Category: പയ്യോളി

Total 505 Posts

സർഗാലയയിൽ ഇത് പപ്പായക്കാലം

പയ്യോളി: പപ്പായ ക്കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഇരിങ്ങൽ സർഗ്ഗാലയ. നാട്ടിൻപുറങ്ങളിൽ കറമൂസ എന്നും ഇതിനെ വിളിക്കും. പപ്പായ വർഗത്തിൽ സകര ഇനമായ റെഡ് ലേഡി പപ്പായ കൃഷി വിളവെടുപ്പ് തുടങ്ങിയിരിക്കയാണ് ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമത്തിൽ. പേരിലെ റെഡ് ലേഡി എന്താണെന്ന് വ്യക്തമല്ല. നമ്മുടെ പപ്പായ പഴുത്താൽ മഞ്ഞനിറമാണെങ്കിൽ റെഡ് ലേഡി പപ്പായയുടെ ഉൾവശം ചുവപ്പാണ്. ഇതായിരിക്കും

തിക്കോടി കോടിക്കൽ കടപ്പുറത്ത് വിനോദസഞ്ചാരികളുടെ കാർ കടലിൽ താഴ്ന്നു

പയ്യോളി: തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ കാർ കടലിൽ താഴ്ന്നു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കായിരുന്നു സംഭവം. കോടിക്കൽ ഡ്രൈവിംഗ് ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച കാറാണ് കടലിൽ താഴ്ന്നത്. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ കരിയലെത്തിച്ചത്. വേലിയിറക്ക സമയത്ത് കടലിൽ ഇറക്കിയ കാർ മണലിൽ പതിഞ്ഞു പോവുകയായിരുന്നു. വേലിയേറ്റത്തിൽ

പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ആഹ്ലാദപ്രകടനവുമായി പുൽക്കൊടിക്കൂട്ടം

പയ്യോളി: 35 കോടിരൂപയുടെ കുടിവെള്ള പദ്ധതി ലഭിച്ചതിൽ തീരദേശ നിവാസികളുടെ ആഹ്ലാദം അണപൊട്ടിയൊഴുകി. പുൽക്കൊടിക്കൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. വീട്ടമ്മമാരായിരുന്നു കൂടുതലും അണിനിരന്നത്. വർഷങ്ങളായി മഞ്ഞവെള്ളം കുടിക്കാൻ നിർബന്ധിതരായ തീരദേശവാസികൾ നടത്തിയ നിരന്തരസമരത്തിന്റെ ഫലമായാണ് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്ന കുടിവെള്ളപദ്ധതി പ്രഖ്യാപിക്കിച്ചത്. കെ.ദാസൻ എം.എൽ.എ യാണ് ജനങ്ങളുടെ ആവശ്യം സഫലമാക്കുന്ന

ഇരിങ്ങലിൽ തെരുവു നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്

ഇരിങ്ങല്‍: ഇരിങ്ങല്‍ രണ്ടു പേര്‍ക്കു തെരുവു നായയുടെ കടിയേറ്റു. മൂരാട് ഓയില്‍ മില്ലിന് സമീപം തെക്കെ പുനത്തില്‍ കുഞ്ഞിരാമന്റെ ഭാര്യ ശാന്ത, പെരിങ്ങാട് കോട്ടക്കുന്ന് ബാബുവിനുമാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി ചെയ്തു.ബാബുവിനെ വീട്ടുമുറ്റത്തും ശാന്തയെ വീട്ടിലേക്ക് പോവുന്ന വഴിയിലും വെച്ചുമാണ്

പെരുമാൾപുരം ശിവക്ഷേത്രം ആറാട്ട് മഹോത്സവം മാർച്ച് 26 മുതൽ

തിക്കോടി: തൃക്കോട്ടൂർ പെരുമാൾപുരം ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് മാർച്ച് 26 ന് കൊടിയേറും. രാത്രി 8 മണിക്കാണ് കൊടിയേറ്റ ചടങ്ങുകൾ നടക്കുക. കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ഈ വർഷത്തെ ഉത്സവം. മാർച്ച് 29 ന് ഉത്സവബലി, ഗ്രാമ പ്രദക്ഷിണം. 30 ന് ഇളനീർക്കുല സമർപ്പണം, പള്ളിവേട്ട. 31 ന് കുളിച്ചാറാട്ടും ഉത്സവക്കൊടിയിറക്കലും.

