Category: പയ്യോളി
യാത്രക്കാര്‍ക്ക് ആശ്വാസം; വടകരയില്‍ ‘ടേക്ക് എ ബ്രേക്ക്’ വിശ്രമകേന്ദ്രം ഒരുങ്ങുന്നു
വടകര: ദേശീയപാതവഴി യാത്രചെയ്യുന്നവര്‍ക്കും മറ്റുള്ള യാത്രക്കാര്‍ക്കും യാത്രക്കിടയില്‍ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനും വടകര നഗരത്തില്‍ സംവിധാനമൊരുങ്ങുന്നു. ‘ടേക്ക് എ ബ്രേക്ക് ഷെല്‍ട്ടര്‍’ എന്നപേരില്‍ ശുചിത്വമിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പുതിയസ്റ്റാന്ഡിനുസമീപം ദേശീയപാതയ്ക്കരികിലായി മികച്ച സൗകര്യങ്ങളോടെയാണ് വിശ്രമകേന്ദ്രം നിര്‍മിക്കുന്നത്. പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ദേശീയപാതയില്‍നിന്ന് നഗരസഭ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക്
പയ്യോളി സ്കൂളിനായി ബിരിയാണി ഫെസ്റ്റ്, നമുക്കും കൈകോർക്കാം
പയ്യോളി: പയ്യോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബിരിയാണി ഫെസ്റ്റിലൂടെ ആധുനിക ക്ലാസ് മുറികൾ ഒരുങ്ങുന്നു. കിഫ്ബി പദ്ധതിയിൽ നിർമിക്കുന്ന നാലുനില കെട്ടിടത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ആധുനിക ഫർണിച്ചർ ഒരുക്കുന്നത്. പുസ്തകം സൂക്ഷിക്കാനുള്ള അലമാര കൂടി ക്ലാസ്റൂമിൽ ഉണ്ടാകും. ഫെബ്രുവരി 14 നാണ് ബിരിയാണി ഫെസ്റ്റ്. 20,000 ബിരിയാണി, ഫെസ്റ്റിൽ വിറ്റഴിക്കുമെന്ന് സംഘാടകർ പറഞ്ഞു. 12ലക്ഷം രൂപയാണ്
കോണ്‍ക്രീറ്റ് തടയണകള്‍ നീക്കിയില്ല; കര ഭാഗത്ത് ഞാറുനട്ട് കർഷകർ
മണിയൂര്‍: ചെരണ്ടത്തൂര്‍ ചിറയിലെ പുഞ്ചക്കൃഷിക്കു ഭീഷണിയായ കോണ്‍ക്രീറ്റ് തടയണകള്‍ പൊളിച്ചു നീക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ വെള്ളം കുറഞ്ഞ കര ഭാഗങ്ങളില്‍ ഞാറ് നട്ടു. തടസ്സങ്ങള്‍ നീക്കുമെന്നു പഞ്ചായത്ത് ഭരണസമിതി അറിയിച്ചെങ്കിലും നടപടി വൈകുന്ന സാഹചര്യത്തിലാണ് വെള്ളം കുറഞ്ഞ കര ഭാഗങ്ങളില്‍ ഞാറ് നടാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. താഴ്ഭാഗങ്ങളിലെ വെള്ളം പുഴയിലേക്ക് ഒഴുകിപ്പോകുന്നതിനുള്ള തടസ്സം നീങ്ങിയില്ലെങ്കിലും വേനല്‍ ശക്തിപ്പെടുന്നതോടെ
പയ്യോളിയില്‍ മാലിന്യക്കൂമ്പാരത്തിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു; ഹരിതകര്‍മ്മ സേനയ്ക്ക് വരുമാനമാര്‍ഗം നഷ്ടമായി
പയ്യോളി: ഹരിതകര്‍മ്മ സേന വീടുകളില്‍ നിന്ന് ശേഖരിച്ചു വെച്ച മാലിന്യക്കൂമ്പാരം സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. മാലിന്യം ശേഖരിക്കുന്ന ഏജന്‍സിക്ക് നല്‍കാനായി തരംതിരിച്ച് വെച്ച വസ്തുക്കളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. പയ്യോളി ടൗണിലെ പഴയ ലൈബ്രറി കെട്ടിടത്തിന് സമീപം മത്സ്യ മാര്‍ക്കറ്റിലേക്കുള്ള വഴിയോട് ചേര്‍ന്നാണ് ഇവര്‍ അജൈവ വസ്തുക്കള്‍ അടങ്ങിയ ചാക്കുകള്‍ സൂക്ഷിച്ചിരുന്നത്. അന്‍പതോളം ചാക്കുകളില്‍ സൂക്ഷിച്ച
ഫോട്ടോ കോണ്ടസ്റ്റ്, ഗ്രാമോത്സവം പരിപാടികളുടെ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു
അയനിക്കാട്: എന്റെ ഗ്രാമം അയനിക്കാട് വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഫോട്ടോ കോണ്ടസ്റ്റ്, ഗ്രാമോത്സവം പരിപാടികളുടെ വിജയികള്‍ക്കുള്ള സമ്മാനദാനം നല്കി. പയ്യോളി മുന്‍സിപ്പാലിറ്റി 9ാം ഡിവിഷന് കൗണ്‍സിലര്‍ അന്‍വര്‍ കായിരി കണ്ടിയാണ് സമ്മാനദാനം നിര്‍വ്വഹിച്ചത് ചടങ്ങില്‍ ഷജില്‍ കുണ്ടാടേരി അധ്യക്ഷനായിരുന്നു. കെ.പി.ഗിരീഷ് കുമാര്‍ സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. അഡ്മിന് പാനല്‍ അംഗങ്ങളായ ലാല്‍ജിത്ത്, ശ്രീജിത്ത്, അതുല്‍
