Category: വടകര
വിലങ്ങാടിന് കൈത്താങ്ങായി വടകര റൂറല്‍ ബാങ്ക്; ദുരിതബാധിതര്‍ക്ക് കട്ടിലുകള്‍ കൈമാറി
വടകര: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി വടകര കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്. ദുരിതബാധിതര്‍ക്കായി 10 കട്ടിലുകള്‍ വിതരണം ചെയ്തു. വിലങ്ങാട് പാരിഷ് ഹാളിൽ വെച്ച് ബാങ്ക് പ്രസിഡന്റ് സി. ഭാസ്കരൻ മാസ്റ്റർ വിലങ്ങാട് വില്ലേജ് അസിസ്റ്റൻ്റ് മണിക്കുട്ടന് കട്ടിലുകൾ കൈമാറി. ഭരണ സമിതി അംഗങ്ങളായ എ.ടി ശ്രീധരൻ, എ.കെ ശ്രീധരൻ, സി കുമാരൻ, സെക്രട്ടറി ടി.വി
വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍
താമരശ്ശേരി: എം.ഡി.എം.എ അടക്കമുള്ള മാരകലഹരി വസ്തുക്കളുമായി താമരശ്ശേരി സ്വദേശിനി പിടിയില്‍. താമരശ്ശേരി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എയും 250ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കൈതപൊയില്‍ ആനോറമ്മല്‍ എന്ന സ്ഥലത്തുള്ള വാടക വീട്ടില്‍ നിന്നുമാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് റൂറല്‍ എസ്.പി. നിധിന് രാജ്.
നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ചാടിയതായി സംശയം
നാദാപുരം: വിഷ്ണുമംഗലം പുഴയില്‍ യുവാവ് ചാടിയതായി സംശയം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ഇതുവഴി പോയ കാര്‍ യാത്രക്കാരാണ് ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടത് കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ മറ്റുള്ളവരോട് കാര്യം പറയുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് രാവിലെയോടെ
പുറമേരിയിൽ മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്വർണ്ണ ലോക്കറ്റ് ലഭിച്ചു; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് മാതൃകയായി
പുറമേരി: മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ്ണ ലോക്കറ്റ് ഉടമയ്ക്ക് തിരികെ നൽകി ഹരിതകർമ്മ സേന മാതൃകയായി. പുറമേരി ഗ്രാമ പഞ്ചായത്ത് വാർഡ് 9 ലെ ഹരിത കർമ്മ സേന അംഗങ്ങളായ ബീന.വി.എം, ഉഷ വാടിയുള്ളതിൽ എന്നിവർക്കാണ് അജൈവ മാലിന്യ ശേഖരണം നടത്തുന്നതിനിടെ മാലിന്യത്തിന്റെ കൂടെ സ്വർണ്ണ ലോക്കറ്റ് ലഭിച്ചത്. കീഴമ്പിൽതാഴെ സുജിത്തിന്റെ വീട്ടിൽ നിന്ന് മാലിനും
റോഡുകൾ, ഡ്രൈനേജുകൾ, കൾവർട്ടുകൾ; കുറ്റ്യാടി മണ്ഡലത്തിൽ 1.67 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 1.67 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്കുള്ള അനുമതി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചതെന്ന് എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അറിയിച്ചു. റോഡ് പുനരുദ്ധാരണം, കൽവർട്ട് നിർമ്മാണം, ഡ്രൈനേജ്, റോഡിന് സംരക്ഷണഭിത്തി എന്നിങ്ങനെയുള്ള പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചത്. ആയഞ്ചേരി
വയനാടിന് കൈത്താങ്ങായി ഏറാമലയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും; ആറ് ദിവസം കൊണ്ട് സമാഹരിച്ചത് 1.42 ലക്ഷം
ഏറാമല: ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഏറാമലയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍. പഞ്ചായത്തിലെ 19 വാര്‍ഡുകളിലെ 334 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 1.42 ലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയത്. ആറ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും വലിയൊരു തുക സമാഹരിക്കാനായത്. ദുരിതാശ്വാസനിധിയിലേക്ക് അംഗങ്ങള്‍ തങ്ങളാല്‍ കഴിയുന്ന ചെറിയൊരു തുക കൈമാറണം എന്നായിരുന്നു സിഡിഎസ് മെമ്പര്‍മാര്‍ നല്കിയ നിര്‍ദ്ദേശം. പിന്നാലെ എല്ലാവരും
നാടൊന്നിച്ചു; ചോറോട് കുരിക്കിലാട് പുതിയ അംഗൻവാടി പ്രവര്‍ത്തന സജ്ജം
ചോറോട്: ഗ്രാമ പഞ്ചായത്ത് 9ാം വാർഡിലെ 66ാംനമ്പർ അംഗൻവാടി കുരിക്കിലാട് – മലോൽ മുക്ക് കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവ്വേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീകൃഷ്ണൻ വടക്കെ ചെട്ടാം കണ്ടി മീത്തൽ, ബാലൻ മലയിൽ, യൂസുഫ് ഹാജി വലിയ പുതിയോട്ടിൽ എന്നിവരെ
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; മുൻ മാനേജർ കവർന്ന സ്വർണത്തിലെ നാലര കിലോ കണ്ടെത്തി
വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസ് പ്രതി മുൻ മാനേജർ മധ ജയകുമാർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബാങ്കില്‍ പണയം വെച്ചതായിരുന്നു സ്വര്‍ണം. ബാങ്കില്‍ ജോലി ചെയ്യുന്ന കാര്‍ത്തി എന്നയാളുമായി ചേര്‍ന്നാണ് സ്വര്‍ണം
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പാറക്കടവില്‍ വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി നാല് പേര് അറസ്റ്റില്‍
നാദാപുരം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പാറക്കടവില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ജിയാറുള്‍ മീന്‍ (33), തഹറപ്പ് ഹല്‍ദാര്‍ (44), അലാവുദീന്‍ ഷെഖ് (26), മഥാപ്പൂര്‍ സ്വദേശി അബ്ദുറഹീം ഷെഖ് (28) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.എ എം.പി വിഷ്ണുവും സംഘവും
വളയം താനക്കോട്ടൂരില്‍ നിന്നും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
വളയം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സുജിന്‍ നസ്കര്‍ ആണ് വളയം പോലീസിന്റെ പിടിയിലായത്. താനക്കോട്ടൂർ പ്രദേശത്ത് നിന്നും ഇന്നലെ പുലര്‍ച്ചെ 2മണിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 930ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. Description: Non-state worker