Category: ചരമം

Total 1092 Posts

വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനി മരിച്ചു

കൂത്താളി: ഈരാഞ്ഞിമ്മല്‍ ലിഷ പ്രകാശ് അന്തരിച്ചു. 42 വയസാണ്. വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് ചികിത്സയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവ്: പ്രകാശ് (കെഎസ്ഇബി ചക്കിട്ടപ്പാറ). മക്കള്‍: അമല്‍ പ്രകാശ് (എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ), അബിന്‍ പ്രകാശ് (വിദ്യാര്‍ത്ഥി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍). Summary: Koothali

കാരയാട്‌ ചാക്യാട്ടിൽ താഴ തട്ടാറത്ത് കുനിയിൽ കുഞ്ഞമ്പി ഉമ്മ അന്തരിച്ചു

അരിക്കുളം: കാരയാട്‌ ചാക്യാട്ടിൽ താഴ തട്ടാറത്ത് കുനിയിൽ കുഞ്ഞമ്പി ഉമ്മ അന്തരിച്ചു. 85 വയസാണ്. മക്കൾ: ബീരാൻ, ബഷീർ, ജമീല. മരുമക്കൾ: സുബൈദ, സദീന (ഇരിങ്ങത്ത് ), കുഞ്ഞബ്ദുള്ള (മുളിയങ്ങിൽ)

നടുവണ്ണൂർ ഇയ്യക്കണ്ടി ഭാസ്കരൻ അന്തരിച്ചു

നടുവണ്ണൂർ: ഇയ്യക്കണ്ടി ഭാസ്കരൻ അന്തരിച്ചു. 66 വയസ്സാണ്. മൈഥിലിയാണ് ഭാര്യ. അഖിൽ, അഞ്ചു ഭാസ്കർ എന്നിവർ മക്കളാണ്. മരുമകൻ ജിൻസിൽ. സഹോദരങ്ങൾ: ബാലൻ, മാധവി, സരോജിനി. സഞ്ചയനം ഞായറാഴ്ച.

പേരാമ്പ്ര എ.യു.പി സ്‌കൂള്‍ മുന്‍ ഹിന്ദി അധ്യാപിക വട്ടക്കണ്ടി കെ.ടി സരോജിനി അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂള്‍ മുന്‍ ഹിന്ദി അധ്യാപിക വട്ടക്കണ്ടി കെ.ടി സരോജിനി ടീച്ചര്‍ അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ മാസ്റ്റര്‍. മക്കള്‍: സജികുമാര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴിക്കോട് കോര്‍പറേഷന്‍ ), ശ്രീജിത്ത് (ബിസിനസ്). മരുമകള്‍: സുധീന (തോടന്നൂര്‍ ബ്ലോക്ക് ഓഫീസ്). സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍.

മേപ്പയ്യൂര്‍ കായലാട് കുഴിച്ചാലില്‍ കിഴക്കയില്‍ മാണിക്കം അന്തരിച്ചു

മേപ്പയ്യൂര്‍: കായലാട് കുഴിച്ചാലില്‍ കിഴക്കയില്‍ മാണിക്കം അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: സുജിത്ത്, സുനിത ( നൊച്ചാട്), സജിത (പാലച്ചുവട്). മരുമക്കള്‍: കരുണന്‍, ബിജു, ശോഭ( പള്ളിക്കര).

നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും മുസ്‌ലീം ലീഗ് നേതാവുമായ മേപ്പയ്യൂര്‍ വടക്കെച്ചാലില്‍ വി.സി കുഞ്ഞബ്ദുള്ള അന്തരിച്ചു

മേപ്പയ്യൂര്‍: നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റും, ഹിദായത്തുല്‍ ഇസ്‌ലാം മദ്രസ്സ കമ്മിറ്റി പ്രസിഡന്റും, ശാഖാ മുസ്‌ലിം ലീഗ് മുന്‍പ്രസിഡന്റും പൗരപ്രധാനിയുമായിരുന്ന വടക്കെച്ചാലില്‍ വി.സി കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: റിയാസ് (കുവൈത്ത്), സറീന, ഫിറോസ്(ഖത്തര്‍), സിറാജ്(ഖത്തര്‍). മരുമക്കള്‍: ഹന്നത്ത് ഇലങ്കമല്‍(അധ്യാപിക അരിക്കുളം എല്‍.പി സ്‌കൂള്‍), യൂസഫ് മാട്ടനോട്,

