Category: വടകര

Total 2282 Posts

ലഹരിക്കെതിരെ ഒരുമിച്ച് മുന്നോട്ട്; ചോറോട് മാങ്ങോട്ട്പാറയില്‍ 9ന് ‘മാനിഷാദ’ ബഹുജന സംഗമം

ചോറോട് ഈസ്റ്റ്‌: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചോറോട് ഈസ്റ്റ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഏപ്രിൽ 9ന് ‘മാനിഷാദ’ ബഹുജന സംഗമം സംഘടിപ്പിക്കുന്നു. മാങ്ങോട്ട് പാറയിൽ വൈകുന്നേരം 4.30ന് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് സംഗമം ഉദ്ഘാടനം ചെയ്യും. എക്സൈസ് വടകര റേഞ്ച് ഇൻസ്പെക്ടർ ശൈലേഷ് പി.എം മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, രാഷ്ടിയ പാർട്ടി പ്രതിനിധികൾ, കുടുംബശ്രീ,

അബദ്ധത്തില്‍ ഫോണ്‍ വീണത് കരിങ്കല്ലുകൾക്കിടയിൽ, മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ രക്ഷകരായി വടകര അഗ്നിരക്ഷാ സേന

വടകര: അറക്കൽ ബീച്ചിലെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ മൊബൈൽ ഫോൺ എടുത്ത് നൽകി വടകര അഗ്നിരക്ഷാ സേന. കുട്ടോത്ത് സ്വദേശി സമല്‍ പ്രകാശിന്റെ ഫോണ്‍ ആണ് സേന തിരികെ എടുത്തു കൊടുത്തത്‌. ഇന്നലെ രാത്രിയിലാണ് സംഭവം. അറക്കല്‍ ഉത്സവം കൂടാനായി എത്തിയതായിരുന്നു സമലും കൂട്ടുകാരും. ഇതിനിടെയാണ് ബീച്ചിന് സമീപത്തേക്ക് പോയത്. ഏതാണ്ട് 10മണി ആയപ്പോള്‍ അബദ്ധത്തില്‍ ഫോണ്‍

ലോകാരോഗ്യ ദിനത്തിന്റെ സന്ദേശം പകര്‍ന്ന് ചോറോട് ഗ്രാമപഞ്ചായത്തില്‍ ബോധവത്കരണ ക്ലാസ്‌

ചോറോട്: ഏപ്രിൽ 7 ലോകാരോഗ്യ ദിനത്തിൽ ചോറോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ചോറോട് എഫ്.എച്ച്.സിയില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്‌റ്ററുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടി ക്ലാസ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഷീബ.കെ.ടി.കെ സ്വാഗതം പറഞ്ഞു. ലോകാരോഗ്യ സന്ദേശത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഡോ:

സി.പി.ഐ നേതാവ് വി.പി ഗംഗാധരന്റെ ഓര്‍മകളില്‍ മൊകേരി

മൊകേരി: സി.പി.ഐ മൊകേരി ബ്രാഞ്ച് സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായിരുന്ന വി.പി ഗംഗാധരന്റെ പതിനാറാം ചരമവാർഷികം മൊകേരിയിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് ശേഷം അനുസ്മരണ യോഗം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വി.വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, പി.പി പ്രമോദ്, ഹരികൃഷ്ണ,

അടിയന്തര അറ്റകുറ്റപ്പണി; കല്ലാച്ചി മത്സ്യമാർക്കറ്റ് ഇന്ന് മുതല്‍ താത്കാലികമായി അടച്ചിടും

നാദാപുരം: കല്ലാച്ചി മത്സ്യ മാര്‍ക്കറ്റ് ഇന്ന് മുതല്‍ താത്കാലികമായി അടച്ചിടാന്‍ പഞ്ചായത്ത് തീരുമാനം. പഞ്ചായത്ത് ക്വട്ടേഷന്‍ നല്‍കിയിട്ടും ദൈനംദിന ഫീസ് പിരിക്കാനും പരിപാലിക്കാനും ആരും തയ്യാറാകാത്തതിനാലും മത്സ്യ മാര്‍ക്കറ്റ് വൃത്തിഹീനമായതിനാലുമാണ് അടച്ചിടുന്നത്. വ്യത്തിഹീനമായ സാഹചര്യത്തിൽ മത്സ്യമാംസാദികൾ വിൽക്കുന്നതിനെതിരേ പരാതിയുള്ളതായി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മത്സ്യമാർക്കറ്റ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന പരാതി നേരത്തേ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചിരുന്നു. ലേലത്തിനും

