Category: പയ്യോളി
കീഴൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു
പയ്യോളി: കീഴൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു. കീഴൂർ പള്ളിക്കര മുറിയിലെ രവി (50) ആണ് മരിച്ചത്. തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്തു വെച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ ചോയിയുടെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ശിശിത.
കൊവിഡ് വ്യാപനം, മാസ്ക്ക് ശരിയായി ധരിച്ചില്ല; പയ്യോളിയില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു
പയ്യോളി: മാസ്ക്ക് ശരിയായി ധരിക്കണമെന്നുള്ള നിര്‍ദ്ദേശം ലംഘിച്ചതിന് എട്ട് പേര്‍ക്കെതിരെ കേസെടുത്തു. കൊയിലാണ്ടി താലൂക്ക് ഇന്‍സിഡന്റല്‍ കമാണ്ടന്റായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ എന്‍എച്ച്) ഇ.അനിതാകുമാരിയുടെ നേതൃത്വത്തില്‍ പയ്യോളി ടൌണില്‍ നടത്തിയ പരിശോധനയിലാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തത്. വ്യാപാരസ്ഥാപന ഉടമകളും ജീവനക്കാരും കൂടാതെ ടൌണിലും ബസ്സ്റ്റാണ്ടിലും ഉണ്ടായിരുന്ന എട്ട് പേര്‍ക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. പയ്യോളി സ്റ്റേഷനിലെ
കോവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് നേതാവിന്റെ അമ്മയും മരിച്ചു; കോവിഡ് മരണമെന്ന് സ്ഥിരീകരണം
പയ്യോളി: മകന് കോവിഡ് ബാധിച്ച് മരിച്ചതിനു പുറകേ അമ്മയും കോവിഡ് ബാധിച്ച് മരിച്ചു. മകന് മരിച്ച് ആറാം നാള് ആണ് അമ്മ മരിച്ചത്. തുറയൂര്‍ പാക്കനാര്‍പുരം മാധവന് നായരുടെ ഭാര്യ കാര്‍ത്യായനി അമ്മ (75) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇവരുടെ മകന് തുറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും എല്‍.ഐ.സി. ഏജന്റുമായ
മൂടാടിയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തും; ജാഗ്രതാ നിർദേശവുമായി പഞ്ചായത്ത്
മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ- കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ തിരുമാനിച്ചു. പൊതുചടങ്ങുകൾ ഒഴിവാക്കാനും വിവാഹങ്ങളിൽ ഇരുന്നൂറു പേർ മാത്രം പങ്കെടുക്കാനും തിരുമാനിച്ചു. മാസക് ധരിക്കൽ
ദേശീയപാത സ്ഥലമെടുപ്പില്‍ വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ തീരുമാനമായില്ല
പയ്യോളി: കോഴിക്കോട് ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാകുന്നു. ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നഷ്ടപെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിന് രേഖകളുടെ പരിശോധന ദ്രുതഗതിയില്‍ നടന്നു വരികയാണ്. വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു അനിശ്ചിതത്വം തുടരുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസെന്‍സ് ഉള്ള വ്യാപാരിക്കും അംഗീകൃത തൊഴിലാളിക്കും നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു
തിക്കോടിയില്‍ നിന്ന് കാണാതായ യുവതിയേയും മകനെയും കണ്ടെത്തിയില്ല, അന്വേഷണം ഊര്‍ജിതം
തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ നിന്ന് കാണാതായ അമ്മയെയും മകനേയും കാണ്ടെത്തിയില്ല. ഇന്നലെ രാവിലെ 6.30 മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് പയ്യോളി പോലീസ് അറിയിച്ചു വിളിക്കേണ്ട നമ്പര്‍ പയ്യോളി പോലീസ് സ്റ്റേഷന്- 04962602034 7736667952 9746063659 8606800066
തിക്കോടിയില്‍ യുവതിയേയും മകനെയും കാണാനില്ലെന്ന് പരാതി
തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ അമ്മയെയും മകനേയും കാണാനില്ല. ഇന്ന് രാവിലെ 6.30 മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് നിര്‍ദേശം. വിളിക്കേണ്ട നമ്പര്‍ പയ്യോളി പോലീസ് സ്റ്റേഷന്- 04962602034 7736667952 9746063659 8606800066
മുചുകുന്നിലെ ആർഎസ്എസ് കാര്യാലയം തകർത്ത കേസ് കോടതി തള്ളി
പയ്യോളി: മൂടാടി മുചുകുന്നിലെ ആർഎസ്എസ് കാര്യാലയമായ സന്ദീപനി കെട്ടിടം തകർത്ത കേസിൽ പ്രതികളെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടി പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റ അംഗം സി.കെ.ശ്രീകുമാർ, മഞ്ഞോളി അനീഷ്, സി.പി.ബാബു, ഒ.കെ.വിജീഷ്, പ്രഭിലേഷ്, സജിത്ത്,
പയ്യോളി ജ്വല്ലറി കവര്‍ച്ചക്കേസിലെ പ്രതി അറസ്റ്റില്‍, മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
പയ്യോളി: പയ്യോളി പ്രശാന്തി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) നെയാണ് പോലീസ് പിടികൂടിയത്. മറ്റൊരു കേസില്‍ എടച്ചേരി പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പയ്യോളിയിലെ കവര്‍ച്ച സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്നു കോടതി മുഖാന്തിരം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിച്ച പ്രതിയെ
കോണ്‍ഗ്രസ് നേതാവ് കെ.കെ.ദാസന് മാടായി കൊവിഡ് ബാധിച്ച് മരിച്ചു
പയ്യോളി: കോണ്‍ഗ്രസ് തുറയൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറിയും തുറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും തുറയൂര്‍ സര്‍വീസ് സഹകരണ മുന്‍ ഡയരക്ടറും ശ്രീ കുപ്പേരിക്കാവ് ഭഗവതി ക്ഷേത്ര സമിതി സെക്രട്ടറിയുമായ കെ.കെ.ദാസന് മാടായി കൊവിഡ് ബാധിച്ച് മരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. ഏപ്രില്‍ 6 വരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ : കാര്‍ത്ത്യായനി.