കീഴരിയൂരിലെ മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വളപ്പില്‍ കുട്ട്യാലി അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂരിലെ മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും നടുവത്തൂര്‍ മസ്ജിത് ഫറൂക്ക് പള്ളി മുന്‍ പ്രസിഡന്റുമായ തിരുമംഗലത്ത് താമസിക്കും വളപ്പില്‍ കുട്ട്യാലി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ബഷീര്‍, റഹിം, റഫീക്ക്, റിയാസ്, കബീര്‍. മരുമക്കള്‍: തന്‍സീറ, മൈമൂനത്ത്, സലീന, മുബീന, റഫയത്ത്. സഹോദരങ്ങള്‍: മമ്മി, അമ്മത്, പരേതനായ അബ്ദ് റഹിമാന്‍, മറിയം,

കാരയാട് ഇയ്യോളിമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ അന്തരിച്ചു

കാരയാട്: കാരയാട് ഇയ്യോളിമീത്തല്‍ കുഞ്ഞിക്കേളപ്പന്‍ (റിട്ടയേര്‍ഡ് ഇ.സി.ഐ.എല്‍ ഹൈദരാബാദ്) അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: വിലാസിനി. മക്കള്‍: കൃഷ്‌ണേന്ദു(ഖത്തര്‍), പ്രശാന്ത് (യു.കെ). സഹോദരങ്ങള്‍: ഇ.എം കുഞ്ഞിരാമന്‍, ഇ.എം ശങ്കരന്‍, കല്യാണി, അമ്മാളു(കൊഴുക്കല്ലൂര്‍), മാധവി(കല്പത്തൂര്‍), ലക്ഷ്മി(മഞ്ഞക്കുളം), രാധ(മുയിപ്പോത്ത്).

കല്ലാനോട് കലമറ്റത്തില്‍ ജോബി ജോണ്‍ അമേരിക്കയില്‍ അന്തരിച്ചു

കല്ലാനോട്: കലമറ്റത്തില്‍ ജോബി ജോണ്‍ അന്തരിച്ചു. നാല്‍പ്പത്തെട്ട് വയസ്സായിരുന്നു. അമേരിക്കയില്‍ വച്ചാണ് മരണം നടന്നത്. അച്ഛന്‍: പരേതരായ ഉലഹന്നാന്‍ (റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയര്‍ കക്കയം). അമ്മ: ത്രേസ്യാമ്മ(റിട്ട. എല്‍.പി.എസ് കല്ലാനോട്). ഭാര്യ: കൂടരഞ്ഞി പ്ലാത്തോട്ടത്തില്‍ സിമി. മക്കള്‍: അശ്വിന്‍, ഐലിന്‍, ആരോണ്‍ മൂവരും വിദ്യാര്‍ത്ഥികള്‍. സഹോദരങ്ങള്‍: ഷാജി ജോണ്‍(ബാഗ്ലൂര്‍), വിനോദ് ജോണ്‍ കല്ലാനോട്, ആനി മെര്‍ലിന്‍(ഓസ്‌ട്രേലിയ).

കീഴരിയൂര്‍ തത്തം വള്ളി സുജാത അന്തരിച്ചു

കീഴരിയൂര്‍: തത്തം വള്ളി സുജാത അന്തരിച്ചു. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ സുബ്രമണ്യന്‍. അമ്മ: പരേതയായ അമ്മിണി. ഭര്‍ത്താവ്: വിജയന്‍. മക്കള്‍: വിഷ്ണു (ഡ്രൈവര്‍), അരുണ്‍ (ഡ്രൈവര്‍). സഹോദരങ്ങള്‍: സുനി, മണി പാലക്കാട്. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് കീഴരിയൂരിലെ വീട്ടുവളപ്പില്‍.

error: Content is protected !!