടെ മകന്‍ പന്ത്രണ്ടുവയസ്സുകാരന്‍ ഷാനിസ് അബ്ദുല്ലയാണ് പോത്തിനു മേല്‍ ചാടിവീണു കുട്ടികളെ രക്ഷപ്പെടുത്തിയത്. സഹോദരി തന്‍സിഹ ഷെറിന്റെ മക്കളായ മെഹബിസ്

കേന്ദ്ര സർക്കാർ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് ധർണ്ണ നടത്തി

പയ്യോളി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിനും, പെടോളിയം ഉൽപ്പന്നങ്ങളുടെയും ,പാചകവാതകത്തിന്റെയും വിലവർധനയ്ക്കും, കർഷക ദ്രോഹ നിയമത്തിനുമെതിരെ എൽഡിഎഫ് നേതൃത്വത്തിന് നിയോജക മണ്ഡലം കേന്ദ്രികരിച്ച് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. എൽഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പയ്യോളി ബസ് സ്റ്റാന്റ് പരിസരത്താണ് ധർണ്ണ സംഘടിപ്പിച്ചത്. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ എം.മെഹബൂബ് സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു.

പി.ടി ഉഷ യഥാർത്ഥ ദേശസ്നേഹിയെന്ന് കെ സുരേന്ദ്രൻ

പയ്യോളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച കായിക താരം പി ടി ഉഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉഷയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷ ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്നും, ഉഷയെ പിന്തുണയ്ക്കാന്‍ ബിജെപി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം

പി പി ഷൈലജ അനുസ്മരണവും കുടുംബ സംഗമവും

പയ്യോളി: പി പി ഷൈലജ അനുസ്മരണവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കിടഞ്ഞികുന്നില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി വി പി മുസ്തഫ നിര്‍വ്വഹിച്ചു. സിപിഎം പയ്യോളി ഏരിയ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്ത് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ സിപിഎം മുതിര്‍ന്ന നേതാവ്

മണിയൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

മണിയൂര്‍ : മണിയൂര്‍ പഞ്ചായത്തില്‍ ഭീതിവിതച്ച് തെരുവുനായയുടെ ആക്രമണം. പതിനഞ്ചോളം പേര്‍ക്ക് നായയുടെ കടിയേറ്റു. ബുധനാഴ്ച പുലര്‍ച്ചെ മണിയൂര്‍ തുറശ്ശേരി മുക്കിലാണ് തെരുവുനായയുടെ ആക്രമണം ആരംഭിച്ചത്. മുതുവന, കുറുന്തോടി, കരുവഞ്ചേരി എന്നിവിടങ്ങളിലെല്ലാം നായ ഒട്ടേറെപ്പേരെ കടിച്ചു. ഒരു നായതന്നെയാണ് എല്ലാവരെയും കടിച്ചത്. വീട്ടിനുപുറത്തിറങ്ങിയവരും ജോലിക്കുപോകുന്നവരുമെല്ലാം നായയുടെ ആക്രമണത്തിനിരയായി. ചിലരുടെ മുഖത്തുവരെ നായയുടെ കടിയേറ്റിട്ടുണ്ട്. പേപ്പട്ടിയാണ് എല്ലാവരെയും കടിച്ചതെന്ന്

ചോമ്പാല പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

വടകര: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടിയ കോഴിക്കോട് ചോമ്പാല പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുഞ്ഞിപ്പള്ളിയില്‍ നിര്‍മ്മിച്ച സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഏറെ സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ വിനോദ സഞ്ചാര കേന്ദ്രമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചോമ്പാല

error: Content is protected !!