മുല്ലപ്പള്ളി രാമചന്ദ്രന് വടകരയില്‍ മത്സരിക്കാന്‍ സാധ്യത; ജയസാധ്യത നോക്കി കോണ്‍ഗ്രസ്
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തിരെഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ സാധ്യത. സ്വന്തം തട്ടകത്തില്‍ മുല്ലപ്പള്ളിക്ക് വിജയസാധ്യത ശക്തമാണെന്ന് നേതൃത്വം കരുതുന്നുണ്ട്. മുല്ലപ്പള്ളിക്ക് ഇവിടെ മത്സരിക്കാന്‍ താല്പര്യമുണ്ട്. നേരത്തെ കൊയിലാണ്ടിയിലേക്കും അദ്ദേഹത്തെ പരിഗണിച്ചിരുന്നു. വയനാട് കല്പറ്റ മണ്ഡലത്തിലും അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും മുസ്ലീം ലീഗ് ജില്ലാ നേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട്
ഗതാഗതക്കുരുക്കില്‍പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് ഓടി തീര്‍ത്തത് രണ്ടു കിലോമീറ്റര്‍
വടകര: രോഗിയുമായെത്തിയ ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് ഓടി തീര്‍ത്തത് രണ്ടു കിലോമീറ്റര്‍. റോഡിലെ ഗതാഗതക്കുരുക്ക് കാരണം വഴിയില്ലാതെ കഷ്ടപ്പെട്ട ആംബുലന്‍സിന്റെ മുന്നിലൂടെ രണ്ട് കിലോമീറ്റര്‍ ഓടിയാണ് വൈശാഖ് തടസ്സമില്ലാതെ ആംബുലന്‍സിനെ കടത്തി വിടുന്നത്. കൊവിഡ് രോഗിയുമായി വന്ന് ഗതാഗത കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിനും പിന്നിലുണ്ടായിരുന്ന ആംബുലന്‍സുകള്‍ക്കും വഴിയൊരുക്കണെയെന്ന യാചനയുമായാണ് വൈശാഖ് വാഹനഹങ്ങള്ക്കിടയിലൂടെ ഓടിയത്. എടച്ചേരിയില്‍ നിന്ന്
കാട്ടുപന്നികളുടെ ആക്രമണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍
വടകര: കാട്ടുപന്നികളുടെ ആക്രമണത്തില്‍ വലഞ്ഞ് ജനങ്ങള്‍. കാടിനോടുചേര്‍ന്ന പ്രദേശങ്ങളില്‍മാത്രം കണ്ടിരുന്ന കാട്ടുപന്നികളാണ് ഇപ്പോള്‍ കാടിന്റെ സാമീപ്യം പോലുമില്ലാത്ത മണിയൂര്‍, മുതുവന, വില്യാപ്പള്ളി കൊളത്തൂര്‍, മേമുണ്ട, കാര്‍ത്തികപ്പള്ളി ഭാഗങ്ങളിലെ ജനങ്ങള ബുദ്ധിമുട്ടിക്കുന്നത്. വീടുകളിലെയും വയലുകളിലെയും കൃഷിക്ക് ഇവ വലിയഭീഷണി തീര്‍ക്കുകയാണ്. മണിയൂര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വന്‍തോതിലാണ് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത്. എങ്ങനെ ഇവ ഈ പ്രദേശങ്ങളിലേക്ക് എത്തിയെന്നത്
തുറയൂര്‍ പഞ്ചായത്തില്‍ ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും നടത്തി
തുറയൂര്‍ :പഞ്ചായത്തുതല ലൈഫ് ഗുണഭോകൃത സംഗമവും അദാാലത്തും തുറയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പയ്യോളി അങ്ങാടിയില്‍ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗോപാലന് നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എംപി ബാലന്, അഷിദ നടുക്കാട്ടില്‍, വി ഹമീദ്, ശ്രീനിവാസന് കൊടക്കാട്,
സ്ഥാനാര്‍ഥിപ്പട്ടിക: കലാകാരന്മാരെയും പരിഗണിക്കുമെന്ന് മുല്ലപ്പള്ളി
വടകര: പൊതുസമ്മതരായ ആളുകളെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുമെന്നും കലാകാരന്മാര് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാകുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നടന് ധര്മജന് ബോള്‍ഗാട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുല്ലപ്പള്ളി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസുമായി ചേര്ന്നുനില്ക്കാന് കഴിയുന്ന, മതേതരമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമ്മതരെ ഉയര്‍ത്തിക്കൊണ്ടുവരും. ചെറുപ്പക്കാരും സ്ത്രീകളുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകും. പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.