Category: വടകര

Total 995 Posts

ആശുപത്രിയില്‍ നിന്ന് ഇലക്ട്രിക്കല്‍ – പ്ലംബിംഗ് ഉപകരണങ്ങള്‍ മോഷ്ടിച്ചു; നാദാപുരം, കല്ലാച്ചി സ്വദേശികള്‍ അറസ്റ്റില്‍

നാദാപുരം: സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രിക്കല്‍ – പ്ലംബിംഗ് ഉപകരണങ്ങള്‍ മോഷ്ടിച്ച് കടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കല്ലാച്ചി സ്വദേശി പുളിയുള്ള മഠത്തില്‍ പി.എം.അബൂബക്കര്‍ (55), നാദാപുരം സ്വദേശി കാഞ്ഞിരോളിക്കണ്ടി കെ.കെ. അനീഷ് (36) എന്നിവരെയാണ് നാദാപുരം എസ് ഐ വിനീത് വിജയന്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ പട്രോംളിംഗിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ആക്ടീവ

സ്കോളർഷിപ് പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും പ്രതിഭ തെളിയിച്ച് വിദ്യാർത്ഥികൾ :വില്യാപ്പള്ളി യു പി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

വടകര : വില്ല്യാപ്പള്ളി യു പി സ്കൂളിലെ സ്കോളർഷിപ് വിജയികളെയും,കലകായിക പ്രതിഭകൾക്കും അനുമോദനം സംഘടിപ്പിച്ചു.എൽ എസ് എസ്,യു എസ് എസ്, ന്യൂമാത്‍സ് വിജയികളേയും, ശാസ്ത്ര കലാകായിക മത്സരങ്ങളിൽ സബ്ജില്ലയിലും ജില്ലയിലും പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയുമാണ് അനുമോദിച്ചത്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ബിജുള അധ്യക്ഷത വഹിച്ചു. കുറ്റ്യാടി എം.എൽ എ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; സ്വര്‍ണമാല, മോതിരം, ബൈക്ക് എന്നിവ കണ്ടെത്തി

വടകര: വടകരയെ ഞെട്ടിച്ച വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. സ്വര്‍ണമാല, മോതിരം, മോട്ടോര്‍ ബൈക്ക് എന്നിവ കണ്ടെത്തി. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖുമായി അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടിരുന്നത്. തുടര്‍ന്ന് തൃശൂര്‍ തൃത്തല്ലൂരിലെ വീടിന് സമീപത്തെ കടയില്‍

കെ.എസ്.ആർ.ടി.സി ബസ്സിൽ പതിനേഴ് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ വടകര പാക്കയിൽ സ്വദേശിയായ പ്രതിക്ക് ആറുവർഷം കഠിനതടവും ഒരുലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

വടകര: പതിനേഴുവയസ്സുകാരികാരിയെ കെ.എസ്.ആർ.ടി.സി ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും. വടകര പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ്കുമാർ ( 42) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. 2020 ൽ ആണ്

ഏഴു വയസ്സുകാരിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; പോക്‌സോ കേസില്‍ വില്ല്യാപ്പള്ളി സ്വദേശിയായ പ്രതിയ്ക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

കൊയിലാണ്ടി: ഏഴ് വയസുകാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ വില്ല്യാപ്പള്ളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും. കോയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പിയുടേതാണ് വിധി. വില്ല്യാപ്പള്ളി, പൊന്‍മേരി പറമ്പില്‍ സ്വദേശി വലിയമലയില്‍ കോളനിയില്‍ അനീഷ് ( 42)ആണ് ശിക്ഷിക്കപ്പെട്ടത്. പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമം

സോഷ്യൽ മീഡിയ വഴി സൗഹൃദം, വടകരയിലെത്തിയത് കൊലപാതകത്തിന് രണ്ട് ദിവസം മുന്നേ; രാജന്റെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

വടകര: വടകരയിൽ വ്യാപാരിയായിരുന്ന രാജനെ പ്രതി കൊലപ്പെടുത്തിയത് സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ. സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദത്തിലാണ് പ്രതിയായ തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖ് വടകരയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. രാജനെ കൊലപ്പെടുത്തിയ ശേഷം മുങ്ങി നടക്കുകയായിരുന്നു പ്രതിയെ സെെബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ഡിസംബർ 24 ന് രാത്രിയാണ് വടകര വനിതാ

വടകര പുറങ്കര കടലില്‍ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: പുറങ്കര കടലില്‍ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ എത്തി തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മത്സ്യതൊഴിലാളികള്‍ കണ്ടെടുത്ത മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഹൈജാസ് തിരയില്‍പെട്ട പുറങ്കര വളപ്പില്‍ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് നിന്ന്

വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം; പ്രതി പോലീസ് വലയിലായതായി സൂചന

വടകര: വടകരയിൽ വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് വലയിലായതായി സൂചന. തൃശൂർ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. കഴിഞ്ഞദിവസം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. പ്രതിയുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. സിസിടിവി ദൃശ്യം പുറത്തുവിട്ടതിന് പിന്നാലെ ചിലർ നൽകിയ

ഫെെജാസ് തിരയിൽ പെട്ടത് കടലിൽ ഇറങ്ങി മീൻ പിടിക്കുന്നതിനിടയിൽ; വടകര പുറങ്കര കടലിൽ കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

വടകര: പുറങ്കര കടലിൽ മത്സ്യ ബന്ധനത്തിനിടെ കാണാതായ യുവാവിനായുള്ള തിരച്ചിൽ ഊർജിതം. പുറങ്കര വളപ്പിൽ ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് ഇന്ന് വെെകീട്ടാണ് വലിയകത്ത് ഫൈജാസിനെ തിരയിൽപെട്ട് കാണാതായത്. രക്തസാക്ഷി സ്തൂപത്തിന് സമീപം തീരക്കടലില്‍ ഞണ്ടിനെ പിടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഫെെജാസ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് സഹോദരൻ ഉള്‍പെടെയുള്ളവര്‍ തീരത്തുണ്ടായിരുന്നു. ഫൈജാസ് അപകടത്തില്‍പെട്ടതിന് പിന്നാലെ അവർ നിലവിളിക്കുകയായിരുന്നു.

വടകര പുറങ്കര കടലിൽ മത്സ്യം പിടിക്കുന്നതിനിടെ തിരയിൽപെട്ട് ഇരുപത്തിരണ്ടുകാരനെ കാണാതായി

വടകര: പുറങ്കര ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപം കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി. വലിയകത്ത് ഫൈജാസിനെ (22) യാണ് കാണാതായത്. വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. കടലിൽ ഇറങ്ങി മത്സ്യം പിടിക്കുന്നതിനിടെ തിരയിൽപെട്ട് യുവാവിനെ കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്. Summary: A 22-year-old man went missing while

error: Content is protected !!