Category: വടകര

Total 934 Posts

ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ട്രാക്ക് സൈക്ലിങ് ജില്ലാ ചാമ്പ്യൻഷിപ്പ് 13ന്

താമരശ്ശേരി: ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് 13ന് രാവിലെ എട്ട് മണി മുതൽ പുതുപ്പാടി ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അടുത്തമാസം 21, 22 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ടീം അംഗങ്ങളെ ഈ മത്സരത്തിൽനിന്നും തിരഞ്ഞെടുക്കും.

പുറമേരി പെരുമുണ്ടച്ചേരി മലയില്‍ താമസിക്കും ഇല്ലത്ത് പീടികയില്‍ കദീശ അന്തരിച്ചു

പുറമേരി: അരൂർ പെരുമുണ്ടച്ചേരി മലയില്‍ താമസിക്കും ഇല്ലത്ത് പീടികയില്‍ കദീശ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചേമത്ത്കണ്ടിയില്‍ അബ്ദുള്ള. മക്കള്‍: മലയില്‍ ബഷീര്‍, ജമീല. മരുമക്കള്‍: ജാസ്മിന്‍ (തീക്കുനി), മുഹമ്മദ് പുതിയോട്ടില്‍ (തീക്കുനി). സഹോദരങ്ങള്‍: മറിയം (ചേലക്കാട്), പരേതരായ സൂപ്പി, കുഞ്ഞബ്ദുല്ല, മൂസ (വടകര), പാത്തു (മരുന്നൂര്), ആയിശു (ജീലാനി). Description: purameri perumundacheri

കളിക്കളത്തിനായി ചെറുവിരൽ അനക്കാൻ കഴിഞ്ഞില്ല, സിപിഎം ജാള്യത മറക്കാന്‍ ശ്രമിക്കുന്നു: തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതി

തിരുവള്ളൂർ: മുപ്പതാണ്ടിൽപരം തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് തുടർച്ചയായി ഭരിച്ചിട്ടും കളിക്കളത്തിനായി ചെറുവിരൽ അനക്കാൻ കഴിയാത്ത കഴിവുകേടിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന്‌ തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതി. ഇന്നലെ പഞ്ചായത്തിലെ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി നേതാക്കളുടെയും യോഗത്തിനിടെ എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു.

വടകരയടക്കം വിവിധ കോളേജുകളില്‍ സീറ്റൊഴിവ്; അറിയാം വിശദമായി

പേരാമ്പ്ര: ചാലിക്കരയിലുള്ള കാലിക്കറ്റ് സർവകലാശാലാ റീജനൽ സെന്ററിൽ എംസിഎ പ്രോഗ്രാമിന് – ജനറൽ/ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. 9ന് സെന്ററിൽ നേരിട്ടു ഹാജരാകണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും പ്രവേശനം നേടാം. വിവരങ്ങൾക്ക് 9961039127, 0496 2991119. വടകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ എംസിഎ, എംഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ

പതിനഞ്ചു നായും പുലിയും മുതല്‍ വരിയും നിരയും വരെ; ലോകനാർകാവ് കർഷകസമിതി ഓണാഘോഷം 14ന്, ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇത്തവണ ഗ്രാമീണ കളികളും

വടകര: ലോകനാർകാവ് കർഷകസമിതി ഓണാഘോഷം ആർഭാടങ്ങളില്ലാതെ 14ന് ലോകനാർകാവ് ക്ഷേത്ര മൈതാനിയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകനാർകാവിലെയും പരിസരപ്രദേശങ്ങളിലും മുതിർന്ന കർഷകരെയും കർഷകത്തൊഴിലാളികളെയും ചടങ്ങില്‍ ആദരിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമീണ കളികളുടെ ടൂർണമെന്റും നടത്തുന്നുണ്ട്. പതിനഞ്ചു നായും പുലിയും, കോട്ടകെട്ടൽ, വരിയും നിരയും, പൂജ്യം വെട്ടിക്കളം എന്നിവയാണ് മത്സരയിനങ്ങൾ. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടൂർണമെന്റിൽ പങ്കെടുക്കാം.