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുചുകുന്ന് സ്വദേശി ശിവന്‍ തെറ്റത്ത് അന്തരിച്ചു

കൊയിലാണ്ടി: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ മുചുകുന്ന് ശിവന്‍ തെറ്റത്ത് അന്തരിച്ചു. പയ്യന്നൂരില്‍ ഒരു സാഹിത്യ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.മുചുകുന്ന് സ്വദേശിയായ ശിവന്‍ നിലവില്‍ പൂക്കാട് കാഞ്ഞിലശ്ശേരിയില്‍ ആയിരുന്നു താമസം. മുചുകുന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്യഭൂമി കണ്ണൂര്‍ യൂണിറ്റ് (തളിപ്പറമ്പ്) സര്‍ക്കുലേഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അധ്യാപകന്‍, നാടകനടന്‍, കലാപ്രവര്‍ത്തകന്‍ എന്നീ മേഖലകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സ്‌നേഹം മുളുന്ന

വടകര ജില്ലാ ആശുപത്രിയിലെ കെട്ടിടശിലാസ്ഥാപനം ശനിയാഴ്ച; സംഘാടകസമിതിയായി

വടകര: പിഎംജെവികെ പദ്ധതിയിൽ ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാരായണനഗറിൽ പ്രത്യേകം തയ്യാറാക്കുന്ന ഓഡിറ്റോറിയത്തിലാണ് പരിപാടി. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അധ്യക്ഷത വഹിച്ചു. 83.5 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. ന്യൂനപക്ഷക്ഷേമവകുപ്പാണ് തുകയനുവദിച്ചത്. 60

സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറും ഇലക്ട്രോണിക്ക് വീല്‍ചെയറും; ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണത്തിന് അപേക്ഷ ക്ഷണിച്ചു

വടകര: ഷാഫി പറമ്പില്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെക്ക്യാട് (വാര്‍ഡ് 11), ചെറുവണ്ണൂര്‍ (വാര്‍ഡ് 1), കാവിലുംപാറ (വാര്‍ഡ് 13), കൂത്താളി (വാര്‍ഡ് 2,3), കൂന്നുമ്മല്‍ (വാര്‍ഡ് 2), മണിയൂര്‍ (വാര്‍ഡ് 15), നരിപ്പറ്റ (വാര്‍ഡ് 11), ഒഞ്ചിയം (വാര്‍ഡ് 10),

ചോറോട് മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച നിലയിൽ

ചോറോട്: അമൃതാനന്ദമയി സ്റ്റോപ്പിന് സമീപം സ്റ്റേഡിയം ഗ്രൗണ്ടിൽ സ്ഥാപിച്ച മിനി എംസിഎഫ് തീവച്ചു നശിപ്പിച്ച നിലയിൽ. ഇന്നലെ അർദ്ധ രാത്രിയോടെയാണ് സംഭവം. രാത്രി പരിചയം ഇല്ലാത്ത ഒരു കൂട്ടം പേർ സ്ഥലത്തുണ്ടായിരുന്നു. ഇവരാണോ അക്രമത്തിന് പിന്നിലെന്ന് സംശയമുള്ളതായി വാർഡം​ഗം റിനീഷ് പറഞ്ഞു. പകൽ സമയങ്ങളിൽ പോലും ഇവിടെ യുവാക്കൾ സംഘടിച്ചെത്തുന്നുണ്ടെന്ന് പരാതിയുണ്ട്. പ്രദേശത്തെ സാമൂഹ്യവിരുദ്ധ ശല്യത്തിന്

ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; മുക്കാളി ചോമ്പാല സ്വദേശി അറസ്റ്റിൽ

മുക്കാളി: ഡോ. ജോൺ ബ്രിട്ടാസ് എംപി ക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. ചോമ്പാല സ്വദേശി സജിത്താണ് അറസ്റ്റിലായത്. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിന് ഫേസ്ബുക്കിലൂടെ ജോൺ ബ്രിട്ടാസിനെതിരെ സജിത്ത് വധഭീഷണി മുഴക്കുകയായിരുന്നു. സി പി ഐ (എം) ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പി കെ യുടെ

error: Content is protected !!