Category: വടകര

Total 932 Posts

എൺപത് കുപ്പി വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ

നാദാപുരം: വിദേശ മദ്യവുമായി ചെക്യാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ. 80 കുപ്പി വിദേശ മദ്യവുമായി ചെക്യാട് നെല്ലിക്കാപറമ്പിൽ സുധീഷ് (38) ആണ് എക്സൈസ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തുണേരി വച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ട‌ർ അനിമോൻ ആന്റണിയുടെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ വിജയൻ.സി,

നിറയെ വിരിഞ്ഞു നിൽക്കുന്ന ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ; ഓണത്തെ വരവേറ്റ് വടകരയിൽ ചെണ്ടുമല്ലി വിളവെടുപ്പ്

വടകര: നിറയെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ. കണ്ണിന് കുളിരേകുന്ന കാഴ്ചകൾ. ഓണത്തെ വരവേൽക്കാൻ വടകര നഗരസഭയിലെ വിവിധയിടങ്ങളിൽ കൃഷിചെയ്ത ചെണ്ടുമല്ലി ചെടികൾ വിളവെടുപ്പിന് ഒരുങ്ങി. വിളവെടുപ്പ് ഉത്സവം വടകര നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു നിർവഹിച്ചു. ജെ.ടിഎസ് പരിസരത്ത് വെച്ച് നടന്ന ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവത്തിൽ നിരവധി പേർ പങ്കെടുത്തു. നെറ്റ്

വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നെന്ന് ആരോപണം; ആദിത്യ കർഷക പരിസ്ഥിതി സമിതിയോഗം പ്രതിഷേധിച്ചു

ചെമ്മരത്തൂർ: വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കെതിരായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തുന്നെന്ന് ആരോപണം. സംയുക്ത സമരസമിതി എന്ന പേരിൽ കുറച്ച് വ്യക്തികൾ ചേർന്നാണ് പ്രചരണങ്ങൾ നടത്തുന്നത്. ചെമ്മരത്തൂർ ആദിത്യ കർഷക പരിസ്ഥിതി സമിതി യോഗം ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. തേങ്ങയുടെ വിപണിസാധ്യതയും കേരളത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കി 2015 ലാണ് സംസ്ഥാനത്ത് 29 ഓളം നാളികേര കമ്പനികൾ

എല്ലാ വാർഡുകളിൽ വയോജന കൂട്ടായ്മ; എടച്ചേരിയിൽ വയോജന ശില്പശാല സംഘടിപ്പിച്ചു

എടച്ചേരി: എടച്ചേരിയിൽ വയോജന ശില്പശാല സംഘടിപ്പിച്ചു. എടച്ചേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു‌. വൈസ്.പ്രസിഡണ്ട് എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വയോജന രൂപരേഖ ഇ.ഗംഗാധരൻ യോഗത്തിൽ സമർപ്പിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡിലും 50 വീടിന് ഒരു വയോജന കൂട്ടായ്മ രൂപീകരിക്കണമെന്നും ഒരു

ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം; ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിംനേഷ്യം തുടങ്ങി

അഴിയൂര്‍: ചോമ്പാൽ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിനേംഷ്യം പ്രവര്‍ത്തനം തുടങ്ങി. എം.എല്‍.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 3ലക്ഷം രൂപ ചിലവിലാണ് ജിംനേഷ്യം പണിതത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. 2ലക്ഷം രൂപ ചിലവില്‍ ജിംനേഷ്യത്തിന് മേല്‍ക്കൂര കൂടി പണിയുമെന്ന് എംഎല്‍എ അറിയിച്ചു. അനുഷ ആനന്ദസദനം, കവിത

കോഴിക്കോട് ജില്ലയില്‍ കൂടുന്നത് 132 വാര്‍ഡുകള്‍; ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി

കൊയിലാണ്ടി: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ത്രിതല പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം പൂര്‍ത്തിയായി. ജില്ലയില്‍ 132 വാര്‍ഡുകളാണ് കൂടിയത്. പഞ്ചായത്ത് തലത്തില്‍ 117, ബ്ലോക്ക് പഞ്ചായത്ത് 14, ജില്ലാ പഞ്ചായത്ത് ഒന്ന് എന്നിങ്ങനെയാണ് വര്‍ധന. കോടഞ്ചേരി പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകള്‍ കൂടി. പഞ്ചായത്തുകളിലെ 1343 വാര്‍ഡുകളില്‍ 688 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 183 ല്‍

തണ്ണീർപന്തലിൽ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്ന സംഭവം; പ്രതി അറസ്റ്റില്‍

നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്ന കേസില്‍ പ്രതി അറസ്റ്റില്‍. തണ്ണീർപന്തൽ സ്വദേശി കപ്പള്ളി താഴെ രാംജിത്തിനെയാണ് (27) നാദാപുരം എസ്ഐ അനീഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53)

തുല്യ തൊഴിലിന് തുല്യ വേതനം, തൊഴിൽമേഖലയിൽ സത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തണം; രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി

വടകര: കേരളത്തിലെ എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും എല്ലാ തൊഴിലിടങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കണമെന്നും രാഷ്ട്രീയ മഹിളാ ജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീകള്‍ പല തൊഴിലിടങ്ങളിലും പലതരം പീഡനങ്ങൾ അനുഭവിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ഇരിക്കാൻ പോലുമോ സൗകര്യങ്ങൾ നൽകാത്ത തൊഴിലിടങ്ങൾക്കെതിരെ നിയമ നടപടി

വില്യാപ്പള്ളി കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു

വില്യാപ്പള്ളി: കൊളത്തൂർ മാവുള്ളതിൽ കണ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: സുരേഷ്, സുമ, ശ്രീജ. മരുമക്കൾ: രാജൻ, കവിത, നാരായണൻ, മിനി. സഹോദരങ്ങൾ: കേളപ്പൻ, പൊക്കി, ചീരു, പരേതനായ കണാരൻ. Description: Vilyapally Kolathur Mavullathil kannan passed away

ചോമ്പാല ഹാര്‍ബറിലെ കാന്റീന്‍ സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

ഒഞ്ചിയം: ചോമ്പാല്‍ ഹാര്‍ബറിലെ ഹാര്‍ബര്‍ വകുപ്പിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ സാമൂഹ്യ വിരുദ്ധ സംഘം അടിച്ചു തകര്‍ത്തു. ചോമ്പാവട്ടക്കണ്ടി രാജന്‍ നടത്തുന്ന കാന്റീനാണ് കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. ഫര്‍ണിച്ചറുകളും ജനലുകളും അലമാരകളും വ്യാപാര സാമഗ്രികളും തകര്‍ത്തിട്ടുണ്ട്. കാന്റീന് തൊട്ടടുത്ത സിസിടിവിയില്‍ അക്രമണദൃശ്യങ്ങള്‍ പതിഞ്ഞതായാണ് വിവരം. സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാര്‍ബര്‍

error: Content is protected !!