Category: പയ്യോളി
കൊയിലാണ്ടിയിൽ കോൺഗ്രസ്സിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു
പയ്യോളി: പയ്യോളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു. മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോട്ടക്കൽ കയർ സൊസൈറ്റി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്ന ടി.ഉമാനാഥ് ആണ് കോൺഗ്രസ് വിട്ടത്. കെ.ദാസൻ എംഎൽഎ ചെങ്കൊടിനൽകി അദ്ദേഹത്തെ സിപിഐ(എം) ലേക്ക് സ്വീകരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കാനത്തിൽ ജമീലയുടെ വമ്പിച്ച വിജയത്തിനുവേണ്ടി സജീവമായി പ്രവർത്തിക്കുമെന്ന്
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമെവിടെ? വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചു
പയ്യോളി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും സാവകാശവും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് പയ്യോളിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പയ്യോളി ടൗണില്‍ ഏകദേശം 200 കടകളാണ് പൊളിച്ചുനീക്കപ്പെടുന്നത്.കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് രണ്ട് ലക്ഷം രൂപയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 6000 രൂപ വീതം ആറുമാസത്തേക്ക് 36,000
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല
പയ്യോളി : വോട്ടര്‍ പട്ടികയില്‍ സര്‍വീസ് സംഘടനകളെ ഉപയോഗിച്ചു നാലര ലക്ഷത്തോളം വ്യാജ വോട്ടുകള്‍ സിപിഐഎം ചേര്‍ത്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടുകള്‍ ഉപയോഗിച്ചു ജനാഭിലാഷത്തെ അട്ടിമറിക്കാനാണു സിപിഐഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യ പരിഗണനയിലാണെന്നും പ്രതിപക്ഷ നേതാവ്. കൊയിലാണ്ടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു
വ്യാജ വോട്ടുകൊണ്ടു വിജയിക്കാമെന്ന വ്യാമോഹം നടക്കില്ല: രമേഷ് ചെന്നിത്തല
പയ്യോളി: യുഡിഎഫിനെ ഇല്ലാതാക്കാന്‍ ഭരണപക്ഷം അഴിമതിപ്പണം ഒഴുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജ വോട്ടു കൊണ്ട് വിജയിക്കാമെന്ന വ്യാമോഹം നടക്കാന്‍ പോകുന്നില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടു കൊണ്ടാണ് അവര്‍ക്ക് വിജയിക്കാനായത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വോട്ടു വ്യത്യാസം ഒന്നോ ഒന്നര ലക്ഷമോ മാത്രമാണ്. എന്നാല്‍ വ്യാജ വോട്ടുകളുടെ എണ്ണം നാല് ലക്ഷമാണ്. ഇക്കാര്യത്തില്‍
മുതിർന്ന സിപിഎം നേതാവ് സി.കുഞ്ഞിരാമൻ അന്തരിച്ചു
പയ്യോളി: പയ്യോളി തെക്കയിൽ സി കുഞ്ഞിരാമൻ 85 വയസ്സ് അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗം കാരണം കിടപ്പിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയായിരുന്നു അന്ത്യം. സി.പി.ഐ.എം മുൻ കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, മുൻ പയ്യോളി ലോക്കൽ സെക്രട്ടറിയുമായിരുന്നു. മുൻ പയ്യോളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പയ്യോളി അർബൻ ബാങ്ക് മുൻ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിക്കോടിയില്‍ ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം കൊടിയേറി
തിക്കോടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രആറാട്ട് മഹോത്സവം കൊടിയേറി. തന്ത്രി അണ്ടലാടി പരമേശ്വര്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് മാര്‍ച്ച് 22 ന് ഉത്സവവിളക്ക്, 23-ന് ചെറിയ വിളക്ക്, 24 ന് വലിയ വിളക്ക്, 25 ന് പള്ളിവേട്ട, 26 ന് ആറോട്ടോടെ ഉത്സവത്തിന് സമാപനമാകും.
കഥ പറഞ്ഞ് തന്നവരുടെ നാട്ടിൽ, തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം ഉറപ്പുമായി ജമീല
പയ്യോളി: തിക്കോടിയന്റെയും, തൃക്കോട്ടൂർ കഥാകാരൻ യു.എ.ഖാദറിന്റെയും പാദസ്പർശമേറ്റ തിക്കോടി നാടിന്റെ കിഴക്കൻ മേഖലയായ പുറക്കാട്. മിച്ചഭൂമി സമരത്തിലൂടെ കരുത്താർജ്ജിച്ച നാട്, കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കാനത്തിൽ ജമീല തന്റ വെള്ളിയാഴ്ചത്തെ പരിപാടിക്ക് തുടക്കം കുറിച്ചത് അത് ഈ സമരഭൂമിയിൽ നിന്നുമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 50ആം നമ്പർ ബൂത്ത് കുടുംബ യോഗത്തിൽ പങ്കെടുത്ത് വോട്ടർമാരെ
പയ്യോളിയുടെ ഹൃദയത്തുടിപ്പറിഞ്ഞ് കാനത്തിൽ ജമീല
പയ്യോളി: കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ മണ്ഡല പര്യടനം കാലത്ത് 8.30ഓടെ വടക്കേ അതിർത്തിയായ കോട്ടക്കലിൽനിന്നും ആരംഭിച്ചു. കൊളാവിപ്പാലം, കോട്ടക്കടപ്പുറത്തെത്തിയ സ്ഥാനാർത്ഥി അവിടെയുള്ള മൽസ്യതൊഴിലാളികളെ കണ്ടു വോട്ട് അഭ്യർത്ഥന നടത്തി. കോട്ടപുഴയുടെ തീരത്ത് മണൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടു. തുടർന്ന് അടുത്ത പ്രദേശമായ കാപ്പുംകരയിലേക്ക് പുറപ്പെട്ടു. പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ
വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നാടിന് ആപത്ത്; കെടി.കുഞ്ഞിക്കണ്ണൻ
പയ്യോളി: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു വടകര ഡിവിഷൻ കുടുംബ സംഗമം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേളു വേട്ടൻ പഠന ഗവേഷണം കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നാടിന് ആപത്താണെന്ന് അദ്ധേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് പി.ടി.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് കോൺഗ്രസ് വിട്ടു; ഇനി ചൊങ്കൊടിക്കീഴിലെന്ന് സുർജിത്ത്
തിക്കോടി: യൂത്ത് കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡണ്ട് എം.കെ.സുർജിത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. ഇനി മുതൽ സിപിഎം മായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് സുർജിത്ത് വ്യക്തമാക്കി. എൽഡിഎഫ് തിക്കോടി സൗത്ത് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.കെ.മുഹമ്മദ് സുർജിതിന് പതാക കൈമാറി സ്വീകരിച്ചു. കൂടാതെ കോൺഗ്രസ്സ് തിക്കോടി മണ്ഡലം കമ്മിറ്റി അംഗമായിരുന്ന എം.കെ.രവീന്ദ്രനും