Category: പയ്യോളി

Total 505 Posts

അധ്യാപകനും, സാഹിത്യകാരനും, പൊതുപ്രവർത്തകനുമായ മണിയൂർ ബാലൻ മാസ്റ്റർ അന്തരിച്ചു

തിക്കോടി: അധ്യാപകനും, സാഹിത്യകാരനും, പൊതു പ്രവർത്തകനുമായ മണിയൂർ ബാലൻ മാസ്റ്റർ (83) അന്തരിച്ചു. ഇന്ന് പുലർച്ചെ തിക്കോടിയിലെ വീട്ടിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. കൊയിലാണ്ടി ഗവ.സ്കൂൾ, പയ്യോളി ഗവ.ഹൈസ്കൂൾ തുടങ്ങി നിരവധി സ്കൂളുകളിൽ അധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. മണിയൂർ ജനത ലൈബ്രറി, ഗ്രാമീണ കലാവേദി എന്നിവയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഡിപാർട്ട്മെന്റ് സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന വൈസ്

റെയില്‍ ട്രാക്കില്‍ അവശനിലയില്‍ കണ്ടെത്തിയ മധ്യവയസ്‌കനെ രക്ഷപ്പെടുത്തിയത് ഒരു സംഘം യുവാക്കള്‍; കരുണയുടെ മുഖമായത് പയ്യോളിയിലെ യുവാക്കള്‍

പയ്യോളി: അവശനായതിനെ തുടര്‍ന്നു റെയില്‍വേ ട്രാക്കില്‍ കുഴഞ്ഞ് വീണയാള്‍ക്ക് രക്ഷകരായത് ഒരു സംഘം യുവാക്കള്‍. യുവാക്കള്‍ രക്ഷപ്പെടുത്തിയതിന് ശേഷം മധ്യവയസ്‌കന് യുവാക്കള്‍ വെള്ളവും ഭക്ഷണവും നല്‍കി പരിപാലിച്ചു. ശേഷം പോലീസെത്തി ഇദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. അയനിക്കാട് പെട്രോള്‍ പമ്പിന് നേര്‍ പടിഞ്ഞാറ് റെയില്‍വേ ട്രാക്കിലാണ് അവശനിലയില്‍ മധ്യവയസ്‌കനെ കാണപ്പെട്ടത്. രാമനാട്ടുകര

പയ്യോളിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കരുതലായി വാട്ട്‌സപ്പ് കൂട്ടായ്മ

പയ്യോളി: കോവിഡിന്റെ 2ാം വരവില്‍ പയ്യോളി മുന്‍സിപ്പാലിറ്റിയിലെ 8, 9, 10 ഡിവിഷനകളില്‍ ശക്തമായ പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വാട്‌സ്ആപ്പ് കൂട്ടായ്മ. എന്റെ ഗ്രാമം അയനിക്കാട് എന്ന വാട്‌സാപ്പ് കൂട്ടായ്മയാണ് സഹായപ്രവര്‍ത്തനത്തിന് രംഗത്തെത്തിയത്. ഇന്നലെ മാത്രം ഏഴോളം വീടുകളില്‍ ആണ് അണുനശീകരണം നടത്തിയത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടു നിന്ന അച്ചനും മകനും നാടിന്റെ ആകെ

മൂടാടി നന്തിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു

കൊയിലാണ്ടി: മൂടാടി നന്തിയിൽ പഴയ ടോൾ ബൂത്തിനടുത്ത് ദേശീയ പാതയിൽ കാറിന് മുകളിലേക്ക് മരംമുറിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്ക് ഓടികൊണ്ടിരുന്ന ടാക്സി കാറിന് മുകളിലേക്ക് മരം പൊട്ടി വീഴുകയായിരുന്നു. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

പാചകവാതക സിലിണ്ടറുകൾക്ക് അമിതവില ഈടാക്കുന്നതായി പരാതി; പരിശോധന നടത്തി അധികൃതർ

വടകര: പാചകവാതക സിലിണ്ടറുകള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. കൊയിലാണ്ടി താലൂക്കിന്റെ അധികചുമതലയുള്ള സംഘം വടകര, പുതുപ്പണം, പയ്യോളി, നന്തി, മൂടാടി, കൊല്ലം എന്നിവിടങ്ങളില്‍ പാചകവാതക വിതരണ സിലിണ്ടറുകളുമായി പോവുന്ന നിരവധി വാഹനങ്ങളില്‍ പരിശോധന നടത്തി. കൃത്യമായ ബില്‍ ഇല്ലാതെയാണ് സിലിണ്ടറുകള്‍