വിദ്യാർഥികൾക്കായി കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരം; സെപ്തംബര്‍ 28ന്‌ സ്‌ക്കൂള്‍തല മത്സരം

വടകര: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിപ്പിക്കുന്നു. പതിന്നാലാമത് സ്റ്റേറ്റ് ലെവൽ ക്വിസ് മത്സരത്തിന്റെ മുന്നോടിയായി സ്‌ക്കൂള്‍തല ക്വിസ് മത്സരം 28-ന് സ്കൂളുകളിൽ നടക്കും. ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന മൂന്ന് വിദ്യാർഥികൾക്ക് ഒരു ടീമായി ഒക്ടോബർ 26-ന് നടക്കുന്ന താലൂക്കുതല മത്സരത്തിൽ പങ്കെടുക്കാം. വിദ്യാർഥികളുടെ പേര്

നേത്രരോഗ നിർണ്ണയ കേമ്പ്, പോസറ്റർ പ്രദർശനം, ഫ്ലാഷ് മോബ്; ജില്ലാതല നേത്രദാന പക്ഷാചരണം നരിപ്പറ്റയിൽ സമാപിച്ചു

നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാ ചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ഓപ്താൽമിക്ക് മൊബൈൽ യൂണിറ്റിലെ നേത്രരോഗവിദഗ്ദരായ ഡോ. ചിത്ര, ഡോ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ്, ആരോഗ്യബോധവത്കരണ ക്ലാസ്സ്, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. നേത്രദാന സമ്മതപ്രഖ്യാപനം നടത്തിയ

ഭൂമി വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം; തിരുവള്ളൂരിൽ എൽ.ഡി.എഫിൻ്റെ വനിതാ പഞ്ചായത്ത് അംഗങ്ങളെ യുഡിഎഫുകാർ ആക്രമിച്ചതായി പരാതി

തിരുവള്ളൂർ: കളിക്കളം നിർമ്മിക്കുന്നതിനായി ഭൂമി വാങ്ങുന്നതിൽഅഴിമതി ആരോപിച്ച തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെ ആക്രമിച്ചതായി പരാതി. എൽ.ഡി.എഫ് ജനപ്രതിനിധിയും സിപിഎം നേതാവുമായ ടി.വി.സഫീറയെയും 14ാം വാർഡ് അംഗം രമ്യ പുലക്കുന്നുമ്മലിനെയുമാണ് ആക്രമിച്ചത്‌. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, പഞ്ചായത്തംഗം, സ്ഥിരം സമിതി അധ്യക്ഷ, യൂത്ത് ലീഗ് നേതാവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന്‌ പരിക്കേറ്റവർ പറഞ്ഞു. തിരുവള്ളൂർ പഞ്ചായത്തിലെ

വടകര നഗരസഭ പരിധിയിലെ എൽഎസ്എസ്, യുഎസ്എസ് വിജയികളെ അനുമോദിച്ചു

വടകര: നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും എൽഎസ്എസ് യു എസ് എസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പേസിൻറെ നേതൃത്വത്തിലാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര ടൗൺഹാളിൽ നടന്ന പരിപാടി വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷനായി. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി

അഴിയൂർ സ്വദേശി ഒ.കെ.ശൈലജ ടീച്ചർ മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: റിട്ടയേഡ് അധ്യാപികയും എഴുത്തുകാരിയുമായ ഒ.കെ.ശൈലജ ടീച്ചർ മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. ശൈലജ ടീച്ചർ രചിച്ച ‘നിറച്ചാർത്തുകൾ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. സംസ്ഥാന ലഹരി വർജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും സംയുക്താ ഭിമുഖ്യത്തിൽദേശീയ അദ്ധ്യാപക ദിനത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷ പരിപാടിയിൽ വെച്ചാണ് ഉപഹാര സമർപ്പണം നടന്നത്. സംസ്ഥാന ബാലസാഹിത്യ

error: Content is protected !!