സത്യൻ ബുക്ക്ലാൻ്റിനെ അനുസ്മരിച്ചു

തിക്കോടി: കൃഷിയുടെ ഒരു പിടി അറിവുകൾ ജനങ്ങൾക്ക് പകർന്ന് നൽകി വിത്തുകളോടൊപ്പം സ്നേഹവും കൈമാറിയ സത്യൻ ബുക്ക്ലാൻ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തിക്കോടി കൈരളി ഗ്രന്ഥശാലയാണ് പരിപാടി നടത്തിയത്. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് യോഗം ഉദ്ഘാടനം ചെയ്തു. രൂപേഷ് തിക്കോടി അദ്ധ്യക്ഷനായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്

തിക്കോടി നാരായണനെ പെൻഷനേഴ്സ് യൂണിയൻ ആദരിച്ചു

പയ്യോളി: നവതിയുടെ നിറവിലെത്തിയ പൊതുപ്രവർത്തകനും സാഹിത്യകാരനും റിട്ട.അധ്യാപകനുമായ തിക്കോടി നാരായണനെ സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മേലടി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. യൂണിയൻ പ്രസിഡന്റ് ടി.കുഞ്ഞിരാമൻ അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻനായർ, വി.പി.നാണു, എൻ.കെ.രാഘവൻ, എ.കേളപ്പൻനായർ, എം.എ.വിജയൻ, വി.ഐ.ഹംസ, എൻ.കെ.ബാലകൃഷ്ണൻ, കെ.പത്മനാഭൻ, പി.ശേഖരൻ

പിണറായി വിജയന് വിശ്വാസികൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും; എം.ടി. രമേശ്

പയ്യോളി: കോടതിവിധിയുടെ മറവിൽ തെരുവിൽ വിശ്വാസികളെ ക്രൂരമായി തല്ലിച്ചതച്ച പിണറായി വിജയനും സി.പി.എമ്മിനും ജനം തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി.രമേശ്. സി.പി.എമ്മിന് നിലപാടുകൾ തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും വിശ്വാസികളുടെ മനസ്സിലെ മുറിവ് ഉണങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.എം.എസ് നേതാവ് സി.ടി.മനോജിന്റെ ഒമ്പതാം ബലിദാന ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു

തീരദേശ ഹൈവെ; ആശങ്കകൾ പരിഹരിക്കണം

പയ്യോളി: കൊളാവിപ്പാലം-കോടിക്കൽ തീരദേശ ഹൈവെയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കും മറ്റ് സ്ഥലമുടമകൾക്കുമുള്ള ആശങ്കകൾ എത്രയുംവേഗം പരിഹരിക്കണമെന്ന് ആവശ്യം. നാട്ടുകാർ തീരദേശ ഹൈവെ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള കർമസമിതികൾ ചേർന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഭാരവാഹികൾ: വി.കെ. അബ്ദുറഹിമാൻ (ചെയർമാൻ), സി.പി.ഗിരീഷൻ (വൈസ് ചെയർമാൻ), കെ.പി.സുശാന്ത് (കൺവീനർ), പി.എം.നിഷീത് (ജോ.കൺവീനർ), വി.പി.രത്നാകരൻ (ഖജാൻജി)

നാടിനെയാകെ കണ്ണീരിലാഴ്ത്തി ഹാർദവ് യാത്രയായി

തിക്കോടി: ഒരു നാടുമുഴുവൻ പ്രാർഥനയും കാത്തിരിപ്പും വിഫലമായി. ഏഴുമാസം മാത്രം പ്രായമായ ഹാർദവ് മരണത്തിന് കീഴടങ്ങി. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. പാലൂർ കാട്ടിൽ രാജീവന്റെയും ധന്യയുടെയും മകനായ ഹാർദവിന് ജന്മനാ പ്രതിരോധശേഷിയില്ലാത്തതിനാൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഏക വഴിയെന്നും നാൽപ്പത് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ ദിവസക്കൂലിക്കാരനായ പിതാവിനും

error: Content is protected !!