മഹാമാരികൾക്കെതിരെ യുവതയുടെ പ്രതിരോധം; ഡിവൈഎഫ്ഐ മഴക്കാല പൂർവ്വ ശുചീകരണം പയ്യോളിയിൽ തുടങ്ങി

പയ്യോളി: ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ പയ്യോളി ബ്ലോക്ക്തല ഉദ്ഘാടനം സിപിഎം ഏരിയാ സെക്രട്ടറി എം.പി.ഷിബു നിർവ്വഹിച്ചു. മേലടി ബീച്ചിനടത്തുള്ള ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ പരിസരം ശുചീകരിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് സെക്രട്ടറി എ.കെ.ഷൈജു, പ്രസിഡൻ്റ് പി.അനൂപ്, വിഷ്ണുരാജ്, സാന്ദ്ര സചീന്ദ്രൻ, അഖിൽ കാപ്പിരിക്കാട് എന്നിവർ നേതൃത്വം നൽകി. ഇനിയുള്ള

മൂടാടിയിൽ കോവിഡ് വ്യാപനം രൂക്ഷം; ആരാധനാലയങ്ങളിൽ കർശന നിയന്ത്രണത്തിന് ധാരണ

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ആളുകൾ കേന്ദ്രീകരിക്കുന്ന ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ ക്ഷേത്ര, പള്ളി കമ്മറ്റി ഭാരവാഹികളുടെ യോഗം ചേർന്നു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്നും, പഞ്ചായത്ത് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

മണ്ണിന്, മനുഷ്യന്, പ്രകൃതിയ്ക്ക്, കരുതലായി പയ്യോളിയിലെ വിദ്യാര്‍ത്ഥികള്‍

പയ്യോളി: വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 75 ആഴ്ച നീളുന്ന ‘ഭാരത് കാ അമൃത് മഹോത്സവ് ‘ പരിപാടിയുടെ ഭാഗമായി പയ്യോളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 8, 9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍. ഹരിതം NG C/Seed ക്ലബിനു കീഴിലുള്ള 25 പേരാണ്

വോളിബോൾ താരവും പരിശീലകനുമായ ഇരിങ്ങൽ എസ്.വി.അബ്ദുറഹ്മാൻ അന്തരിച്ചു; മരണം കോവിഡ് ബാധിച്ച്

പയ്യോളി: പ്രശസ്ത വോളിബോൾ കളിക്കാരനും പരിശീലകനും സംഘാടകനുമായ ഇരിങ്ങൽ കോട്ടക്കലിൽ സീതിവീട്ടിൽ ‘ഫജറി’ൽ എസ്.വി.അബ്ദുറഹ്മാൻ (81) കോവിഡ് ബാധിച്ച് മരിച്ചു. വളയം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. എം.എസ്.എഫ്. കോഴിക്കോട് ജില്ലാസെക്രട്ടറി, കോട്ടക്കൽ ശാഖാ മുസ്‌ലിംലീഗ് പ്രസിഡൻറ്, വടകര മുജാഹിദ് മസ്ജിദ് കമ്മിറ്റി സ്ഥാപക ഭാരവാഹി, കെ.എൻ.എം. ജില്ലാസെക്രട്ടറി, വോളിബാൾ അസോസിയേഷൻ ജില്ലാ ഭാരവാഹി, മുസ്‌ലിം

തിക്കോടിയിൽ കാർ നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്

തിക്കോടി: കാർ നിയന്ത്രണം വിട്ട് ബസ്‌ സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് പരിക്കേറ്റു. തിക്കോടി പഞ്ചായത്തിന് മുമ്പിലുള്ള ബസ്‌ സ്റ്റോപ്പിലേക്കാണ് കാർ പാഞ്ഞുകയറിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. ഇവിടെ ബസ്‌ കാത്തിരിക്കുകയായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു. കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന കാർ ഒരു സ്കൂട്ടറും വൈദ്യുതി പോസ്റ്റും തകർത്താണ് എതിർദിശയിലുള്ള ബസ്‌ സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. കാർയാത്രക്കാർ ചെറിയ

error: Content is protected !!