Category: ചരമം

Total 1088 Posts

പേരാമ്പ്ര വാളൂര്‍ ഊടുവഴി മാവിലകണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു

പേരാമ്പ്ര: വാളൂര്‍ ഊടുവഴി മാവിലകണ്ടി പരേതനായ കുഞ്ഞബ്ദുള്ള ഹാജിയുടെയും കുഞ്ഞാമിയുടെയും മകന്‍ അബ്ദുറഹിമാന്‍ അന്തരിച്ചു. അറുപത്തി രണ്ട് വയസ്സായിരുന്നു. സംസ്‌ക്കാരം കായണ്ണ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു. ഭാര്യമാര്‍: സഫിയ, സുബൈദ. മക്കള്‍: സുഹാനസുഖി, അസ്ലം, തൗസീഫ്, മുഹമ്മദ് ഫാരിസ്, ഹാദിയ തഹാനി. സഹോദരങ്ങള്‍: റുഖിയ, നഫീസ, ആയിഷ, പരേതനായ അമ്മദ്.

പേരാമ്പ്ര ഉണ്ണിക്കുന്നും ചാലിൽ ബാലക്കുറുപ്പ് അന്തരിച്ചു

പേരാമ്പ്ര: ഉണ്ണിക്കുന്നും ചാലിൽ ബാലക്കുറുപ്പ് അന്തരിച്ചു. 87 വയസാണ്. കമലാക്ഷിയമ്മയാണ് ഭാര്യ. മക്കൾ: റീന, ലത, ആശ ( നിർമ്മല ക്ലിനിക്ക് പേരാമ്പ് ), യു.സി രജീഷ് (മസ്ക്കറ്റ് ). മരുമക്കൾ: ചന്ദ്രൻ (കൈപ്രം), ബാലകൃഷ്ണൻ (നന്മണ്ട), ദിവ്യ (കായണ്ണ) , പരേതനായ ഗംഗാധരൻ നമ്പ്യാർ (ആവള). സഹോദരി : അമ്മാളു അമ്മ.

പക്ഷാഘാതം വന്ന് തളര്‍ച്ച അനുഭവപ്പെട്ടപ്പോഴും ബസ് സുരക്ഷിതമായി നിര്‍ത്തി 49 ജീവന്‍ രക്ഷിച്ച യുവാവ്; താമരശ്ശേരി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

താമരശ്ശേരി: യാത്രയ്ക്കിടെ പക്ഷാഘാതംവന്ന് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിട്ടും മനോധൈര്യം കൈവിടാതെ കെ.എസ്.ആര്‍.ടി.സി. ബസ് സുരക്ഷിതമായിനിര്‍ത്തി 48 യാത്രികരുടെയും കണ്ടക്ടറുടെയും ജീവന് സുരക്ഷ ഉറപ്പാക്കിയ ഡ്രൈവര്‍ വിടപറഞ്ഞു. താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ സി.കെ. സിഗീഷ് കുമാര്‍ (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 20ന് കുന്നംകുളത്തുവെച്ച് ഡ്രൈവിങ് സീറ്റില്‍ കുഴഞ്ഞുവീണ് തൃശ്ശൂര്‍

പേരാമ്പ്ര പുതിയോട്ടിൽ ജാനകി അമ്മ അന്തരിച്ചു

പേരാമ്പ്ര: പുതിയോട്ടിൽ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ പുതിയോട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ മക്കൾ: പരേതയായ സുശീല ,ബാബു,സന്തോഷ്‌,ഗിരീഷ്, സുധീർ. മരുമക്കൾ: പരേതനായ രാധാകൃഷണൻ ,ഷൈലജ,ബിന്ദു,ബീന,ജിഷ.

മേപ്പയ്യൂര്‍ വിളയാട്ടൂരിലെ പുത്തമ്പുരയില്‍ ജാനകി അമ്മ അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ പുത്തമ്പുരയില്‍ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. കൊയപ്പള്ളി തറവാട് കുടുംബാഗംമാണ്. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍: രാജന്‍, പത്മാവതി, വത്സല(റിട്ട.അങ്കണവാടി വര്‍ക്കര്‍),വസന്ത. മരുമക്കള്‍: ശ്രീധരന്‍ നായര്‍ (റിട്ട.കോടതി, കൊല്ലം) രവീന്ദ്രന്‍ നായര്‍ (വീരവഞ്ചേരി), ശങ്കരന്‍നായര്‍ (പാലേരി) ബിന്ദു. സഹോദരങ്ങള്‍: അച്ചുതന്‍ നായര്‍, ലക്ഷ്മിക്കുട്ടി അമ്മ.  

