Category: പയ്യോളി
റോഡിന് അതിര്‍ത്തി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; തിക്കോടിയില്‍ അയല്‍ക്കാര്‍ തമ്മില്‍ കൂട്ടയടി- വീഡിയോ വൈറലാകുന്നു
തിക്കോടി: തിക്കോടി പുറക്കാട് റോഡില്‍ അയല്‍വാസികള്‍ തമ്മില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. സ്ത്രീകളും പുരുഷന്മാരുമെല്ലാം പങ്കാളിയായ കൂട്ടത്തല്ലിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തിക്കോടി കോഴിപ്പുറത്താണ് സംഭവം നടന്നത്. പുറക്കാട് റോഡില്‍ നിന്നും പുതുക്കുടി റോഡിലേക്ക് പോകുന്നവഴിയില്‍ ചെറിയൊരു പ്രദേശത്തേക്ക് റോഡ് വെട്ടുന്നതിന്റെ ഭാഗമായി അതിര്‍ത്തി നിശ്ചയിച്ചതിലെ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഈ റോഡ് പ്രദേശവാസികള്‍ കാലങ്ങളായി
”2020ല്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ആവശ്യപ്പെട്ടത് 27ലക്ഷം രൂപ, 10ലക്ഷം 2016ല്‍ നല്‍കി” കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമരം ചെയ്യുന്ന കൊല്ലം ആനക്കുളം സ്വദേശിയായ ഉദ്യോഗാര്‍ത്ഥി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പയ്യോളി: യു.പി സ്‌കൂളില്‍ അധ്യാപികയായി നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപയാണ് കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മാനേജറായിരുന്ന അഷ്‌റഫ് കൈപ്പറ്റിയതെന്ന് വഞ്ചിക്കപ്പെട്ട ഉദ്യോഗാര്‍ഥി ശ്യാമിലി. 27 ലക്ഷം രൂപയാണ് പോസ്റ്റിനുവേണ്ടി ആകെ ആവശ്യപ്പെട്ടതെന്നും കൊല്ലം ആനക്കുളം സ്വദേശിനിയായ ശ്യാമിലി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”2018 ഏപ്രിലില്‍ പത്തുലക്ഷം രൂപയാണ് ഞാന്‍
അടുക്കളയില്‍ നിന്ന് മുളകുപൊടിയെടുത്ത് വീട്ടിലാകെ വിതറി, മുറികള്‍ അലങ്കോലമാക്കി; പയ്യോളി കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണ്ണവും പണവും നഷ്ടമായി
പയ്യോളി: കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം. താനിച്ചുവട്ടില്‍ ഷൈമയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടുകാര്‍ തിരികെയെത്തിയപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം അറിയുന്നത്. രണ്ട് പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷണം പോയത്. ഭര്‍ത്താവ് ബാലന്റെ വീട്ടിലേക്ക് പോയതായിരുന്നു ഷൈമ. തിങ്കളാഴ്ച രാവിലെ വീട്ടിലേക്ക് തിരികെയെത്തിയപ്പോഴാണ് ഷൈമ വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്‍സിന്റെയും വാതിലിന്റെയും
മുളക്പൊടി വിതറി വീട്ടുമുറ്റത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ചു; അയനിക്കാട് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ സ്കൂട്ടർ മൂന്ന് വർഷങ്ങൾക്ക് ശേഷം കിണറ്റിൽ കണ്ടെത്തി
പയ്യോളി: അയനിക്കാട് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തുനിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ സ്കൂട്ടർ കിണറ്റിൽ കണ്ടെത്തി. കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അയനിക്കാട് നാഗത്തോടി അജയകുമാറിന്റെ സ്കൂട്ടറാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം കണ്ടത്തിയത്. അജയകുമാറിന്റെ വീടിന് 500 മീറ്റർ അകലെയുള്ള ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് സ്കൂട്ടർ കണ്ടെത്തിയത്. 2020 ജൂൺ ആറിന് രാവിലെയാണ്
പൊതുപ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ച് മയക്കുമരുന്നു സംഘം; പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
പയ്യോളി: ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മണിയൂരിലെ സിപിഎം പ്രവർത്തകനേയും കുടുംബത്തേയും ആക്രമിച്ച പ്രതികളായ മയക്കുമരുന്ന് സംഘത്തെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മണിയൂരിലെ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. സിപിഎം വടകര ഏരിയ കമ്മിറ്റി അംഗം ബി സുരേഷ് ബാബു മാർച്ച് ഉദ്ഘാടനം
മദ്യപിച്ച് ബസ്സോടിച്ചു; പയ്യോളി സ്റ്റാന്‍ഡില്‍ ഡ്രൈവര്‍ പോലീസ് പിടിയില്‍
പയ്യോളി: മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവര്‍ പിടിയില്‍. വടകര കടമേരി പടിഞ്ഞാറെകണ്ടിയില്‍ എന്‍. രാജീവിനെ(49) ആണ് പോലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘മാക്‌സി മില്യന്‍’ ബസ് ഓടിക്കുമ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം പയ്യോളി ബസ്സ്റ്റാന്‍ഡില്‍ ആല്‍കോ സ്താന്‍ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ബസും കസ്റ്റഡിയിലെടുത്തു. മൂന്നുമാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇയാള്‍
ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശി മരിച്ചു
പയ്യോളി: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മങ്ങൂൽ പാറയ്ക്ക് സമീപം ഇന്ന് രാവിലെ 6.30 നാണ് അപകടം സംഭവിച്ചത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഒരാൾ മരണപ്പെടുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി
പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ല
പയ്യോളി: പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പയ്യോളി താരെമ്മൽ രാജേന്ദ്രൻ (61) നെയാണ് കാണാതായത്. 17-ാം തിയ്യതി രാവിലെ മുതലാണ് രാജേന്ദ്രനെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ ശേഷം കണ്ണൂരിലേത്തിയതായി വിവരം ലഭിച്ചിരുന്നു. ഫോൾ സ്വിച്ച് ഓഫ് ആയതിനാൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന വിവരമില്ലെന്ന് ബന്ധു പേരാമ്പ്ര
20 ലിറ്റര്‍ ചാരായവുമായി പയ്യോളി സ്വദേശി പിടിയില്‍
പയ്യോളി: ഇരുപത് ലിറ്റര്‍ ചാരായവുമായി പയ്യോളി സ്വദേശി പിടിയില്‍. നിടിയ ചാലില്‍ പ്രശാന്ഥ് ആണ് പിടിയിലായത്. കൊയിലാണ്ടി എക്‌സൈസ് പയ്യോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിലായത്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍ എന്‍.അജയകുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് ബാബു.ജി.ആര്‍, ഷൈജു.പി.പി, വിപിന്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ രേഷ്മ.ആര്‍, ഡ്രൈവര്‍ മുബസ്ലിര്‍.വി.പി എന്നിവരും
പയ്യോളി ടൗണില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
പയ്യോളി: സ്‌കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 66 ല്‍ പയ്യോളി ടൗണില്‍ വച്ചാണ് സംഭവം. ശനിയാഴ്ച വൈകീട്ട് ആറേ മുക്കാലോടെയാണ് അപകടമുണ്ടായത്. യുവതിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവതിയെ ഉടന്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.