Category: വടകര

Total 984 Posts

ബൈക്ക് പട്രോളിംഗിനിടെ പോലീസുകാരന് നേരെ അക്രമം; വടകര സ്വദേശിയായ യുവാവ് അറസ്റ്റില്‍

വടകര: ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അക്രമിച്ച പ്രതി അറസ്റ്റില്‍. വടകര ബീച്ച് സ്വദേശി കുറുക്കോട് വീട്ടില്‍ ഷറീഫ് (36) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.25 ഓടെ മലോല്‍ മുക്കിലാണ് സംഭവം. പട്രോളിംഗിനിടെ റോഡരികില്‍ ഓട്ടോറിക്ഷയില്‍ ബഹളം ശ്രദ്ധയില്‍ പെട്ട പോലീസുകാര്‍ സംഭവം അന്വേഷിക്കുന്നതിനിടെ ഷറീഫ് വടകര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസുകാരന്‍

നാദാപുരം എടച്ചേരിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങള്‍ വിലയുള്ള ഓട്ടു പാത്രങ്ങള്‍ കവര്‍ന്നു

നാദാപുരം: എടച്ചേരിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുപാത്രങ്ങള്‍ മോഷ്ടിച്ചു. എടച്ചേരി ഇരിങ്ങണ്ണൂര്‍ റോഡില്‍ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയില്‍ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നാണ് ഓട്ടുപാത്രങ്ങള്‍ കളവ് പോയത്. ഒരു ലക്ഷത്തിലകം രൂപയിലധികം വില വരുന്ന 75 കിലോ തൂക്കം വരുന്ന ഓട്ടുരുളിയും, വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങള്‍ വിലയുള്ള

നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; ബംഗാൾ സ്വദേശി അറസ്റ്റിൽ

നാദാപുരം: നാദാപുരത്ത് ഏഴ് വയസുകാരന തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കിൽ ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്താഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്. പുതുക്കുടി രഹനാസ് – ഷാഹിന ദമ്പതികളുടെ

ഹൃദയാഘാതത്തെ തുടർന്ന് വടകര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഉത്തർപ്രദേശിൽ അന്തരിച്ചു

വടകര: വടകര സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ഹൃദയാഘാതത്തെ തുടർന്ന് ഉത്തർ പ്രദേശിലെ ലഖ്‌നൗവിൽ അന്തരിച്ചു. വടകര പുതുപ്പണം പള്ളിപ്പുരയിൽ നിസാം ആണ് മരിച്ചത്. 21 വയസായിരുന്നു. ഷു​ഗർ കുറഞ്ഞതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇതേ തുടർന്ന് ബന്ധുക്കൾ ഉത്തർപ്രദേശിലേക്ക് പോയി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ നാട്ടിലേക്കു കൊണ്ടു വരികയാണ്.

വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

വാണിമേല്‍: വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. ഭൂമിവാതുക്കല്‍ സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തേഴ് വയസ്സായിരുന്നു. ഭൂമിവാതുക്കല്‍ സ്വദേശി സിറാജിനെ 2018 ല്‍ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റഷിദ്. ജാമ്യത്തിലിറങ്ങി തട്ടുകട നടത്തി ജീവിക്കുകയായിരുന്നു. രാവിലെ പ്രദേശവാസികളാണ് റഷീദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മാഹിയില്‍ നിന്നും മദ്യം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍

വടകര: മാഹിയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന മദ്യവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കുന്നമംഗലം സ്വദേശി ഇടവന പുറായില്‍ വീട്ടില്‍ വിജീഷ്(47), ചെറുവണ്ണൂര്‍ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടില്‍ നിഖില്‍ (30) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത കേസുകളിലായണ് ഇരുവരും പിടിയിലായത്. മാഹി ടൗണില്‍ നിന്നും ഏഴര ലിറ്റര്‍ മദ്യവുമായി തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് വിജീഷ്

വടകര കോട്ടപ്പള്ളി സുബ്രഹ്മണ്യക്ഷേത്രത്തില്‍ കവര്‍ച്ച; ശ്രീകോവിലിലെ വെള്ളിക്കിരീടം സ്വര്‍ണമാല എന്നിവ ഉള്‍പ്പെടെ നഷ്ടപ്പെട്ടു, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

വടകര: കോട്ടപ്പള്ളി സുബ്രഹ്മണ്യക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിന്റെ ശ്രീകോവിലും ഓഫീസും കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ശ്രീകോവിലിലെ 20,000 രൂപ വിലവരുന്ന വെള്ളിക്കിരീടവും അരപ്പവന്റെ സ്വര്‍ണമാലയും ചെറിയ വെള്ളിവേലും ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ച 12,000 രൂപയും നഷ്ടപ്പെട്ടു. ശനിയാഴ്ച രാവിലെ മേല്‍ശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ശ്രീകോവിലും ഓഫീസും തകര്‍ത്തനിലയില്‍ കാണുന്നത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് വടകര പോലീസ്

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍

വടകര: കാണാതായ യുവാവിനെ അറക്കിലാട് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) എന്നയാളാണ് മരിച്ചത്. ഇന്നു രാവിലെ വടകര ന​ഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ശ്രീജേഷിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിൽ യുവാവിന്റെ ബൈക്ക് അറക്കിലാട്ടെ

സർക്കസിലെ അതികായൻ, ജെമിനിയുടെ അമരക്കാൻ; കണ്ണൂര്‍ സ്വദേശി ജെമിനി ശങ്കരൻ അന്തരിച്ചു

കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ അതികായൻ എം.വി.ശങ്കരൻ എന്ന ജെമിനി ശങ്കരൻ അന്തരിച്ചു. 99 വയസായിരുന്നു. ജെമിനി, ജംബോ സർക്കസ് കമ്പനികളുടെ സ്ഥാപകനായി പേരെടുത്ത ശങ്കരൻ ഇന്ത്യയിൽതന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സർക്കസ് സ്ഥാപകനുമാണ്. 1924 ജൂൺ 13-ന് തലശ്ശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായാണ് ശങ്കരന്റെ ജനനം. സർക്കസ്

സിസിടിവിയിൽ കണ്ടത് വീടിന് സമീപത്ത് കൂടെ സ്വതന്ത്രമായി നടക്കുന്ന വന്യജീവിയെ, ഞെട്ടി വീട്ടുകാരും നാട്ടുകാരും; വടകര വള്ളിക്കാട് പരിഭാന്ത്രി പരത്തിയ പുലിയുടേതിന് സമാനമായ വന്യജീവിയുടെ ദൃശ്യങ്ങൾ കാണാം

വടകര: നോമ്പു തുറന്ന് ഭക്ഷണം കഴിക്കുന്നതിനിടെ വള്ളിക്കാട് കളയംകുളത്ത് മജീദും കുടുംബവും സിസിടിവിയില്‍ കണ്ട കാഴ്ച ഭീതിജനകമായിരുന്നു. വീടിന് വെളിയിലൂടെ പുലിക്കുട്ടിയുടേതിന് സമാനമായ ശരീരപ്രകൃതിയും ചലനരീതിയുമുള്ള ഒരു വന്യജീവി നടന്ന് പോകുന്നതായിരുന്നു സിസിടിവിയല്‍ അവര്‍ കണ്ട ഞെട്ടിക്കുന്ന ദൃശ്യം. പരിഭ്രാന്തരായ വീട്ടുകാര്‍ ഉടന്‍തന്നെ സമീപവാസികളെയും നാട്ടുകാരെയും വിളിച്ചുവരുത്തി തങ്ങളുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തു. വാര്‍ഡ്

error: Content is protected !!