Category: വടകര
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് മെഡൽ ജേതാക്കൾക്ക് വടകര റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല വരവേല്പ്
വടകര: പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി. ഹൈജമ്പിൽ സ്വർണ്ണ മെഡൽ നേടിയ മണിയൂർ ഗവൺമെണ്ട് ഹയർ സെക്കന്ററി സ്കൂളിലെ ഗുരുപ്രീതിനെയും ഇൻക്ലൂസ്സീവ് സ്പോർട്സിൽ ബാറ്റ്മിന്റനിൽ മൂന്നാം സ്ഥാനം നേടിയ പാർവണ രഗീഷിനെയും കായിക അദ്ധ്യാപകൻ ഡോ: എം.ഷിംജിത്തിനെയുമാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. വടകര റെയിൽവേ സ്റ്റേഷനിലിറങ്ങിയ കായിക താരകളെ കുറ്റ്യാടി
പുത്തൂരില്‍ വീട്ടില്‍കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ വില്യാപ്പള്ളി സ്വദേശികളായ അഞ്ച് പേര് കസ്റ്റഡിയില്‍
വടകര: പുത്തൂരില്‍ വീട്ടില്‍ കയറി റിട്ട.പോസ്റ്റ്മാനെ അക്രമിച്ച സംഭവത്തില്‍ അഞ്ച് പേര് പോലീസ് കസ്റ്റഡിയില്‍. ക്വട്ടേഷന്‍ നല്കിയ മനോഹരന്, ക്വട്ടേഷന്‍ ടീം അംഗങ്ങളായ വിജീഷ്, രഞ്ജിത്ത്, സുരേഷ്, മനോജ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. മനോഹരനും രവീന്ദ്രനും തമ്മില്‍ കുറച്ച് കാലമായി ഒരു വസ്തുമായി ബന്ധപ്പെട്ട്
സി.പി.ഐ.എം നാദാപുരം ഏരിയാ സമ്മേളനം: ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ ചര്‍ച്ച ചെയ്ത് മാധ്യമ സെമിനാര്‍
നാദാപുരം: സി.പി.ഐ.എം നാദാപുരം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു. നവംബര്‍ 11ന് കല്ലാച്ചി കമ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.എസ്
ചോറോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മലയിൽ നാണിയമ്മ അന്തരിച്ചു
കുരിക്കിലാട്: ചോറോട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മലയിൽ നാണിയമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളുനായർ. മക്കൾ: ജാനകി, പാർവ്വതി, ഭാസ്കരൻ, സരോജിനി, പരേതനായ പുരുഷു. മരുമക്കൾ: കുഞ്ഞനന്തൻ, രാമൻ കുട്ടി, രാജൻ, വസന്ത, പുഷ്പ. Description: malayil Naniyama passed away
മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡൽ; സംസ്ഥാന സ്കൂൾ കായികമേളയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് മികച്ച വിജയം
വടകര: ഏറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡലുകൾ നേടി മികച്ച നേട്ടം കൈവരിച്ച് മേമുണ്ട സ്കൂൾ. മേമുണ്ട സ്കൂളിലെ പത്തൊൻപത് വിദ്യാർത്ഥികളാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തത്. കരാത്തെ മത്സരത്തിൽ 22 പോയിൻ്റ് നേടി മേമുണ്ട സ്കൂൾ സംസ്ഥാനത്ത് ഓവറോൾ രണ്ടാംസ്ഥാനം നേടി. ആറ് വിദ്യാർത്ഥികൾ
നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു, ഗുരുതര പരിക്ക്; ഭർത്താവ് ഒളിവിൽ
നാദാപുരം: നാദാപുരം ചിയ്യൂരിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ഗർഭിണിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിൻ്റെ മകള്‍ ഷംന (26) യ്ക്കാണ് തെരുവംപറമ്പ് ചിയ്യൂരിലെ ഭർതൃവീട്ടില്‍ വെച്ച് വെട്ടേറ്റത്. അക്രമത്തിന് ശേഷം ഭർത്താവ് ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോയാണ്
കുടുംബം വീടുപൂട്ടി ബന്ധു വീട്ടിൽ പോയി; നാദാപുരം പാറക്കടവിൽ പ്രവാസിയുടെ വീട് കുത്തിതുറന്ന് കവർച്ച
നാദാപുരം: നാദാപുരം പാറക്കടവിനടുത്ത് പ്രവാസി കുടുംബത്തിൻ്റെ വീട് കുത്തി തുറന്ന് കവർച്ച. ചെക്യാട് ചോയിത്തോട് പാലത്തിനടുത്തെ ഖത്തർ വ്യവസായി അബ്ദുള്ള ചാത്തോത്തിൻ്റെ സഹോദരൻ ഇസ്മയിലിൻ്റെ വീട് കുത്തി തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കുടുംബം വീട് പൂട്ടി ബന്ധുവിൻ്റെ ഗൃഹപ്രവേശന ചടങ്ങിന് പോയ സമയത്താണ് കവർച്ച നടന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്നലെ
അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. മലപ്പുറം കണ്ണന്തൊടി സ്വദേശി കെ ടി ഹാരിസിന്റെ ഉടമസ്ഥതയിലുള്ള KL-58 U 8079 ഹ്യൂണ്ടായി ഏറ്റ്യൂസ് ലിവ കാറാണ് കത്തി നശിച്ചത്. മാഹി ബൈപ്പാസിൽ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന
എടച്ചേരിയിൽ ഗൗണ്ടിൽ കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവം; പ്രതി റിമാൻഡിൽ
എടച്ചേരി: എടച്ചേരിയിൽ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. എടച്ചേരി സ്വദേശി പുനത്തിൽ ശമിൽ രാജ് (33) ആണ് അറസ്റ്റിലായത്. എടച്ചേരി തലായി മുസല്യരവിട താഴെക്കുനി ഇബ്രാഹിംമിൻ്റെ മകൻ മിസ്ഹബിനാണ് മർദ്ദനമേറ്റത്. തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ശമിൽ രാജിൻ്റെ നേതൃത്വത്തിൽ യാതൊരു
‘അധികാരകത്തിന്റെ മറവില്‍ നേതാക്കള്‍ക്ക് ധിക്കാരവും ധാര്‍ഷ്ഠ്യവുമേറുന്നു’; പുറമേരിയിൽ പി.ബാലകൃഷ്ണ കുറുപ്പിൻ്റെ 25ാം ചരമവാർഷികം ഉദ്ഘാടനം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ
പുറമേരി: സഹകാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി ബാലകൃഷ്ണ കുറിപ്പിന്റെ 25-ാം ചരമ വാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു. കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ തണലില്‍ സി.പി.എം നേതാക്കളില്‍ ധാര്‍ഷ്ഠ്യവും ധിക്കാരവും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ചില വനിതാ നേതാക്കളിലും യുവജന നേതാക്കളിലും അത് പ്രകടമാകുന്നതായി അദ്ദേഹം