മുണ്ടയില്‍ അബൂബക്കറിന്റെ ഖബറടക്കം നാളെ; മൃതദേഹം വൈകുന്നേരത്തോടെ നന്തിയിലെത്തും

നന്തി: ഇന്നലെ ചൈന്നൈയില്‍ വെച്ച് മരണമടഞ്ഞ മുണ്ടയില്‍ അബൂബക്കറിന്റെ ഖബറടക്കം ബുധനാഴ്ച രാവിലെ നന്തി ദാറുസ്സലാം ഖബര്‍സ്ഥാനില്‍ നടക്കും. ബുധനാഴ്ച എട്ടുമണിക്ക് നന്തിയിലെ മസ്ജിദുല്‍ മുജാഹിദ്ദീനിലാണ് മയ്യത്ത് നിസ്‌കാരം. മൃതദേഹം വൈകുന്നേരം മൂന്നുമണിയോടെ നന്തിയിലെ വീടായ മമതയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയിലെ വ്യവസായ പ്രമുഖന്‍, നന്തിയിലെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നയാള്‍ എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു

ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു

തിക്കോടി: പ്രമുഖ വ്യവസായി ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയില്‍ അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് നന്തിയിലെ വീട്ടിലെത്തിക്കും ഭാര്യ: മറക്കാരകത്ത് സോഫിയാ. മക്കള്‍: ഫാരിസ് (ചെന്നൈ), സിറാജ് (ദുബൈ) സഞ്ജിദ, ഹാജറ, മരുമക്കള്‍: ഉമര്‍ ഫാറൂഖ് (കോഴിക്കോട്) സനീര്‍ അഹമ്മദ് (കോഴിക്കോട്), റോഷി (ചെന്നൈ), രേഷ്മ (ദുബൈ)..

വിളയാട്ടൂര്‍ ജി.എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ മേപ്പയ്യൂര്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പൊട്ടന്‍കണ്ടി ബാലന്‍ ആവട്ടാട്ട് അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. പരേതരായ കാരയില്‍ രാമുണ്ണിക്കുറുപ്പിന്റെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: റീത്ത. മക്കള്‍: പി.കെ.പ്രിയേഷ് കുമാര്‍(പ്രസിഡന്റ്, മേപ്പയൂര്‍ പ്രസ്സ് ക്ലബ്, റിപ്പോര്‍ട്ടര്‍, എന്‍ലൈറ്റ് ന്യൂസ് ചാനല്‍, ചെയര്‍മാന്‍ ജനാധിപത്യ വേദി), ഷൈലേഷ്‌കുമാര്‍, എ.സുബാഷ് കുമാര്‍ (അധ്യാപകന്‍, ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍), ലെജീഷ് കുമാര്‍,

വടകര കൈനാട്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു

വടകര: ദേശീയപാതയില്‍ കൈനാട്ടിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് റിട്ട.അധ്യാപിക മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി കാറ്റാടിമ്മല്‍ പടിഞ്ഞാറെ പുനത്തില്‍ ലീലയാണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രി ഭര്‍ത്താവ് കുമാരനൊപ്പം ഡോക്ടറെ കാണാന്‍ പോകുമ്പോഴാണ് അപകടം. സാരമായി പരിക്കേറ്റ ലീലയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായ കുമാരനും പരിക്കുണ്ട്. മക്കള്‍: ലിഷ,

മുയിപ്പോത്ത് തത്തയില്‍ അമ്മത് അന്തരിച്ചു

മേപ്പയ്യൂര്‍: മുയിപ്പോത്ത് തത്തയില്‍ അമ്മത് അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുറഷീദ്, റഫീഖ്, ജമീല, സുബൈദ, സീനത്ത്. മരുമക്കള്‍: മൊയ്തു കടിയങ്ങാട്, അബ്ദുല്ല പള്ളിയത്ത്, റഷീദ് കീഴ്പയ്യൂര്‍. സഹോദരങ്ങള്‍: മൊയ്തി, അബ്ദുല്ല, അബ്ദുല്‍ കരീം, കുഞ്ഞാമി, ബിയ്യാത്തു, പാത്തുമ്മ, കുഞ്ഞായിഷ.

error: Content is protected !!